Prabodhanm Weekly

Pages

Search

2012 മെയ് 12

ശ്രീലങ്കയിലും പള്ളിപൊളി ബഹളം

ബുദ്ധസന്യാസിമാരുടെ ശക്തമായ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ശ്രീലങ്കയില്‍ പതിറ്റാണ്ടുകളായി മുസ്ലിംകള്‍ ഉപയോഗിച്ചുവരുന്ന പള്ളിപൊളിച്ചു മാറ്റി സ്ഥാപിക്കാനുള്ള ശ്രമവുമായി മുന്നോട്ടുപോവുകയാണ് സര്‍ക്കാര്‍. ബുദ്ധ ദേവാലയം പൊളിച്ച് തല്‍സ്ഥാനത്ത് നിര്‍മ്മിച്ചതാണ് മുസലിം പള്ളിയെന്ന വാദമൊന്നും സന്യാസിമാര്‍ക്കില്ല, മറിച്ച് ബുദ്ധവിഭാഗത്തിന് പവിത്രമായ പ്രദേശത്താണ് പള്ളിനിര്‍മിച്ചിരിക്കുന്നതെന്നാണ് ബുദ്ധ ഭക്തരുടെ വാദം. സമ്മര്‍ദ്ദം കലാപത്തിലേക്ക് നയിച്ചേക്കാവുന്ന സാഹചര്യത്തിലാണ് മുസ്ലിം പള്ളി മാറ്റിസ്ഥാപിക്കുന്നതെന്ന് സര്‍ക്കാറും.
ബന്ധപ്പെട്ട എല്ലാ വിഭാഗങ്ങളുമായും ചര്‍ച്ചചെയ്താണ് പള്ളിമാറ്റിസ്ഥാപിക്കുന്നതെന്ന് ശ്രീലങ്കന്‍ പ്രധാനമന്ത്രി ജയവര്‍ധനെ പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോര്ട്ട് ചെയ്തു. മന്ത്രിസഭയിലെ മുസ്ലിം മന്ത്രിമാരുമായും ചര്&ച്ചചെയ്തശേഷമാണ് തീരുമാനത്തിലെത്തിയതെന്നും സര്ക്കാര്& വൃത്തങ്ങള് അറിയിച്ചു. 50 വര്ഷം പഴക്കമുള്ള പള്ളി ശ്രീലങ്കയുടെ മധ്യപട്ടണമായ ദാംബുല്ലയിലാണ് സ്ഥിതിചെയ്യുന്നത്. ശ്രീലങ്കയുടെ ചരിത്രം പരിശോധിച്ചാല്‍ വിവാദ വിഷയങ്ങളില്‍ ഭൂരിപക്ഷ സിംഹള വിഭാഗത്തിന് അനുകൂലമായ നിലപാടാണ് എല്ലാ സര്‍ക്കാറുകളും കൈകൊണ്ടുവന്നിട്ടുള്ളതെന്നും ഇക്കാര്യത്തിലും അവര്‍ക്കനുകൂലമായ തീരുമാനമുണ്ടാകുമെന്നും നിരീക്ഷകര്‍ വിലയിരുത്തുന്നു.
എന്നാല്‍ പള്ളിപൊളിക്കുന്നതിനെതിരെ മുസ്ലിം നേതാക്കള്‍ രംഗത്തുവന്നുകഴിഞ്ഞു. സര്‍ക്കാര്‍ തീരുമാനത്തെ അംഗീകരിക്കുന്നില്ലെന്ന് മന്ത്രിസഭയിലെ മുതിര്‍ന്ന അഗം എ.എച്ച്.എം ഫൌസി പറഞ്ഞു. ശ്രീലങ്കന്‍ മുസ്ലിം രാഷ്ട്രീയ നേതാവായ ആസാദ് സാലിയും പള്ളിപൊളിക്കലിനെതിരെ രംഗത്തുവന്നു.
