Prabodhanm Weekly

Pages

Search

2012 മെയ് 5

എത്യോപ്യന്‍ മുസ്ലിംകളെ ഭിന്നിപ്പിക്കാന്‍ നീക്കം

മൂസക്കുട്ടി വെട്ടിക്കാട്ടിരി

എത്യോപ്യന്‍ മുസ്ലിംകളെ ഷണ്ഡീകരിക്കാനും തമ്മിലടിപ്പിക്കാനുമുള്ള സര്‍ക്കാറിന്റെ മുസ്ലിംവിരുദ്ധ നയങ്ങള്‍ക്കെതിരെ അദിസ് അബാബയില്‍ പതിനായിരങ്ങള്‍ അണിനിരന്നു. മതവിശ്വാസ കാര്യങ്ങളില്‍ സര്‍ക്കാര്‍ ഇടപെടുന്നുവെന്നാരോപിച്ചായിരുന്നു പ്രക്ഷോഭം. രാജ്യത്ത് ആദ്യമായാണ് ഇത്തരത്തിലൊരു പ്രകടനം. കഴിഞ്ഞ വെള്ളിയാഴ്ച എത്യോപ്യന്‍ തലസ്ഥാനമായ അദിസ് അബാബയില്‍ ജുമുഅ നമസ്കാരശേഷമാണ് പ്രകടനം നടന്നത്. പൌരാവകാശവും മത സ്വാതന്ത്യ്രവും ഹനിക്കുന്നതിനെതിരെ ശക്തമായ താക്കീത് നല്‍കിയ ശേഷമാണ് പ്രകടനക്കാര്‍ പിരിഞ്ഞുപോയത്.
രാജ്യത്തെ മൂന്നിലൊന്ന് വരുന്ന മുസ്ലിം സമൂഹത്തെ പരസ്പരം ഭിന്നിപ്പിച്ച് നിര്‍ത്തുന്നതിന്റെ ഭാഗമായി ഒരു ലബനീസ് 'ഉല്‍പന്ന'മായ 'അഹ്ബാഷ്' മദ്ഹബ് എത്യോപ്യന്‍ മുസ്ലിംകളില്‍ പ്രചരിപ്പിക്കാനുള്ള ശ്രമത്തിലാണ് പ്രധാന മന്ത്രി മെലസ് സെനാവിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍. സര്‍ക്കാറിനു കീഴിലുള്ള ഇസ്ലാമിക് അഫയേഴ്സ് കൌണ്‍സിലില്‍ 'അഹ്ബാഷ്' ആശയക്കാരെ നിയോഗിച്ച് മുസ്ലിംകളില്‍ ആശയക്കുഴപ്പവും ഭിന്നിപ്പും ഉണ്ടാക്കാന്‍ ശ്രമിക്കുന്നതായി പ്രകടനത്തില്‍ പങ്കെടുത്ത തെമാം മുഹമ്മദ് ആരോപിച്ചു. മുസ്ലിംകളെ 'സൂഫി' 'സലഫി' വിഭാഗങ്ങളായി വേര്‍തിരിച്ച് 'വഹാബിസം' അനിസ്ലാമികമെന്ന് പഠിപ്പിക്കുകയും പ്രചരിപ്പിക്കുകയുമാണ് സര്‍ക്കാര്‍ പിന്തുണയോടെ 'അഹ്ബാഷു'കള്‍ ചെയ്യുന്നതെന്നും മുഹമ്മദ് പറഞ്ഞു.
സാമ്രാജ്യത്വ താല്‍പര്യങ്ങള്‍ക്കനുസരിച്ചു തുള്ളുന്ന പ്രധാന മന്ത്രി മെലസ് സെനാവി മുസ്ലിം പീഡനത്തിന് 'തീവ്രവാദ വേട്ട'യെന്ന പ്രഖ്യാപിത രീതിതന്നെയാണ് സ്വീകരിക്കുന്നത്. അഹ്ബാഷുകള്‍ സംഘടിപ്പിക്കുന്ന ഇസ്ലാം വിരുദ്ധ പഠന ക്ളാസുകളിലും മറ്റും പങ്കെടുക്കാത്ത മുസ്ലിംകളെ 'അല്‍ഖാഇദ' ഭീഷണിമുഴക്കിയും അറസ്റ്റു ചെയ്തുമൊക്കെയാണ് ഒതുക്കുന്നത്. അല്‍ഖാഇദ മുദ്രകുത്തി തങ്ങളെ ഭീഷണിപ്പെടുത്താനുള്ള സര്‍ക്കാറിന്റെ ശ്രമം വിലപ്പോവില്ലെന്ന മുന്നറിയിപ്പാണ് അദിസ് അബാബയില്‍ നടന്ന പടുകൂറ്റന്‍ സര്‍ക്കാര്‍ വിരുദ്ധ പ്രകടനം.
ആഫ്രിക്കയിലെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യമായ എത്യോപ്യയില്‍ എട്ടര കോടിയോളം ജനങ്ങളുണ്ട്. 2007 ലെ കണക്കുപ്രകാരം 64 ശതമാനം വരുന്ന വിവിധ ക്രൈസ്തവ വിഭാഗങ്ങളും 34 ശതമാനം വരുന്ന മുസ്ലിംകളും ഐക്യത്തോടെയാണ് കഴിഞ്ഞിരുന്നത്. എന്നാല്‍ സെനാവി ഭരണകൂടം മനുഷ്യാവകാശ ലംഘനം നടത്തുന്നതായി വിവിധ അന്താരാഷ്ട്ര ഏജന്‍സികളില്‍നിന്നും ആരോപണം ഉയര്‍ന്നിരുന്നു. നൈല്‍ നദിയുടെ 85% ഉറവിടങ്ങളുമുള്ള എത്യോപ്യ പ്രകൃതി സമ്പത്തിനാല്‍ ധന്യമാണ്. ആഫ്രിക്കയിലെ സാമ്പത്തിക സ്രോതസസ്സുകളിലൊന്നായ എത്യോപ്യയില്‍ സാമ്രാജ്യത്വ ശക്തികള്‍ കണ്ണുവെക്കുക സ്വാഭാവികം.
ഇസ്ലാമോഫോബിയ തടയാന്‍ ചാനല്‍ തുടങ്ങുമെന്ന് ഒ.ഐ.സി 
അന്താരാഷ്ട്ര തലത്തില്‍ ഇസ്ലാമിനെതിനെതിരെ നടക്കുന്ന മാധ്യമ കുപ്രചാരണം തടുക്കുക, ഇസ്ലാമിന്റെ ശരിയായ ചിത്രം ലോകത്തിനുമുമ്പില്‍ പ്രദര്‍ശിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി അന്താരാഷ്ട്ര സാറ്റലിറ്റ് ടി.വി ചാനല്‍ ആരംഭിക്കുമെന്ന് ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോ-ഓപറേഷന്‍ (ഒ.ഐ.സി) അറിയിച്ചു. ഇസ്ലാമിക മാധ്യമ രംഗം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ചില മാധ്യമ പ്രചാരണ പരിപാടികള്‍ ഒ.ഐ.സി ആസൂത്രണം ചെയ്തുവരികയാണെന്ന് ഇസ്ലാമിക രാജ്യങ്ങളിലെ ഇന്‍ഫര്‍മേഷന്‍ മന്ത്രിമാരുടെ സമ്മേളനത്തില്‍ ഒ.ഐ.സി സെക്രട്ടറി ജനറല്‍ അക്മലുദ്ദീന്‍ ഇഹ്സാന്‍ ഒഗ്ലു പറഞ്ഞു. അതിന്റെ ഭാഗമായി അന്താരാഷ്ട്ര സാറ്റലിറ്റ് ടി.വി ചാനല്‍ തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു. മധ്യ പൌരസ്ത്യ ആഫ്രിക്കന്‍ രാഷ്ട്രമായ ഗാബണില്‍ (ഏമയീി) നടന്ന സമ്മേളനത്തില്‍ 57 അംഗ രാഷ്ട്രങ്ങളിലെ പ്രതിനിധികള്‍ പങ്കെടുത്തു.
ഈജിപ്തില്‍ പട്ടാളത്തിനെതിരെ ജനം വീണ്ടും തഹ്രീര്‍ സ്ക്വയറില്‍
അറബ് വസന്തനാളുകളെ ഓര്‍മിപ്പിക്കുമാറ് പട്ടാളവാഴ്ച്ചക്കെതിരെ മുദ്രാവാക്യം മുഴക്കി ഇക്കഴിഞ്ഞ വെള്ളിയാഴ്ച പതിനായിരങ്ങള്‍ വീണ്ടും തഹ്രീര്‍ സ്ക്വയറില്‍ പ്രക്ഷോഭക്കടല്‍ തീര്‍ത്തു. 'ആദ്യം പ്രസിഡന്റ്' എന്ന മുദ്രാവാക്യവുമായി ആര്‍ത്തിരമ്പിയെത്തിയ ആള്‍ക്കടല്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടത്തി മുന്‍ തീരുമാനപ്രകാരം പട്ടാള ഭരണം അവസാനിപ്പിച്ച് ജൂണില്‍ അധികാരം ജനകീയ സര്‍ക്കാറിന് കൈമാറണമെന്നാവശ്യപ്പെട്ടു. പട്ടാള ഭരണത്തിനെതിരെ തങ്ങള്‍ ഒറ്റക്കെട്ടാണെന്ന സന്ദേശം കൈമാറി ഇസ്ലാമിക പാര്‍ട്ടികളും ഇടതുപക്ഷ കക്ഷികളും ലിബറലുകളുമെല്ലാം പ്രകടനത്തില്‍ അണിനിരന്നത് ഇടക്കാല പട്ടാള സര്‍ക്കാറിനെ കനത്ത സമ്മര്‍ദത്തിലാക്കി. 
പുതിയ ഭരണഘടന നിലവില്‍ വരുന്നതിനുമുമ്പ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടത്തണമെന്നും പുറത്താക്കപ്പെട്ട ഏകാധിപതി ഹുസ്നി മുബാറക്കിന്റെ 'ചിഹ്ന'ങ്ങള്‍ക്ക് മല്‍സരിക്കാന്‍ അവസരം നല്‍കരുതെന്നും പ്രക്ഷോഭകര്‍ ആവശ്യപ്പെട്ടു. 'ജനുവരി വിപ്ളവ'ത്തെ അട്ടിമറിക്കാന്‍ ഒരു ശക്തിയെയും അനുവദിക്കുകയില്ലെന്ന പട്ടാളത്തിനുള്ള ശക്തമായ താക്കീതായിരുന്നു വെള്ളിയാഴ്ച തഹ്രീര്‍ സ്ക്വയര്‍ പ്രക്ഷോഭം നല്‍കിയത്. പതിവുശൈലിവിട്ട് ശക്തമായ ഭാഷയിലാണ് പ്രക്ഷോഭകാരികളെ അഭിസംബോധന ചെയ്ത് മുസ്ലിം ബ്രദര്‍ഹുഡ് പ്രതിനിധികള്‍ സംസാരിച്ചത്. പട്ടാളത്തിനെതിരെ രൂക്ഷവിമര്‍ശനം അഴിച്ചുവിട്ട ബ്രദര്‍ഹുഡ്, അധികാരക്കൈമാറ്റ പ്രക്രിയ ദ്രുതഗതിയിലാക്കണമെന്നും പട്ടാളഭരണത്തിനു കീഴില്‍ ഭരണഘടന രൂപീകരണം സാധ്യമല്ലെന്നും തുറന്നടിച്ചു. ഇതാദ്യമായാണ് മുസ്ലിം ബ്രദര്‍ഹുഡ് നേതാക്കള്‍ പട്ടാള ഭരണവുമായി തുറന്ന ഏറ്റുമുട്ടല്‍ നടത്തുന്നത്. ബ്രദര്‍ഹുഡ് നേതാക്കളുടെ ആവശ്യങ്ങളോട് മറ്റു കക്ഷിനേതാക്കള്‍ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചത് ഈജിപ്ഷ്യന്‍ രാഷ്ട്രീയത്തിന് ശുഭസൂചനയാണ് നല്‍കുന്നത്. പട്ടാള ഭരണം അവസാനിപ്പിക്കാനും പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടത്തി ജനാധിപത്യ സര്‍ക്കാറിനു അധികാരം കൈമാറാനും ഇടതുപക്ഷമടക്കമുള്ള പാര്‍ട്ടികള്‍ മുസ്ലിം ബ്രദര്‍ഹുഡുമായി സഹകരിക്കുമെന്നും അറിയിച്ചു. 
അതിനിടെ, ഫ്രീഡം ആന്റ് ജസ്റിസ് പാര്‍ട്ടിയുടെ പുതിയ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി ഡോ. മുഹമ്മദ് മുര്‍സിയെ മുസ്ലിം ബ്രദര്‍ഹുഡ് പ്രഖ്യാപിച്ചു. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ പത്രിക നല്‍കിയിരുന്ന ഖൈറത്ത് അല്‍ശാത്വിറിനെ അയോഗ്യനാക്കിയ ഉന്നതാധികാര സമിതി (ടൌുൃലാല ജൃലശെറലിശേമഹ ഋഹലരീൃമഹ ഇീാാശശീിൈ (ടജഋഇ) ) തീരുമാനത്തിനെതിരെ നല്‍കിയ അപ്പീല്‍ നിരസിച്ചതിനെ തുടര്‍ന്നാണ് ഡോ. മുഹമ്മദ് മുര്‍സിയെ പുതിയ സ്ഥാനാര്‍ഥിയായി തെരഞ്ഞെടുത്തത്. എന്നാല്‍, നിയമപരമായ എല്ലാ സാധുതാ രേഖകളും സമര്‍പ്പിച്ച ശേഷവും പ്രമുഖ നേതാവ് ഖൈറത്ത് അല്‍ശാത്വിറിന്റെ അപ്പീല്‍ തള്ളിയത് അമ്പരപ്പിക്കുന്ന തീരുമാനമാണെന്ന് ഫ്രീഡം ആന്റ് ജസ്റിസ് പാര്‍ട്ടി പ്രതികരിച്ചു. 
ഫ്രീഡം ആന്റ് ജസ്റിസ് പാര്‍ട്ടിയുടെ പുതിയ പ്രസിഡന്റ് സ്ഥാനാര്‍ഥിയായ ഡോ. മുഹമ്മദ് മുര്‍സിക്ക് വിപ്ളവപാതയില്‍ മുന്നേറാന്‍ സര്‍വ പിന്തുണയും അല്‍ശാത്വിര്‍ വാഗ്ദാനം ചെയ്തു. വിപ്ളവം സംരക്ഷിക്കാനും മുബാറക് ഭരണകൂടത്തിലെ അവശേഷിക്കുന്ന 'മാലിന്യ'ങ്ങളെ നീക്കം ചെയ്ത് രാജ്യത്തെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളെയും ശുദ്ധീകരിക്കാനും ബ്രദര്‍ഹുഡും ഈജിപ്ഷ്യന്‍ ജനതയും പ്രതിജ്ഞാബദ്ധമാണെന്നും ഖൈറത് അല്‍ശാത്വിര്‍ പറഞ്ഞു. പാര്‍ട്ടി ഒന്നടങ്കം ഡോ. മുര്‍സിയുടെ പിന്നില്‍ അണിനിരക്കുമെന്നും അഴിമതിക്കും രാഷ്ട്രീയ അരാജകത്വത്തിനുമെതിരെ സന്ധിയില്ലാ സമരം പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഈജിപ്ത് നേരിടുന്ന പ്രശ്നങ്ങള്‍ക്ക് 'ഇസ്ലാം മാത്രമാണ് പരിഹാര'മെന്ന ബ്രദര്‍ഹുഡിന്റെ മുദ്രാവാക്യം ഡോ. മുര്‍സി ആവര്‍ത്തിച്ചു. പ്രസിഡന്റ് തെരഞ്ഞെടുപ്പ് തീയതി അടുത്തുകൊണ്ടിരിക്കെ ഒരു ഒത്തുതീര്‍പ്പ് സ്ഥാനാര്‍ഥി ഇല്ലാത്തതും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ പത്രിക നല്‍കിയ ഇതര സ്ഥാനാര്‍ഥികളെ സംബന്ധിച്ച ആശയക്കുഴപ്പവും മറ്റും കാരണം ഡോ. മുഹമ്മദ് മുര്‍സിയുടെ വിജയ സാധ്യത വര്‍ധിച്ചുവരുന്നതായി രാഷ്ട്രീയ വൃത്തങ്ങള്‍ നിരീക്ഷിച്ചു. പട്ടാളഭരണകൂടം മുസ്ലിം ബ്രദര്‍ഹുഡിനുമേല്‍ പിടിമുറുക്കുമ്പോള്‍ പാര്‍ട്ടിയുടെ ജനകീയ അടിത്തറ വികസിക്കുന്നതായാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. മുമ്പെങ്ങുമില്ലാത്ത വിധം ബ്രദര്‍ഹുഡിന്റെ രാഷ്ട്രീയ നിലപാടുകള്‍ക്ക് ഇടതുകക്ഷികളടക്കം നല്‍കുന്ന പിന്തുണയും അതുതന്നെയാണ് സൂചിപ്പിക്കുന്നത്. 
സുഡാന്‍ അതിജീവിക്കുമോ,ദക്ഷിണ സുഡാന്‍ ആധിപത്യം വാഴുമോ?
ദശാബ്ദങ്ങള്‍ നീണ്ട രക്തച്ചൊരിച്ചിലുകള്‍ക്കൊടുവില്‍ 2011 ജൂലൈയില്‍ ആഫ്രിക്കന്‍ അറബ് രാജ്യമായ സുഡാനില്‍ നിന്ന് ദക്ഷിണ സുഡാന്‍ സ്വാതന്ത്യ്രം നേടിയതുമുതല്‍ നിലനില്‍ക്കുന്ന ആശങ്കയാണ് ഇരു രാജ്യങ്ങളും വീണ്ടും യുദ്ധത്തിലേക്കു നീങ്ങുമോ എന്നത്. അതിനുള്ള സാഹചര്യങ്ങള്‍ നിലനിര്‍ത്തിയാണ് വിഭജനം നടന്നതും. സാമ്രാജ്യത്വത്തിന്റെ രീതിയും അതാണല്ലോ. എണ്ണ സമ്പന്നമായ 'ഹെഗ്ലിഗ്' മേഖല തന്നെയാണ് ഇരു രാജ്യങ്ങളെയും അടിപ്പിക്കുന്ന മുഖ്യ ഘടകം. അതോടൊപ്പം നദീജലം പങ്കിടുന്നതുമായും ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. അവസാനം ദക്ഷിണ സുഡാന്‍ സേനയിലെ 22 ലധികം പേര്‍ കൊല്ലപ്പെട്ട സംഘട്ടനം ആരംഭിക്കുന്നത് തന്നെ ഇരു രാജ്യങ്ങളെയും വേര്‍തിരിക്കുന്ന പുഴയില്‍നിന്ന് ദക്ഷിണ സുഡാന്‍ സേന വെള്ളം ശേഖരിക്കുന്നതിനിടെ സുഡാന്‍ നടത്തിയ ഷെല്ലാക്രമണമാണെന്നാണ് ആരോപണം. 
എണ്ണമേഖലയായ 'ഹെഗ്ലിഗ്' ദക്ഷിണ സുഡാന്‍ പിടിച്ചെടുത്തതോടെയായിരുന്നു ആക്രമണം ആരംഭിച്ചത്. പിന്നീട് നടന്ന എറ്റുമുട്ടലില്‍ 'ശത്രു'സൈന്യത്തെ തുരത്തി ഹെഗ്ലിഗ് മോചിപ്പിച്ചതായി സുഡാന്‍ പ്രസിഡന്റ് ഉമര്‍ ബഷീര്‍ പ്രഖ്യാപിച്ചു. ഇരു രാജ്യങ്ങളും യുദ്ധത്തിലേക്ക് നീങ്ങുന്ന സാഹചര്യം നിലനില്‍ക്കെ, ദക്ഷിണ സുഡാന്‍ മോചിപ്പിക്കുന്നതുവരെ യുദ്ധം തുടരുമെന്ന് ഹെഗ്ലിഗ് വിമോചനം ആഘോഷിക്കാന്‍ തടിച്ചുകൂടിയ ജനങ്ങളുടെ ആര്‍പ്പുവിളികള്‍ക്കും സൈനിക ഗാനാലാപനങ്ങള്‍ക്കുമിടയില്‍ ബഷീര്‍ മുന്നറിയിപ്പ് നല്‍കി. സുഡാന്‍ ജനതയോടുള്ള കടപ്പാടാണിതെന്നും ബഷീര്‍ പറഞ്ഞു. എന്നാല്‍ ഹെഗ്ലിഗ് നിയമപരമായി ദക്ഷിണ സുഡാനിന്റെ ഭാഗമാണെന്നാണ് അവരുടെ വാദം. ഐക്യരാഷ്ട്രസഭ നിരീക്ഷണ സേനയെ നിയോഗിച്ചാല്‍ മാത്രമേ പിന്‍മാറുകയുള്ളുവെന്നും ദക്ഷിണ സുഡാന്‍ അവകാശപ്പെട്ടിരുന്നു.
ദക്ഷിണ സുഡാനുമായി പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന രാഷ്ട്രീയ സംഘട്ടനങ്ങളും മറ്റു ആഭ്യന്തര കലഹങ്ങളും കാരണം എണ്ണ സമ്പന്നമായ ഈ ആഫ്രിക്കന്‍ രാജ്യം ലോകത്തെ അവികസിത രാജ്യങ്ങളില്‍തന്നെ വളരെ താഴെ പടിയിലാണ്. ശിശുമരണ നിരക്കില്‍ മാത്രമാണ് മുന്നില്‍ നില്‍ക്കുന്നത്. സംഘട്ടനം തുടര്‍ന്നാല്‍ ഇരു ആഫ്രിക്കന്‍ രാജ്യങ്ങളുടെയും മേല്‍ നടപടിയെടുക്കുന്ന കാര്യം ഐക്യ രാഷ്ട്രസഭ ചര്‍ച്ച ചെയ്തിരുന്നു. പക്ഷേ 'നടപടി' ഏറെക്കുറെ ഏകപക്ഷീയമായിരിക്കുമെന്ന് ദക്ഷിണ സുഡാന്‍ വിഭജനമടക്കമുള്ള ചരിത്രം മുന്‍നിറുത്തി സുഡാന്‍ ജനത കണക്കുകൂട്ടുന്നു.
ശൈഖ് ഹാമിദ് അല്‍ബൈതാവി ഖുദ്സിനുവേണ്ടി ജീവിച്ച മഹാ മനീഷി 
കഴിഞ്ഞ ഏപ്രില്‍ 4ന്  ഖുദ്സിലെ 'അല്‍മഖാസിദ് ചാരിറ്റി ഹോസ്പിറ്റലില്‍' ഖുദ്സിന്റെ മണ്ണിനോട്് വിടപറഞ്ഞ ശൈഖ് ഹാമിദ് അല്‍ബൈതാവി (68) ജീവിതകാലം മുഴുവന്‍ സ്വതന്ത്ര ഫലസ്ത്വീനുവേണ്ടി പോരാടിയ മഹാനായിരുന്നു. തന്റെ സ്വപ്നങ്ങളത്രയും പുതിയ തലമുറക്ക് 'അനന്തരസ്വത്തായി' കൈമാറിയാണ് ശൈഖ് ഹാമിദ് അല്‍ബൈതാവി മരണം വരിച്ചത്. ഫലസ്ത്വീന്‍ പണ്ഡിത സഭാ മേധാവി, അല്‍മസ്ജിദുല്‍ അഖ്സ ഖത്വീബ്, 'ഹമാസ്' ഉന്നതാധികാര സമിതി അംഗം തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്ന ശൈഖ് ഹാമിദ് അല്‍ബൈതാവിയെ ചികിത്സാര്‍ഥം രാജ്യത്തിനു പുറത്ത് പോകുന്നത് ഇസ്രയേല്‍ വിലക്കിയിരുന്നു. ഇസ്രയേല്‍ അധികൃതരുമായി നടത്തിയ നീണ്ട നിയമ യുദ്ധത്തിനൊടുവിലാണ് ചികില്‍സക്കായി ഖുദ്സില്‍ പ്രവേശിക്കാന്‍ പോലും ശൈഖ് ഹാമിദ് അല്‍ബൈതാവിക്ക് അനുമതി നല്‍കിയത്. ഹൃദയ ശസ്ത്രക്രിയയെ തുടര്‍ന്നാണ് മരണം സംഭവിച്ചത്. ചികിത്സക്ക് വേണ്ടി ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട ശേഷം ഭാര്യയെ മാത്രമാണ് ശൈഖ് അല്‍ബൈതാറിനെ പരിചരിക്കാന്‍ അനുവദിച്ചത്. മക്കള്‍ക്ക് പോലും അനുമതി നിഷേധിച്ചുകൊണ്ടാണ് ജൂത രാഷ്ട്രം അതിന്റെ ക്രൂരത കാട്ടിയത്. 1979 മുതല്‍ നിരന്തരമായ അവകാശ നിഷേധങ്ങള്‍ക്ക് വിധേയനായി കഴിയുകയായിരുന്നു ശൈഖ് ഹാമിദ് അല്‍ബൈതാവി. 1979 ല്‍ ഇസ്രയേല്‍ സേന അദ്ദേഹത്തെ വീട്ടുതടങ്കലിലാക്കിയ ശേഷം രാജ്യത്തിനകത്തും പുറത്തുമുള്ള സഞ്ചാര സ്വാതന്ത്യ്രം നിഷേധിച്ചു. 1990 ല്‍ വിവിധ ജയിലുകളില്‍ തടവിലാക്കി. 1992 ല്‍ ശൈഖ് അല്‍ബൈതാറിനെയും മറ്റു 415 പേരെയും ദക്ഷിണ ലബ്നാനിലേക്ക് നാടുകടത്തി. അക്കൂട്ടത്തില്‍ പ്രഗത്ഭ പണ്ഡിതന്മാരും പ്രബോധകരും ഡോക്ടര്‍മാരും എഞ്ചിനീയര്‍മാരും ഉണ്ടായിരുന്നു. 1998 ല്‍ ഫലസ്ത്വീന്‍ അതോറിറ്റിയാണ് ശൈഖിനെ തടവിലാക്കിയത്. ഇക്കുറി രാജ്യത്തിന്റെ അഭിമാനം പണയപ്പെടുത്തി ഇസ്രയേലുമായുണ്ടാക്കിയ ഫലസ്ത്വീന്‍ സമാധാന കരാറിനെ എതിര്‍ത്തതിന്റെ പേരിലായിരുന്നു ബന്ധനം. 2007 ല്‍ വീണ്ടും  തടവിലായി. 2009ല്‍ നാബുലിസിലെ പള്ളിയില്‍നിന്ന് നമസ്കാരം കഴിഞ്ഞിറങ്ങുമ്പോള്‍ ഇസ്രയേല്‍ സൈന്യത്തിന്റെ വെടിയുണ്ട ഇടത് കവിളില്‍ തുളച്ചുകയറിയെങ്കിലും പരിക്കോടെ രക്ഷപ്പെട്ടു. 32 വര്‍ഷത്തിലേറെ നീണ്ട നിരന്തരമായ സമര പോരാട്ടങ്ങള്‍ക്കൊടുവില്‍ സ്വതന്ത്ര ഫലസ്ത്വീന്‍ സ്വപ്നം ബാക്കിവെച്ചാണ് ശൈഖ് അല്‍ബൈതാര്‍ രംഗം വിട്ടത്. ജയില്‍ വാസത്തിനിടെ ഖുര്‍ആന്‍ മനഃപാഠമാക്കുകയും നിരവധി കനപ്പെട്ട ഗ്രന്ഥങ്ങള്‍ രചിക്കുകയും ചെയ്തിരുന്നു. 
ഇസ്ലാമില്‍ ലിംഗ സമത്വമെന്ന്  ജര്‍മന്‍ മുസ്ലിംകള്‍

ജര്‍മന്‍ മുസ്ലിംകളുടെ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനും ജര്‍മന്‍ പൊതുസമൂഹവുമായി കൂടുതല്‍ ഇഴുകിച്ചേരുന്നതിനും വേണ്ടി സംഘടിപ്പിക്കപ്പെട്ട ജര്‍മന്‍ മുസ്ലിം വാര്‍ഷിക സമ്മേളനത്തില്‍ ഇസ്ലാമിലെ മനുഷ്യാവകാശ സംരക്ഷണവും ലിംഗ സമത്വവും ചര്‍ച്ചയായി. ഇസ്ലാം എല്ലാവര്‍ക്കും തുല്യ നീതി നല്‍കുന്നുവെന്നും ഇസ്ലാമില്‍ സ്ത്രീപുരുഷ വിവേചനം മറ്റു മത സമൂഹങ്ങളെ അപേക്ഷിച്ച് കാണാനാവില്ലെന്നും കോണ്‍ഫറന്‍സില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു. സുരക്ഷിതമായ കുടുംബ വ്യവസ്ഥ സ്ത്രീ പുരുഷ സമത്വമാണ് വിളിച്ചോതുന്നത്. സ്ത്രീ പുരുഷ വിവേചനം ഒരു മതവിഷയം എന്നതിലുപരി സാമൂഹിക വിഷയമാണെന്നും ഇസ്ലാമിന് ലിംഗ നീതിയെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുണ്ടെന്നും കോണ്‍ഫ്രന്‍സില്‍ സംസാരിച്ച കുടുംബ കൌണ്‍സിലിംഗ് വിദഗ്ധയും ജര്‍മന്‍ ഇസ്ലാം കോണ്‍ഫറന്‍സ് അംഗവുമായ ഹാല മെക് അഭിപ്രായപ്പെട്ടു. ലിംഗ വിവേചനം ഇസ്ലാമിന് അപരിചിതമാണെന്നും ഹാല പറഞ്ഞു.
ജര്‍മന്‍ ചാന്‍സലര്‍ അന്‍ജല മെര്‍കലിന്റെ പാര്‍ലമെന്റ് കണ്‍സര്‍വേറ്റീവ് തലവന്‍ വോള്‍ക്കര്‍ കൌഡര്‍ കടുത്ത ഇസ്ലാം വിമര്‍ശകനാണ്. ഇസ്ലാം യൂറോപ്യന്‍ സമൂഹത്തിനു യോജിച്ച മതമല്ലെന്ന വോള്‍ക്കറുടെ പ്രസ്താവന മുസ്ലിംകള്‍ക്കിടയില്‍ വന്‍ പ്രതിഷേധത്തിനു കാരണമായിരുന്നു. ഈയിടെ മൌണ്‍സ്റര്‍ യൂനിവേഴ്സിറ്റി നടത്തിയ ഒരു പഠനത്തില്‍ യൂറോപ്യന്‍ രാഷ്ട്രങ്ങളില്‍ ജര്‍മനിയാണ് ഇസ്ലാം വിരോധത്തിനു മുന്നിലെന്ന് കണ്ടെത്തിയിരുന്നു. ജര്‍മനിയിലെ ഡെര്‍ സ്പൈഗല്‍ പത്രം (ഉലൃ ടുശലഴലഹ റമശഹ്യ) ജര്‍മന്‍ സമൂഹം ഇസ്ലാമിനോടും മുസ്ലിംകളോടും കാണിക്കുന്ന അസഹിഷ്ണുതയെക്കുറിച്ച് താക്കീത് നല്‍കുകയുണ്ടായി.

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം