സി.എസ്.ഐ.ആര് - യു.ജി.സി നെറ്റ്
സി.എസ്.ഐ.ആര് - യു.ജി.സി നെറ്റ്
ലൈഫ് സയന്‍സ്, ഫിസിക്കല്‍ സയന്‍സ്, എര്‍ത്ത് സയന്‍സ്, കെമിക്കല്‍ സയന്‍സ്, മാത്തമാറ്റിക്കല്‍ സയന്‍സ്, അറ്റ്മോസ്ഫറിക്, ഓഷ്യന്‍ & പ്ലാനറ്ററി സയന്‍സസ് എന്നീ വിഷയങ്ങളിലെ അസി. പ്രഫ./ജെ.ആര്.എഫ് യോഗ്യതാ പരീക്ഷയായ സി.എസ്.ഐ.ആര് - യു.ജി.സി നെറ്റിന് ഇപ്പോള്‍ അപേക്ഷിക്കാം. 2022 ജനുവരി രണ്ട് വരെ https://csirnet.nta.nic.in/ എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേത്. അപേക്ഷാ ഫീസ് 1000 രൂപ, ഒ.ബി.സി വിഭാഗങ്ങള്‍ക്ക് 500 രൂപ. കേരളത്തില്‍ വയനാട് ഒഴികെ എല്ലാ ജില്ലകളിലും പരീക്ഷാ കേന്ദ്രങ്ങളുണ്ട്. പരീക്ഷാ സിലബസിനായി ംംം.രശെൃവൃറഴ.ൃല.െശി എന്ന വെബ്സൈറ്റ് കാണുക. ഫെലോഷിപ്പ് സംബന്ധിച്ച വിവരങ്ങള്‍, യോഗ്യതാ മാനദണ്ഡങ്ങള്‍, എക്സാം രീതി തുടങ്ങി വിശദമായ വിവരങ്ങള്‍ അടങ്ങിയ വിജ്ഞാപനം വെബ്സൈറ്റില്‍ ലഭ്യമാണ്.
ശ്രീനാരായണഗുരു ഓപ്പണ്‍ യൂനിവേഴ്സിറ്റിയില്‍ അധ്യാപകര്‍
സംസ്ഥാനത്ത് കൊല്ലം ആസ്ഥാനമായി പുതുതായി ആരംഭിച്ച ശ്രീനാരായണഗുരു ഓപ്പണ്‍ യൂനിവേഴ്സിറ്റിയില്‍ വിവിധ ഡിപ്പാര്‍ട്ട്മെന്റുകളിലായി 46 അധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. മൂന്ന് വര്‍ഷത്തെ കരാര്‍ നിയമനമാണ്. 2021 ഡിസംബര്‍ 30 വരെ ഓണ്‍ലൈനായി അപേക്ഷ നല്‍കാം. ബിസിനസ് സ്റ്റഡീസ് വിഷയത്തിലേക്ക് മാനേജ്മെന്റ്/കോമേഴ്സ് വിഷയങ്ങളില്‍ പി.ജി ഉള്ളവരെ പരിഗണിക്കും, കമ്പ്യൂട്ടര്‍ സയന്‍സ് വിഷയത്തില്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍/കമ്പ്യൂട്ടര്‍ സയന്‍സ് പി.ജി ഉള്ളവരെയും പരിഗണിക്കും. വിശദ വിവരങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കാനും http://www.sreenarayanaguruou.edu.in/ എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഓണ്‍ലൈനായി അപേക്ഷ നല്കിയ ശേഷം അപേക്ഷാ പകര്‍പ്പും അനുബന്ധ രേഖകളും The Registrar, Sreenarayanaguru Open University, Kureepuzha, Kollam. 691601 എന്ന വിലാസത്തിലേക്ക് 2022 ജനുവരി 7-ന് മുമ്പായി എത്തിക്കണം. അപേക്ഷാ ഫീസ് 500 രൂപ.
ഉന്നത വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ് പദ്ധതി 2021-22
കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ (KSHEC) 2021-22 വര്‍ഷത്തെ ഉന്നത വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ് പദ്ധതിയിലേക്ക് 2022 ജനുവരി 10 വരെ അപേക്ഷ സമര്‍പ്പിക്കാന്‍ അവസരം. https://www.kshec.kerala.gov.in/ എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ച ശേഷം അപേക്ഷാ പകര്‍പ്പും അനുബന്ധ രേഖകളും പഠിക്കുന്ന സ്ഥാപനത്തിലെ മേലധികാരിക്ക് സമര്‍പ്പിക്കണം. സയന്‍സ്, സോഷ്യല്‍ സയന്‍സ്, ഹ്യൂമാനിറ്റീസ്, ബിസിനസ് സ്റ്റഡീസ് വിഷയങ്ങളില്‍ ഗവണ്മെന്റ്/എയ്ഡഡ് ആര്‍ട്സ് & സയന്‍സ് കോളേജുകളില്‍ എയ്ഡഡ് കോഴ്സുകള്‍ക്ക് പഠിക്കുന്ന ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം. ഐ.എച്ച്.ആര്.ഡി കോളേജുകളില്‍ പഠിക്കുന്ന ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. വിവിധ വിഭാഗങ്ങള്‍ക്കായി നിശ്ചിത ശതമാനം സ്കോളര്‍ഷിപ്പുകള്‍ നീക്കിവെച്ചിട്ടുണ്ട്. അപേക്ഷിക്കാനുള്ള നിശ്ചിത യോഗ്യതാ മാനദണ്ഡം വെബ്സൈറ്റില്‍ ലഭ്യമാണ്. വിവരങ്ങള്‍ക്ക് വെബ്സൈറ്റ് കാണുക. ഇമെയില്‍: hecscholarship@gmail.com. സ്കോളര്‍ഷിപ്പിന് അര്‍ഹരാകുന്നവര്‍ക്ക് പി.ജി തലത്തില്‍ തുടര്‍പഠനത്തിനും സ്കോളര്‍ഷിപ്പ് ലഭിക്കും. ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ക്ക് ഈ വര്‍ഷം ആയിരം സ്കോളര്‍ഷിപ്പുകളാണ് നല്‍കുന്നത്. ഈ വര്‍ഷം സ്കോളര്‍ഷിപ്പിന് തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ഥികള്‍ക്ക് തുടര്‍വര്‍ഷങ്ങളില്‍ സ്കോളര്‍ഷിപ്പ് നല്‍കുന്നത് അവരുടെ അക്കാദമിക മികവ് വിലയിരുത്തിയായിരിക്കും.
NIFT അഡ്മിഷന്
നാഷ്നല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജി (NIFT) വിവിധ ബാച്ച്ലര്, മാസ്റ്റേഴ്സ് പ്രോഗ്രാമുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ഫാഷന്‍ കമ്യൂണിക്കേഷന്‍, ആക്സസറി ഡിസൈന്‍, ഫാഷന്‍ ഡിസൈന്‍, ലെതര്‍ ഡിസൈന്‍, ടെക്സ്റ്റൈല്‍ ഡിസൈന്‍, അപ്പാരല്‍ പ്രൊഡക്ഷന്‍ എന്നീ ബാച്ച്ലര് പ്രോഗ്രാമുകള്‍ക്ക് പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് അപേക്ഷ നല്‍കാം. ഡിസൈന്‍, ഫാഷന്‍ മാനേജ്മെന്റ്, ഫാഷന്‍ ടെക്നോളജി എന്നീ മാസ്റ്റേഴ്സ് പ്രോഗ്രാമുകള്‍ക്ക് ഡിഗ്രി യോഗ്യതയുള്ളവര്‍ക്കും അപേക്ഷിക്കാം. പ്രവേശന പരീക്ഷ, ഗ്രൂപ്പ് ഡിസ്കഷന്, പേഴ്സണല്‍ ഇന്റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് അഡ്മിഷന്. 2022 ഫെബ്രുവരിയിലാണ് പ്രവേശന പരീക്ഷ. കണ്ണൂരും കൊച്ചിയിലും പരീക്ഷാ കേന്ദ്രങ്ങളുണ്ട്. വിശദ വിവരങ്ങള്‍ക്ക് വെബ്സൈറ്റ് കാണുക: https://www.nift.ac.in/. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി 2022 ജനുവരി 17.
ഇന്‍സ്പയര്‍ സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം
കേന്ദ്ര ശാസ്ത്ര-സാങ്കേതിക വകുപ്പ് നല്കുന്ന ഇന്‍സ്പയര്‍ സ്കോളര്‍ഷിപ്പിന് ഇപ്പോള്‍ അപേക്ഷ സമര്‍പ്പിക്കാം. പ്ലസ് ടു പരീക്ഷയില്‍ ഉയര്‍ന്ന കട്ട് ഓഫ് (Top 1 ശതമാനം) പരിധിക്കുള്ളില്‍ വന്നവരും, ബിരുദ പഠനത്തിന് ശാസ്ത്ര വിഷയം തെരഞ്ഞെടുത്തവരുമായ വിദ്യാര്‍ഥികള്‍ക്കാണ് അപേക്ഷിക്കാന്‍ അവസരം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പി.ജി തലം വരെയുള്ള പഠനത്തിന് സ്കോളര്‍ഷിപ്പ്, മെന്റര്‍ഷിപ്പ് ഇനത്തിലായി വര്‍ഷത്തില്‍ 80000/ രൂപ വരെ ലഭിക്കും. ബേസിക് & നാച്വുറല്‍ സയന്‍സ് മേഖലയില്‍ ബി.എസ്.സി/ ബി.എസ്/ഇന്റഗ്രേറ്റഡ് എം.എസ്.സി/എം.എസ് തലത്തില്‍ 18 വിഷയങ്ങളാണ് സ്കോളര്‍ഷിപ്പ് പരിധിയില്‍ ഉള്‍പ്പെടുന്നത്. വിശദമായ വിജ്ഞാപനത്തിന് https://www.online-inspire.gov.in/ എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഇ-മെയില്‍: inspire.prog-dst@nic.in, ഫോണ്‍: 0124þ6690020, 0124þ6690021.
റിസര്‍ച്ച് ഫെലോ ഒഴിവുകള്‍
ഡിജിറ്റല്‍ സര്‍വകലാശാലയില്‍ റിസര്‍ച്ച് ഫെലോ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. https://duk.ac.in/careers/ എന്ന വെബ്സൈറ്റിലൂടെ ഡിസംബര്‍ 25 വരെ അപേക്ഷ നല്‍കാം. പ്രോജക്ട് അസിസ്റ്റന്റ്, അക്കൗണ്ടന്റ് പോസ്റ്റിലേക്കും അപേക്ഷ സമര്‍പ്പിക്കാം. വിശദ വിജ്ഞാപനത്തിന് വെബ്സൈറ്റ് കാണുക.
ഐ.ഐ.എയില്‍ ഒഴിവുകള്‍
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്സ് (ഐ.ഐ.എ) ജൂനി. ടെക്നിക്കല്‍ അസിസ്റ്റന്റ്, ജൂനി. റിസര്‍ച്ച് അസിസ്റ്റന്റ്, മെക്കാനിക് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 2022 ജനുവരി 3 വരെ https://www.iiap.res.in/ എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധി 30 വയസ്സ്. വിവരങ്ങള്‍ക്ക് വെബ്സൈറ്റ് കാണുക.
Comments