തമിഴര്‍ കഴിഞ്ഞാല്‍ രാജ്യത്തെ ഏറ്റവും പ്രബല ന്യൂനപക്ഷമാണ് മുസ്ലിംകള്‍. ശ്രീലങ്കയില്‍ വര്‍ഷങ്ങളോളം നീണ്ടýആഭ്യന്തര കലാപങ്ങളില്‍ മുസ്ലിംകള്‍ക്ക് പങ്കുണ്ടാകാറില്ല, മറിച്ച് ഇരുവിഭാഗങ്ങള്‍ക്കുമിടയില്‍ മധ്യസ്ഥ റോളിലാണ് പലപ്പോഴും പ്രത്യക്ഷപ്പെടാറുള്ളത്. മുസ്ലിം സമൂഹത്തെക്കുറിച്ച മതിപ്പ് വര്‍ധിക്കാന്‍ ഇത് കാരണമായിരുന്നു. ശ്രീലങ്കന്‍ മുസ്ലിംകള്‍ ഏതെങ്കിലുമൊരു ഭാഗം കേന്ദ്രീകരിച്ചല്ല താമസിക്കുന്നത്, തെക്ക് ഗാലെ മുതല്‍ വടക്ക് ജാഫ്നവരെ പരന്നുകിടക്കുന്ന മുസ്ലിം ജീവിതം ഏറെക്കുറെ കലാപങ്ങളില്‍നിന്ന് സുരക്ഷിതമായിരുന്നു. പള്ളി വിവാദം പുതിയ ആശങ്കകള്‍ക്ക് വഴിമരുന്നിട്ടിരിക്കുകയാണ്.
കനേഡയന്‍ മുസ്ലിംകള്‍ഇന്റര്‍ഫെയ്ത്ത് ഡയലോഗ് നടത്തുന്നു
കനേഡിയന്‍ മുസ്ലിം കൌണ്‍സില്‍ ജൂത ക്രൈസ്തവ വിഭാഗങ്ങളെ സംഘടിപ്പിച്ച് ഇന്റര്‍ഫെയ്ത്ത് ഡയലോഗ് നടത്തുമെന്ന് കൌണ്‍സില്‍ സെക്രട്ടറി കൂടിയായ കാല്‍ഗറി (ഇമഹഴമ്യൃ) ഇമാം സെയ്ദ് സൊഹാര്‍വര്‍ദി പറഞ്ഞതായി 'കാല്‍ഗറി ഹെറാള്‍ഡ്' റിപ്പോര്‍ട്ട് ചെയ്തു. സാമൂഹിക ധാരയില്‍ മതങ്ങളുടെ പങ്കും വിവിധ സമൂഹങ്ങളുടെ ആരോഗ്യകരമായ സഹവര്‍ത്തിത്വത്തിന് മതമൂല്യങ്ങളുടെ പ്രയോഗവും ഇന്റര്‍ഫെയ്ത്ത് ഡയലോഗില്‍ ചര്‍ച്ചയാവുമെന്നും അദ്ദേഹം പറഞ്ഞു. കനേഡിയന്‍ സമൂഹത്തില്‍ മുസ്ലിംകള്‍ തെറ്റിദ്ധരിപ്പിക്കപ്പെടുന്നത് കാരണം 57 ശതമാനം പേരും ഇസ്ലാമിനെയും മുസ്ലിംകളെയും തെറ്റായാണ് മനസിലാക്കുന്നത്. ഇത്തരം തെറ്റിദ്ധാരണകള്‍ തിരുത്താനും ഇന്റര്‍ഫെയ്ത്ത് ഡയലോഗ് കാരണമാകുമെന്ന് കൌണ്‍സില്‍ പ്രതിനിധികള്‍ കരുതുന്നു.33 ദശലക്ഷം വരുന്ന കനേഡിയന്‍ ജനസംഖ്യയുടെ 1.9 ശതമാനമാണ് മുസ്ലിംകള്‍.
അന്നന്റെ സിറിയന്‍ ദൌത്യം പരാജയമെന്ന് ഇഖ്വാന്‍
സിറിയയില്‍ അന്താരാഷ്ട്ര പ്രതിനിധിയായി ബശ്ശാറുല്‍ അസദ് സര്‍ക്കാറുമായി വെടിനിര്‍ത്തല്‍ കരാര്‍ ചര്‍ച്ച ചെയ്തുവരുന്ന കോഫി അന്നന്റെ ദൌത്യം പരാജയമായി പ്രഖ്യാപിക്കണമെന്ന് ഐക്യ രാഷ്ട്രസഭയോട് സിറിയയിലെ 'അല്‍ ഇഖ്വാനുല്‍ മുസ്ലിമൂന്‍ ആവശ്യപ്പെട്ടു. നിരന്തരമായി വെടിനിര്‍ത്തല്‍ ലംഘനം നടത്തി സാധാരണക്കാരെ കൂട്ടക്കുരുതി നടത്തുന്ന ഭരണകൂടത്തിന്റെ യു.എന്‍ അംഗത്വം മരവിപ്പിക്കണമെന്നും ഇഖ്വാന്‍ ആവശ്യപ്പെട്ടു. ഐക്യ രാഷ്ട്രസഭ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണിന് അയച്ച സന്ദേശത്തില്‍ കോഫി അന്നനുമായി ബശ്ശാറുല്‍ അസദ് ഉണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തില്‍ വെടിനിര്‍ത്തലിനു തയാറാകാത്തതു കാരണം അന്നന്‍ ദൌത്യം പരാജയമായി കണക്കാക്കി സിറിയയുടെ എല്ലാ അന്താരാഷ്ട്ര വേദികളിലെയും അംഗത്വം ഒരു ജനകീയ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതുവരെ മരവിപ്പിക്കണം. അന്താരാഷ്ട്ര സമൂഹം ബശ്ശാറുല്‍ അസദിനെ ഒറ്റപ്പെടുത്തണമെന്നും സിറിയയിലെ ഇഖ്വാന്‍ നേതൃത്വം സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണിനോട് ആവശ്യപ്പെട്ടു. &
കുറ്റകൃത്യങ്ങള്‍ക്ക് മറയായി'ബുര്‍ഖ' ഉപയോഗിക്കുന്നതില്‍ ആശങ്ക
മുഖം മറയുന്ന ശിരോവസ്ത്രവും പര്‍ദയും ധരിച്ച് ക്രിമിനലുകള്‍ വാഴുന്നത് തെക്കുകിഴക്കന്‍ അമേരിക്കന്‍ നഗരമായ ഫിലാഡെല്‍ഫിയയിലെ മുസ്ലിംകളില്‍ ആശങ്ക പരത്തുന്നു. കുറ്റവാളികള്‍ മുസ്ലിം സ്ത്രീകളുടെ വേഷത്തില്‍ വിലസുന്നത് ഇസ്ലാമോഫോബിയ വളര്‍ത്താനും മുസ്ലിം ന്യൂനപക്ഷത്തെ സംശയത്തോടെ വീക്ഷിക്കാനുമിടയാക്കുമെന്നതാണ് പ്രദേശത്തെ മുസ്ലിംകളെ ആശങ്കപ്പെടുത്തുന്നത്. സാമൂഹിക ദ്രോഹികളുടെ ഇത്തരം ചെയ്തികള്‍ ഇസ്ലാമിനെ തെറ്റിദ്ധരിപ്പിക്കാന്‍ ഇടയാക്കുമെന്ന് ഫിലാഡെല്‍ഫിയയിലെ അല്‍-അഖ്സ അക്കാദമി അധ്യാപിക കെസിത റിഡ്ജ്വെ പറഞ്ഞു. കടകളിലും വാണിജ്യ കേന്ദ്രങ്ങളിലും നടക്കുന്ന ക്രിമിനലുകളുടെ പര്‍ദയണിഞ്ഞ മോഷണവും മറ്റു കുറ്റകൃത്യങ്ങളും മുസ്ലിം സ്ത്രീകളെയും ഇസ്ലാമിക സംസ്കാരത്തെയും താറടിച്ചു കാണിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും അവര്‍ പറഞ്ഞു.
ഇത്തരം ക്രിമിനലുകളെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് മുസ്ലിം കൂട്ടായ്മകള്‍ 20000 ഡോളര്‍ ഇനാം പ്രഖ്യാപിച്ചതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ഫിലാഡെല്‍ഫിയയിലെ മുസ്ലിം കൂട്ടായ്മയായ 'മജ്ലിസ് ശൂറ'യാണ് ഇനാം തുക പ്രഖ്യാപിച്ചതെന്ന് സെക്രട്ടറി ഈസ അബ്ദുല്‍ മതീന്‍ പറഞ്ഞു. കൊലപാതകം, മോഷണം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ പര്‍ദയുടെ മറവില്‍ ക്രമിനലുകള്‍ നടത്തിവരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇസ്രയേലിന്റെ 'ഗ്യാസ്' പോകുന്നു!
ഈജിപ്ത് ഇസ്രയേലുമായുണ്ടാക്കിയ 15 വര്‍ഷത്തേക്കുള്ള ഗ്യാസ് വിതരണ കരാര്‍ അവിചാരിതമായി റദ്ദാക്കിയത് ഇസ്രയേലീ രാഷ്ട്രീയ വൃത്തങ്ങളെ അമ്പരപ്പിച്ചു. ഹുസ്നി മുബാറക്കിന്റെ കാലത്ത്് ഈജിപ്തില്‍ വന്‍ വിവാദമുണ്ടാക്കിയ 2005-ലെ കരാര്‍ പ്രകാരം ഈജിപ്തിലെ 43 ശതമാനം ഗ്യാസ് വിതരണവും ഇസ്രയേലിലേക്കായിരിക്കണം. അധിനിവേശ ജൂത രാഷ്ട്രത്തിന്റെ 40 ശതമാനത്തോളം വൈദ്യുതി ഉല്‍പാദനവും ഈജിപ്തില്‍നിന്നുള്ള ഗ്യാസ് കയറ്റുമതിയെ ആശ്രയിച്ചാണ്. ഈജിപ്ത് പൈപ് ലൈന്‍ ഇസ്രയേലുമായുള്ള സമാധാന കരാറിന്റെ ഭാഗമാണെന്നും കരാര്‍ ഏകപക്ഷീയമായി റദ്ദ് ചെയ്യാനാകില്ലെന്നുമാണ് ഇസ്രയേലിന്റെ നിലപാട്.
ഗ്യാസ് കയറ്റുമതിയുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ കരാര്‍ കമ്പനിയായ East Mediterranean Gas Company (EMG) ലംഘിച്ചതാണ് കരാര്‍ റദ്ദ് ചെയ്യാന്‍ കാരണമെന്ന് കരാറിലേര്‍പ്പെട്ട Egyptian Natural Gas Holding Company (EGAS)മേധാവി മുഹമ്മദ് ശുഅബ് പറഞ്ഞു.
ഈജിപ്ഷ്യന്‍ ജനതയുടെ കടുത്ത രോഷത്തിനിടയാക്കിയ കരാറിന്റെ ഭാഗമായി നിര്‍മിച്ച ഇസ്രയേലിലേക്കുള്ള ഗ്യാസ് പൈപ് ലൈന്‍ ഹുസ്നി മുബാറക്കിന്റെ പതനശേഷം 14 തവണയോളം ആക്രമിക്കപ്പെടുകയുണ്ടായി.
'സലഫി' പാര്‍ട്ടികളും കളം മാറി,'ഇഖ്വാന്‍' തനിച്ചു മല്‍സരിക്കും
ഈജിപ്തില്‍ ഹുസ്നി മുബാറക്കിനെ ജനകീയ വിപ്ളവത്തിലൂടെ പുറത്താക്കിയശേഷം ആദ്യമായി നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പ് തിയതി അടുക്കുന്നതോടെ കയ്റോ രാഷ്ട്രീയ നാടകങ്ങളുടെ വേദിയായി മാറുകയാണ്. സലഫി പാര്‍ട്ടി സ്ഥാനാര്‍ഥി ഹാസിം സലാഹ് അബൂ ഇസ്മാഈല്‍ അയോഗ്യനാക്കപ്പെട്ടതോടെ 'ബ്രദര്‍ഹുഡ്' സ്ഥാനാര്‍ഥിയെ പിന്തുണക്കുന്ന നിലപാടാണ് പാര്‍ട്ടി സ്വീകരിച്ചിരുന്നത്. എന്നാല്‍ പെട്ടെന്ന് കളം മാറ്റിച്ചവിട്ടി സ്വതന്ത്ര സ്ഥാനാര്‍ഥിയും മുന്‍ ഇഖ്വാന്‍ നേതാവുമായ അബ്ദുല്‍ മുന്‍ഇം അബുല്‍ഫുതൂഹിന് പിന്തുണ നല്‍കാന്‍ തീരുമാനിച്ചു. ഈജിപ്ഷ്യന്‍ രാഷ്ട്രീയത്തില്‍ സമഗ്രാധിപത്യം സ്ഥാപിക്കാനുള്ള ശ്രമമാണ് ഇഖ്വാന്‍ നടത്തുന്നതെന്നും രാഷ്ട്രീയ, സാംസ്കാരിക, സാമൂഹിക മേഖലകളിലെല്ലാം സ്വാധീനമുറപ്പിക്കാനുള്ള ശ്രമം അനുവദിക്കാനാവില്ലെന്നും അബ്ദുല്‍ മുന്‍ഇമിനെ പിന്തുണക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചുകൊണ്ട് സലഫി വിഭാഗത്തിന്റെ രാഷ്ട്രീയ ഘടകമായ 'അന്നൂര്‍' പാര്‍ട്ടി വക്താവ് പറഞ്ഞു.
എന്നാല്‍ സലഫി വിഭാഗത്തിന്റെ പെട്ടെന്നുള്ള മലക്കം മറിച്ചിലിനു പിന്നില്‍ പുറമെക്ക് പറയുന്ന കാരണങ്ങളല്ല ഉള്ളതെന്നും ഈജിപ്തിന്റെ രാഷ്ട്രീയ ഭൂപടത്തില്‍ സ്വന്തമായി ഒരിടം കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമാണതെന്നുമാണ് രാഷ്ട്രീയ നിരീക്ഷകള്‍ കരുതുന്നത്. വിപ്ളവാനന്തരം സാമൂഹിക, സാംസ്കാരിക രാഷ്ട്രീയ കാര്യങ്ങളില്‍ സലഫി വിഭാഗം സ്വീകരിച്ച ചില 'കടുത്ത' നിലപാടുകള്‍ കാരണം പൊതുജനങ്ങളില്‍ സ്വാധീനം കുറഞ്ഞുവരുന്നുണ്ട്. ഇതിന് തടയിടാനും കൂടിയാണ് 'ഇഖ്വാന്‍' വിരോധം പുറത്തെടുക്കുന്നതെന്നും നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു.
അതിനിടെ, മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളും അബ്ദുല്‍ മുന്‍ഇമിനു പിന്തുണ പ്രഖ്യാപിച്ചാലും പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തില്‍നിന്ന് പിന്‍വാങ്ങുകയില്ലെന്നും രാഷ്ട്ര പുനര്‍നിര്‍മാണ പ്രകിയയുമായി മുന്നോട്ട് പോകുമെന്നും മുസ്ലിം ബ്രദര്‍ഹുഡും അതിന്റെ രാഷ്ട്രീയ വിഭാഗമായ 'ഫ്രീഡം ആന്റ് ജസ്റിസ് പാര്‍ട്ടി'യും വ്യക്തമാക്കി. ഫ്രീഡം ആന്റ് ജസ്റിസ് പാര്‍ട്ടിക്ക് ഒരു അവസരം നല്‍കാനാണ് തങ്ങള്‍ ഈജിപ്തിലെ ജനങ്ങളോടാവശ്യപ്പെടുന്നത്. ജനം അംഗീകരിച്ചാല്‍ മറ്റാര്‍ക്കും തങ്ങളെ തിരസ്കരിക്കാനാകില്ലെന്നും മറിച്ചാണെങ്കില്‍ സ്വയം വിലയിരുത്താനുള്ള അവസരമായി രാഷ്ട്രീയ പ്രക്രിയകളെ കാണുമെന്നും ഫ്രീഡം ആന്റ് ജസ്റിസ് പാര്‍ട്ടി വക്താക്കള്‍ പറഞ്ഞു.
മെയ് 23,24 തീയതികളിലായി നടക്കാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ അറബ് ലീഗ് മുന്‍ സെക്രട്ടറി ജനറല്‍ അംറ് മൂസയും മുബാറക് മന്ത്രിസഭയിലെ പ്രധാനമന്ത്രി അഹ്മദ് ഷഫീഖുമടക്കം 13 പേരാണ് മത്സര രംഗത്തുള്ളത്. പട്ടാളം കനിഞ്ഞാല്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുമെന്നാണ് രാഷ്ട്രീയ വൃത്തങ്ങളില്‍ ഇതുവരെയുണ്ടായിരുന്ന അടക്കിപ്പിടിച്ച സംസാരം. എന്നാല്‍ കാര്യമാകെ മാറിമറിഞ്ഞ മട്ടാണ്. തഹ്രീര്‍ സ്ക്വയര്‍ ഉള്ളേടത്തോളം പട്ടാളത്തിനും പത്തിമടക്കേണ്ടിവരുമെന്ന് ഈജിപ്തിലെ മാധ്യമങ്ങള്‍ പോലും ഉറക്കെ പറയാന്‍ തുടങ്ങിയിരിക്കുന്നു.
അറബ് ഇസ്ലാമിസ്റു'കളുമായി സംവദിക്കണമെന്ന് റഷ്യ
അറബ് വസന്താനന്തരമുള്ള ജനഹിതം അംഗീകരിച്ച് ഇസ്ലാമിക പാര്‍ട്ടികളുമായി സംവദിക്കാന്‍ തയാറാകണമെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവ് ലോക രാഷ്ട്രങ്ങളെ ഉപദേശിച്ചു. റഷ്യ അതതു നാടുകളിലെ ജനങ്ങളുടെ തെരഞ്ഞെടുക്കാനുള്ള അവകാശത്തെ അംഗീകരിക്കുന്നുവെന്നും അറബ് വസന്താനന്തരം ഇസ്ലാമിക പാര്‍ട്ടികള്‍ ജനാധിപത്യ രീതിയില്‍ അധികാരത്തില്‍ വരുന്നതില്‍ റഷ്യക്ക് ആധിയൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇസ്ലാമിസ്റുകളും അവരുടെ രാഷ്ട്രീയ ഇസ്ലാമും ഒരു യാഥാര്‍ഥ്യമാണ്. ഇസ്ലാമിക പാര്‍ട്ടികളുമായും സര്‍ക്കാറുകളുമായും പൊരുത്തപ്പെടാന്‍ പ്രയാസമില്ലെന്നും വര്‍ഷങ്ങളായി റഷ്യ ഇസ്ലാമിസ്റുകളുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇന്റര്‍ഫാക്സ് ന്യൂസ് ഏജന്‍സിയുടെ റഷ്യ-24 ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ സെര്‍ജി ലാവ്റോവ് പറഞ്ഞു. ജനങ്ങളുടെ അംഗീകാരമുള്ള ആരുമായും സഹകരിക്കുന്നതില്‍ പ്രയാസമില്ല. നിസ്സഹകരിക്കുന്നതാണ് തെറ്റായ ഫലമുളവാക്കുക. 2007-ല്‍ ഫലസ്ത്വീനില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഹമാസ് വിജയിച്ചത് സത്യസന്ധമായ ജനഹിതത്തിന്റെ ബലത്തിലായിരുന്നുവെന്നും റഷ്യ ഹമാസിനെ അംഗീകരിച്ചുവെന്നും റഷ്യന്‍ വിദേശകാര്യമന്തി പറഞ്ഞു. എന്നാല്‍ സ്വതന്ത്രവും നീതിപൂര്‍വകവുമായ തെരഞ്ഞെടുപ്പില്‍ ഹമാസാണ് വിജയിച്ചത് എന്നതിന്റെ പേരില്‍ മാത്രം ജനഹിതം അംഗീകരിക്കാന്‍ പടിഞ്ഞാറന്‍ രാജ്യങ്ങള്‍ സന്നദ്ധമായില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സെര്‍ജി ലാവ്റോവിന്റെ നിലപാടുകള്‍ മിഡിലീസ്റിലെ രാഷ്ട്രീയ ഗതിമാറ്റം ഉള്‍ക്കൊള്ളാനും അതിന്റെ പ്രായോജകരില്‍ മുന്‍പന്തിയിലെത്താനുമുള്ള ശ്രമത്തിന്റെ ഭാഗമാണോ, റഷ്യന്‍ മുസ്ലിംകളുടെ അവകാശ നിഷേധത്തിനു മറയിടാനുള്ള ശ്രമമാണോ എന്ന് വ്യക്തമല്ല.
യൂറോപ്പില്‍ സ്ഥിതി ഇപ്പോഴും പഴയത് തന്നെ
ഇംഗ്ളണ്ടിലെ കിഴക്കേ അറ്റത്ത് സ്ഥിതിചെയ്യുന്ന പ്രകൃതി രമണീയമായ ടൂറിസ്റ് കേന്ദ്രമായ നോര്‍ഫോള്‍ക്കിലെ (Norfolk) മുസ്ലിംകള്‍ ഒരു ഇസ്ലാമിക കേന്ദ്രത്തിന് വേണ്ടി അപേക്ഷ കൊടുത്തു. ഇസ്ലാമിക കേന്ദ്രമാക്കാന്‍ നിര്‍ദേശിച്ച കെട്ടിടങ്ങളുടെ കൂട്ടത്തില്‍ ഒഴിഞ്ഞുകിടക്കുന്ന ഒരു പ്രശസ്ത 'ബാറും' ഉണ്ടായിരുന്നു. ബാര്‍ ഇസ്ലാമിക കേന്ദ്രമാക്കി മാറ്റിക്കൊള്ളാന്‍ അധികൃതര്‍ അനുവാദം കൊടുത്തു. തീരുമാനം അത്യന്തം സന്തോഷകരമാണെന്നും ഇസ്ലാമിക കേന്ദ്രം ഉടനെ നിലവില്‍വരുമെന്നും ണല West Norfolk Islamic Association (WNIA) ചെയര്‍മാന്‍ ആസം ഗബെയര്‍ പറഞ്ഞു.
എന്നാല്‍ കാര്യം അത്ര സുഖകരമായിരുന്നില്ല. അധികൃതരുടെ തീരുമാനത്തിനെതിരെ 700-ലധികം പ്രതികരണങ്ങള്‍ ഇതിനകം തന്നെ കൌണ്‍സിലിന്റെ വെബ്സൈറ്റിലും സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലും പോസ്റ് ചെയ്തുകഴിഞ്ഞു. 'തീവ്രവാദ കേന്ദ്ര' മാക്കിമാറ്റാനുള്ള സാധ്യതയാണ് പോസ്റിലെ ആരോപണങ്ങളിലധികവും. ഇസ്ലാംവിരോധം തലക്കുപിടിച്ച ജൂതലോബിയും മറ്റുമാണ് എതിര്‍ പ്രചാരണങ്ങള്‍ക്ക് പിന്നിലെന്നാണ് മുസ്ലിംകള്‍ സംശയിക്കുന്നത്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം