Prabodhanm Weekly

Pages

Search

2021 ഡിസംബര്‍ 17

3231

1443 ജമാദുല്‍ അവ്വല്‍ 12

ഈ മോക്ഷപ്രമാണത്തില്‍ ഇനിയെന്തെല്ലാം കാണാനിരിക്കുന്നു!

ബശീര്‍ ഉളിയില്‍

പോയ വര്‍ഷം ഈജിപ്തില്‍ നിന്നുവന്ന ഒരു വാര്‍ത്ത ഇങ്ങനെയായിരുന്നു. കൈറോവിലെ ഒരു പള്ളിയില്‍ ഫജ്ര്‍ നമസ്‌കാരത്തിലെ 'അസ്സ്വലാത്തു ഖൈറുമ്മിനന്നൗം' (ഉറക്കത്തേപോയ വര്‍ഷം ഈജിപ്തില്‍ നിന്നുവന്ന ഒരു വാര്‍ത്ത ഇങ്ങനെയായിരുന്നു. കൈറോവിലെ ഒരു പള്ളിയില്‍ ഫജ്ര്‍ നമസ്‌കാരത്തിലെ “അസ്സ്വലാത്തു ഖൈറുമ്മിനന്നൗം’ (ഉറക്കത്തേക്കാള്‍  ഉത്തമം നമസ്‌കാരമത്രെ) എന്ന വാക്യത്തില്‍ ചെറിയ ഒരു ഭേദഗതി വരുത്തി  “അസ്സ്വലാത്തു ഖൈറുമ്മിനല്‍ ഫെയ്സ്ബുക്ക്’ എന്ന് ഉച്ചഭാഷിണിയിലൂടെ മുഅദ്ദിന്‍ വിളിച്ചുപറഞ്ഞുവത്രെ. അധികൃതര്‍ കേസെടുത്ത് വിചാരണ ചെയ്തപ്പോള്‍ നേരം വെളുക്കുന്നതു വരെ ഉറങ്ങാതെ ഫെയ്സ്ബുക്കില്‍ നോക്കിയിരിക്കുന്നവരെ പള്ളിയിലേക്ക് ആകര്‍ഷിക്കാന്‍ സദുദ്ദേശ്യപൂര്‍വം ചെയ്ത കൃത്യമാണെന്നായിരുന്നു മറുപടി. കൈറോവിലെ ആ മൊല്ലാക്കയുടേത് ഇസ്ലാമിന്റ “സമകാലിക വായന’ യുടെ ആഗോള മാതൃകയാണെങ്കില്‍, ഗോളാന്തരം കടന്ന് കുതിക്കുന്ന വേദവ്യാഖ്യാനത്തിന്റെ “അകംപൊരുളു’കളാല്‍ രോമാഞ്ച കഞ്ചുകമണിയുകയാണ് “ഇസ്ലാമിക കൈരളി.’
ബാങ്കുവിളിയിലെ പദാവലികള്‍ ദൈവപ്രോക്ത വെളിപാടുകളല്ല എന്നും തരം പോലെ മാറ്റാം എന്നുമൊക്കെ “സീസീ ഖിലാഫത്തി’ലെ  പുരോഹിതന് പിടിച്ചുനില്‍ക്കാം. എന്നാല്‍ വിശുദ്ധ ഖുര്‍ആന് മാനവിക വ്യാഖ്യാനമെന്ന വ്യാജേന ഗണപതി നാസിക പ്ലാസ്റ്റിക് സര്‍ജറി മാതൃകയില്‍ ഖുര്‍ആന്‍ സൂക്തങ്ങളില്‍ ശസ്ത്രക്രിയ ചെയ്ത് ഉമ്മത്തിനെ നവോത്ഥാനിക്കാന്‍ നടത്തുന്ന ശ്രമങ്ങളെ അങ്ങനെയങ്ങ് അവഗണിക്കാവുന്നതല്ല. ഖുര്‍ആന്‍ തീര്‍ച്ചയായും സാര്‍വജനീനവും സാര്‍വകാലികവുമാണ്. അതുകൊണ്ടുതന്നെ സര്‍വ ജനത്തിനും അതിന്റെ കാലിക വായനയും കാല്‍പനിക വായനയും നടത്തുകയും ചെയ്യാം. ആദിമ നൂറ്റാണ്ടിലെ വ്യാഖ്യാനമേ പാടുള്ളൂ എന്ന് വാശി പിടിക്കേണ്ടതുമില്ല. അത് പക്ഷേ മിനിമം കോമണ്‍സെന്‍സിനെങ്കിലും ബോധ്യപ്പെടുന്നതാവണം. 
ഹജ്ജ് കഴിഞ്ഞു വരുന്നവര്‍ പിന്‍ഭാഗത്ത് കൂടി മാത്രമേ വീടുകളില്‍ പ്രവേശിക്കാവൂ എന്ന ഒരന്ധവിശ്വാസത്തെ തിരുത്തിക്കൊണ്ട് ഗൃഹങ്ങളില്‍ പ്രവേശിക്കുന്നത് മുന്‍വാതിലിലൂടെയാവണം എന്ന  ഖുര്‍ആന്‍ സൂക്ത(2: 189)ത്തിന്റെ വിവര്‍ത്തനത്തില്‍ ഗൃഹത്തെ “ഗ്രഹം’ ആക്കി ഗോള ശാസ്ത്രത്തെയും ഗ്രഹനിലയെയുമൊക്കെ പറ്റിയാണ് ഈശ്വരന്‍ സത്യ വേദത്തിലൂടെ പറയുന്നത് എന്നൊക്കെ എഴുതിവിടുമ്പോള്‍, പണ്ടൊരു ഷേണായി “സൊല്ലിയത്’ പോലെ ശരിക്കും “സിറിച്ച് സിറിച്ച് മറിക്കാന്‍ കൊടുത്തു പോയി’. “ബൈത്ത്’ എന്ന അറബി പദത്തിന് “വീട് / ഗൃഹം’ (Home / Domicile) എന്ന അര്‍ഥമല്ലാതെ മറ്റൊന്നുമില്ലാതിരിക്കെ Planet എന്നര്‍ഥമുള്ള “ഗ്രഹം’ എന്നച്ചടിച്ചത് പുസ്തകത്തിലെ അക്ഷരപ്പിശാചാവണേ ഈശ്വരാ എന്നുള്ളാലെ വിങ്ങീടവേയാണ് അകംപൊരുള്‍ സര്‍പ്പം ഉറയൂരി ഫണം വിടര്‍ത്തിവന്നത്. “നിങ്ങള്‍ വീടുകളിലേക്ക് പിന്‍വശങ്ങളിലൂടെ പ്രവേശിക്കുന്നതിലല്ല പുണ്യം. പ്രത്യുത, സൂക്ഷ്മത പാലിക്കുന്നതാണ് പുണ്യം. അതിനാല്‍, നിങ്ങള്‍ വീടുകളിലേക്ക് മുന്‍വാതിലുകളിലൂടെത്തന്നെ പ്രവേശിച്ചു കൊള്ളുക’ എന്നര്‍ഥമുള്ള ഖുര്‍ആന്‍ സൂക്തത്തിന്റെ “മാനവിക അര്‍ഥം’ ഇങ്ങനെ: “ഗ്രഹങ്ങളെ നിങ്ങള്‍ പിന്നിലൂടെ പിന്തുടരുന്നതല്ല പുണ്യം. ഭക്തിയാണ് പുണ്യം. ഗ്രഹങ്ങളെ  അതിന്റെ മണ്ഡലങ്ങളിലൂടെ പിന്തുടരുക’ (ഖുര്‍ആന്‍ അകം പൊരുള്‍ മാനവിക വ്യാഖ്യാനം - പേജ് 343).
മനുഷ്യന്റെ ചൊവ്വാ വാസം ഒരു വിളിപ്പാടകലെ നില്‍ക്കെ, “അകം പൊരുള്‍’ ചുവടു പിടിച്ച് ഇനിയും പിറക്കാനിടയുള്ള  ഖുര്‍ആന്റെ “ദാര്‍ശനിക വ്യാഖ്യാന’ങ്ങളില്‍ ഈ ആയത്തില്‍ പറയുന്ന “ഗ്രഹം’ ചൊവ്വയാണെന്നും ചൊവ്വാ മണ്ഡലത്തില്‍ പ്രവേശിക്കുന്നത് മുന്‍ഭാഗത്തു കൂടിയാകണമെന്നാണ് സാരമെന്നും വാദിക്കില്ലെന്നാരു കണ്ടു! “ഗൃഹ’ത്തെ “ഗ്രഹ’മാക്കി വിശുദ്ധ ഖുര്‍ആനെ വിഭീഷണന്റെ “പുഷ്പക വിമാന’ത്തില്‍ കയറ്റി ചൊവ്വയിലേക്കയക്കാനാണ് പുറപ്പാടെങ്കില്‍ മറുപടി പറയേണ്ടത് ഖുര്‍ആനിറക്കിയ ജഗന്നിയന്താവ് തന്നെയാണ്: “”നാമാണ് ഖുര്‍ആന്‍ അവതരിപ്പിച്ചത്. നാം തന്നെ അതിനെ കാത്തുരക്ഷിച്ചുകൊള്ളും’’ (വിശുദ്ധ ഖുര്‍ആന്‍ 15:9).
ഓക്സിജന്‍ പുറത്തു വിടുന്ന പശു മുതല്‍ കണാദ മുനിയുടെ ആണവ പരീക്ഷണം വരെയുള്ള സനാതന ഭാരതീയ പൊരുളുകള്‍ സത്യശിവസുന്ദരമായി അവതരിപ്പിക്കപ്പെടുന്ന സത്യാനന്തര ഭാരതത്തില്‍ “സര്‍വ വേദങ്ങളും മതങ്ങളും സത്യ’മാണെന്ന് വെളിപ്പെടുത്തി ദീപസ്തംഭം കണ്ട് മഹാശ്ചര്യപ്പെടുന്ന “പോസ്റ്റ് മോഡേണ്‍ ഏയ്ജ്’ മൗലാനമാര്‍ക്ക് പലവക വിശ്വാസപ്രമാണ ബ്രഹ്മാണ്ഡത്തില്‍നിന്ന് മാത്രമല്ല, മതാതീത - മതേതര സൂഫീധാരയില്‍നിന്നും, നാസ്തിക വേദികളില്‍നിന്നു പോലും നിലക്കാത്ത കൈയടി കിട്ടുന്നത് കാണുമ്പോള്‍ ഏത് ഖല്‍ബാണ് ഈമാനികമായ ഉന്മാദാമോദത്താല്‍ വിജ്രംഭിതമാകാതിരിക്കുക!? ചേകന്നൂര്‍ ബ്രാന്റ് ഖുര്‍ആന്‍ - സുന്നത്ത് സൊസൈറ്റി പുറത്തിറക്കിയ “സര്‍വ മത സത്യവാദ’ ഗോഗുര ശര്‍ക്കര മധുസംയുക്ത രസായനം എക്സ്പൈര്‍ഡ് ആവുകയും മത വ്യവസായത്തിന്റെ പുത്തന്‍ സാധ്യതകള്‍ തെളിയുകയും ചെയ്ത സാഹചര്യത്തിലാണ് വികലമായ ഖുര്‍ആന്‍ വ്യഖ്യാനങ്ങളിലൂടെ സകല വേദങ്ങളെയും സത്യമാക്കുന്ന മുഖദൂഷികാദി ലേപവുമായി ആത്മീയ വാണിഭര്‍ തെരുവിലിറങ്ങിയത്. ചേകന്നൂരീ ത്വരീഖത്തില്‍ സര്‍വ മതങ്ങളും സത്യമാണെങ്കില്‍ അകം പൊരുള്‍ വേര്‍ഷനില്‍ വേദങ്ങളാണ് സത്യം! അഥവാ, മതങ്ങളെല്ലാം കാലഹരണപ്പെട്ടു എന്നും വേദങ്ങളാണ് നിതാന്ത സത്യം  എന്നും അനുക്തസിദ്ധം. സര്‍വ വേദങ്ങളും ദൈവപ്രോക്തമായിരുന്നുവെന്നും കാലാന്തരേണ അവയെല്ലാം മനുഷ്യന്റെ കൈക്രിയ കൊണ്ട് കാലഹരണപ്പെട്ടതാണെന്നും മാറ്റത്തിരുത്തലുകള്‍ക്കോ കൈയേറ്റങ്ങള്‍ക്കോ വിധേയമാവാത്ത ഒരേയൊരു വേദപുസ്തകമാണ്  വിശുദ്ധ ഖുര്‍ആന്‍ എന്നുമുള്ള ഇസ്ലാമിക വിശ്വാസമാണിവിടെ ചോദ്യം ചെയ്യപ്പെടുന്നത്. 
മുമ്പേ ഗമിച്ച സര്‍വമത സത്യവാദികളില്‍നിന്ന് പുതുകാല സത്യവേദ ധാരാവികള്‍ വേറിട്ടു നില്‍ക്കുന്നത് വിഷയാവതരണത്തിലെ പുതുമ കൊണ്ടാണ്. ചേകന്നൂരിന്റെ അബൂഹുറയ്‌റയെ വിട്ട് മുആവിയയില്‍ തൊട്ട് ഇടതു മാറി, വലതു വെച്ച്,  ഉയര്‍ന്നു ചാടി, പറന്നു വെട്ടി സര്‍വവേദ സത്യവേദ വിചാരധാര മുന്നേറുമ്പോള്‍ “പറയുന്നത് ശരിയാണല്ലോ’ എന്ന മട്ടില്‍ കോരിത്തരിച്ചുപോകും ഇസ്ലാമിന്റെ പഴഞ്ചനാചാരങ്ങളില്‍ അപകര്‍ഷപ്പെട്ട്  നില്‍ക്കുന്ന നിഷ്‌ക്കുകളായ “സത്യവിശ്വാസികള്‍’ പോലും. എക്‌സ് മുസ്ലിം ജബ്രകള്‍ക്കാകട്ടെ ഇസ്ലാമിലെ യഥാര്‍ഥ “നവോത്ഥാന പ്രസ്ഥാന’മാണ് അകംപൊരുള്‍ മീമാംസ. 1970-ല്‍ കോഴിക്കോട്ട് നടന്ന ഇസ്ലാം ആന്റ് മോഡേണ്‍ എയ്ജ് സൊസൈറ്റി എന്ന തത്കാല “സര്‍വമത സത്യവാദ’ സംഘത്തിന്റെ വിത്തിടല്‍ സമ്മേളനത്തില്‍ ചേകന്നൂര്‍ മൗലവിയുടെ “ബാഖിയാത്തുസ്സ്വാലിഹാത്ത്’ ശൈലി പോലും എന്‍.പി മുഹമ്മദിനെ പോലുള്ളവര്‍ക്ക് ചതുര്‍ഥി ആയിരുന്നെങ്കില്‍ ആര്‍ഷ സനാതന വെട്ടുകിളിക്കൂട്ടം മുതല്‍ സാക്ഷാല്‍ നാസ്തിക- യുക്തിവാദ ജബ്രകള്‍ക്കു പോലും പ്രിയപ്പെട്ടതാകുന്നു സര്‍വവേദ സത്യവാദ പൊരുളൊളികള്‍. ഇ.എ ജബ്ബാര്‍ അടക്കമുള്ളവരുടെ നോട്ടത്തില്‍, ഇസ്ലാമിലെ യാഥാസ്ഥികര്‍, പുനരുത്ഥാന വാദികള്‍, നവോത്ഥന വാദികള്‍ എന്ന ക്രോണോളജിയില്‍ അവസാനം പറഞ്ഞ മുന്തിയ ഐറ്റമാണ് അകംപൊരുള്‍ സൈദ്ധാന്തികര്‍. നാസ്തികാസ്തികഭേദമന്യേ സകല ജനത്തിനും പ്രീതിദായകമായ “അകം പൊരുളി’ല്‍ ചുരുളഴിയുന്ന മോക്ഷപ്രമാണപ്രകാരം എല്ലാ വേദങ്ങളും സത്യവും നിത്യപ്രസക്തവുമാണ്. ഒരു വേദവും കാലഹരണപ്പെട്ടിട്ടില്ല. ഏത് വേദമനുസരിച്ചു ജീവിച്ചാലും മോക്ഷത്തിനര്‍ഹതയുണ്ട്. വിവിധ വേദങ്ങളില്‍ കാണുന്ന അനുഷ്ഠാന നിയമങ്ങളിലെ വ്യത്യാസങ്ങള്‍ വെറും ശാഖാപരമാണ്! ഞങ്ങള്‍ മാത്രമാണ് മോക്ഷത്തിനവകാശികള്‍ എന്ന “വംശീയ’വും “മതപര’വുമായ മേന്മാവാദങ്ങള്‍ ഖുര്‍ആനികമായി സാധൂകരിക്കാവുന്ന ഒന്നല്ല. സങ്കീര്‍ണതകളില്ലാതെ, നല്ലവരായ സകല മനുഷ്യരുടെയും മോക്ഷം പ്രഖ്യാപിക്കുന്നുണ്ട് ഖുര്‍ആന്‍ എന്നിങ്ങനെയാണ് തിരുവരുളുകള്‍! “അകം പൊരുള്‍ മോക്ഷസിദ്ധാന്ത’ വിശകലനത്തിലെ “എല്ലാ മതങ്ങളും കാലഹരണപ്പെട്ടു’ എന്ന ന്യായപ്രമാണമാണ് ഇ.എ ജബ്ബാറിനു പോലും “ക്ഷ’ പിടിച്ചത്. ഫലത്തില്‍ ആറാം നൂറ്റാണ്ടിലെ പ്രാകൃത നിയമം ആധുനിക ലോകത്ത് പ്രസക്തമല്ല എന്ന ലിബറല്‍ ലോബിയുടെ പരസ്യമായ വാദത്തിനുള്ള പരോക്ഷമായ അംഗീകാരമാണ് സര്‍വവേദ സത്യവാദം മുന്നോട്ടു വെക്കുന്നത്.
എല്ലാ മതങ്ങളും സത്യമാണെന്നും മോക്ഷത്തിലേക്കുള്ള വ്യത്യസ്ത വഴികളാണ് ഭിന്ന മതധാരകളെന്നുമുള്ള ആശയം പുതിയ  യമണ്ടന്‍ കണ്ടുപിടിത്തമൊന്നുമല്ല. ചരിത്രത്തില്‍ “സര്‍വമത സത്യവാദം’ എന്ന ആശയം പല സന്ദര്‍ഭങ്ങളില്‍ ഉദയം കൊണ്ടിട്ടുണ്ട്. എല്ലാ മതങ്ങളെയും സത്യമായി സ്വീകരിക്കുന്നു എന്ന് 1893-ല്‍ അമേരിക്കയിലെ ചിക്കാഗോയില്‍ വെച്ച് സ്വാമി വിവേകാനന്ദനും, അതേ കാലത്തു തന്നെ “മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി’ എന്ന് ശ്രീനാരായണ ഗുരുവും പറഞ്ഞതാണ്. പുതിയ കാലത്ത് “മതേതര കൃഷ്ണ ജയന്തി’യും പന്നി - പോത്ത് ഭക്ഷ്യ മഹോത്സവവുമൊക്കെ സംഘടിപ്പിച്ച് സതാനത സദാനന്ദന്മാരാകാന്‍ സംഘ് പരിവാറിനോട് മത്സരിക്കുന്ന രക്തനക്ഷത്രത്തിളക്കമുള്ള “ജുവത’ “ഞങ്ങളിലുള്ളത് മാനവ രക്തം’ എന്ന മുദ്രാവാക്യത്തിലൂടെ മുന്നോട്ടു വെക്കുന്നതും ഒരര്‍ഥത്തില്‍ സര്‍വമത സത്യവാദം തന്നെ. “ഞങ്ങളിലില്ലാ ഹൈന്ദവ രക്തം, ഞങ്ങളിലില്ലാ ക്രൈസ്തവ രക്തം, ഞങ്ങളിലില്ലാ ഇസ്‌ലാം രക്തം, ഞങ്ങളിലുള്ളത് മാനവരക്തം’ എന്ന് പണ്ട് 1968-ല്‍ പാലക്കാട്ട് നടന്ന മിശ്രവിവാഹ സംഘം സംസ്ഥാന സമ്മേളനത്തില്‍ ഉദ്ഘോഷിക്കപ്പെട്ടതുമാണ്.
യൂറോപ്പ് കേന്ദ്രീകരിച്ച് ക്രൈസ്തവ സയണിസം രൂപപ്പെടുത്തിയെടുത്ത ഒത്തുതീര്‍പ്പ് ഇസ്ലാമിന്റെ മലയാള മാതൃക മാത്രമാണീ സര്‍വവേദ സത്യവാദ സുവിശേഷം. ചില ഗള്‍ഫ് നാടുകള്‍ ഇതിന്റെ പരീക്ഷണവേദിയാണ്. അബ്രഹാമിക് പാത എന്നാണീ ധാരക്ക് ഉള്‍ക്കടല്‍ നാടുകളിലെ പേര്. ഈ അബ്രഹാമിക് ക്ഷീരപഥത്തില്‍ കലര്‍പ്പില്ലാത്ത ഏകദൈവ വിശ്വാസത്തിലധിഷ്ഠിതമായ ഇസ്ലാമും “തെരഞ്ഞെടുക്കപ്പെട്ട‘ ജനതയുടെ മതമായ ജൂതായിസവും ത്രിയേകത്വം ഉദ്ഘോഷിക്കുന്ന ക്രൈസ്തവതയും ഒരേ തരംഗദൈര്‍ഘ്യത്തില്‍ കറങ്ങിക്കൊണ്ടിരിക്കും.  ചുരുക്കത്തില്‍, ശ്രീരാമകൃഷ്ണ വചനാമൃതത്തില്‍ പറയുന്നതു പോലെ “അത് ശരി. പക്ഷേ ഇപ്പോള്‍ അതും ചെയ്ക, ഇതും ചെയ്ക’ എന്ന മട്ടില്‍ സകലമാന വിശ്വാസങ്ങളെയും തഴുകിത്തലോടി ഒരു ഒത്തുതീര്‍പ്പു ഇസ്ലാമിനെ സ്ഥാപിക്കാന്‍ ആഗോളതലത്തില്‍ തന്നെ നടക്കുന്ന തീവ്രയജ്ഞ പദ്ധതിയുടെ മലയാളപതിപ്പ് എന്നതിനപ്പുറം ഒന്നുമല്ല അകം പൊരുള്‍ അരുളപ്പാടുകള്‍. ഇസ്ലാമിക ഗാത്രത്തെ ഉള്ളാലെ കാര്‍ന്നുതിന്ന് ഇല്ലാതാക്കാന്‍ ആഗോളതലത്തില്‍ തുടങ്ങിയ മഹായജ്ഞങ്ങള്‍ക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ടെങ്കിലും ഇസ്ലാം ആന്റ് മോഡേണ്‍ ഏജ് സൊസൈറ്റി എന്ന പേരില്‍ 1970-കളിലാണ് കേരളത്തില്‍ അത് മൂര്‍ത്ത രൂപം പ്രാപിച്ചത്. യാഥാസ്ഥിതിക ഇസ്ലാമിന്റെ ജീര്‍ണതയില്‍ മനം നൊന്ത് ശരിക്കും ഒരു പരിഷ്‌കരണം ആഗ്രഹിച്ച ശുദ്ധഗതിക്കാരായ ചിലരെങ്കിലും സംഘടനയുടെ സ്ഥാപകരില്‍ പെട്ടുപോയിരുന്നെങ്കിലും യഥാര്‍ഥ സംഘാടകരുടെ അജണ്ട ഇസ്ലാമിന്റെ തറ മാന്തല്‍ തന്നെയായിരുന്നു. പ്രബുദ്ധ മുസ്ലിം കേരളത്തിന്റെ ജാഗരണത്തിനു മുമ്പില്‍  മോഡേണ്‍ എയ്ജ് പക്ഷേ പിടിച്ചുനില്‍ക്കാന്‍ കഴിയാതെ അകാല ചരമമടഞ്ഞു. മോഡേണ്‍ എയ്ജിന്റെ അകാല നിര്യാണത്തിനു ശേഷം സംഘടനയുടെ മുഖ്യ കാര്‍മികനായിരുന്ന ചേകന്നൂര്‍ മൗലവിയുടെ “ഖുര്‍ആന്‍ - സുന്നത്ത് സൊസൈറ്റി’ മാത്രമാണ് ഒരു സംഘടന എന്ന നിലയില്‍ “പരിഷ്‌കരണ’ പ്രവര്‍ത്തനങ്ങള്‍ അനുസ്യൂതം തുടര്‍ന്നത്. മറ്റുള്ള അണ്ണാറക്കണ്ണന്മാര്‍ ചില്ലകള്‍ തോറും ചാടിച്ചാടി തങ്ങളാലാകുംവിധം ഇസ്‌ലാമിനെ “പരിഷ്‌കരിച്ചു’ കൊണ്ടേയിരുന്നു. ഹമീദ് ദല്‍വായി, എം.സി ചഗ്ല തുടങ്ങിയവരായിരുന്നു ഈ “പരിഷ്‌കൃത’ ഇസ്ലാമിന്റെ ഉത്തരേന്ത്യന്‍ മുഖങ്ങള്‍.
ബഹുസ്വരതക്കും മതേതരത്വത്തിനും വേണ്ടിയാണ് ഇജ്ജാതി സര്‍വമത - സര്‍വവേദ സത്യവാദ സങ്കല്‍പത്തിന് വിത്തും വളവും നല്‍കുന്നതെങ്കില്‍ അത് വഴി ഇല്ലാതാകുന്നത് ബഹുസ്വരതയും മതേതരത്വവും തന്നെയാണ്. തനിക്ക് ശരിയെന്നു ബോധ്യമുള്ള വിശ്വാസത്തില്‍ അടിയുറച്ചു നിന്നുകൊണ്ടുതന്നെ അപരരെ അംഗീകരിക്കാനുള്ള വിശാലതയിലേക്ക് വികസിക്കാന്‍ കഴിയുക എന്നതാണ് ആര്‍ജവമുള്ള നിലപാട്. ശരിയെ മാത്രം ശരി എന്ന് പറയുന്നതാണ് ശരി, അതെത്ര തിക്തമായാലും! “”ഉറപ്പായും അല്ലാഹുവിങ്കല്‍ മതമെന്നാല്‍ ഇസ്ലാം തന്നെയാകുന്നു. വേദപുസ്തകം ലഭിച്ചവര്‍ ഇതില്‍ ഭിന്നവഴികളിലായത് അവര്‍ക്ക് സത്യജ്ഞാനം വന്നെത്തിയ ശേഷം മാത്രമാണ്. അവര്‍ക്കിടയിലെ കിടമത്സരം കാരണമാണത്. ആരെങ്കിലും അല്ലാഹുവിന്റെ തെളിവുകളെ തള്ളിക്കളയുന്നുവെങ്കില്‍ അറിയുക: അല്ലാഹു അതിവേഗം വിചാരണ ചെയ്യുന്നവനാകുന്നു’’ (ഖുര്‍ആന്‍ 3:19).ക്കാള്‍  ഉത്തമം നമസ്‌കാരമത്രെ) എന്ന വാക്യത്തില്‍ ചെറിയ ഒരു ഭേദഗതി വരുത്തി  'അസ്സ്വലാത്തു ഖൈറുമ്മിനല്‍ ഫെയ്സ്ബുക്ക്' എന്ന് ഉച്ചഭാഷിണിയിലൂടെ മുഅദ്ദിന്‍ വിളിച്ചുപറഞ്ഞുവത്രെ. അധികൃതര്‍ കേസെടുത്ത് വിചാരണ ചെയ്തപ്പോള്‍ നേരം വെളുക്കുന്നതു വരെ ഉറങ്ങാതെ ഫെയ്സ്ബുക്കില്‍ നോക്കിയിരിക്കുന്നവരെ പള്ളിയിലേക്ക് ആകര്‍ഷിക്കാന്‍ സദുദ്ദേശ്യപൂര്‍വം ചെയ്ത കൃത്യമാണെന്നായിരുന്നു മറുപടി. കൈറോവിലെ ആ മൊല്ലാക്കയുടേത് ഇസ്ലാമിന്റ 'സമകാലിക വായന' യുടെ ആഗോള മാതൃകയാണെങ്കില്‍, ഗോളാന്തരം കടന്ന് കുതിക്കുന്ന വേദവ്യാഖ്യാനത്തിന്റെ 'അകംപൊരുളു'കളാല്‍ രോമാഞ്ച കഞ്ചുകമണിയുകയാണ് 'ഇസ്ലാമിക കൈരളി.'
ബാങ്കുവിളിയിലെ പദാവലികള്‍ ദൈവപ്രോക്ത വെളിപാടുകളല്ല എന്നും തരം പോലെ മാറ്റാം എന്നുമൊക്കെ 'സീസീ ഖിലാഫത്തി'ലെ  പുരോഹിതന് പിടിച്ചുനില്‍ക്കാം. എന്നാല്‍ വിശുദ്ധ ഖുര്‍ആന് മാനവിക വ്യാഖ്യാനമെന്ന വ്യാജേന ഗണപതി നാസിക പ്ലാസ്റ്റിക് സര്‍ജറി മാതൃകയില്‍ ഖുര്‍ആന്‍ സൂക്തങ്ങളില്‍ ശസ്ത്രക്രിയ ചെയ്ത് ഉമ്മത്തിനെ നവോത്ഥാനിക്കാന്‍ നടത്തുന്ന ശ്രമങ്ങളെ അങ്ങനെയങ്ങ് അവഗണിക്കാവുന്നതല്ല. ഖുര്‍ആന്‍ തീര്‍ച്ചയായും സാര്‍വജനീനവും സാര്‍വകാലികവുമാണ്. അതുകൊണ്ടുതന്നെ സര്‍വ ജനത്തിനും അതിന്റെ കാലിക വായനയും കാല്‍പനിക വായനയും നടത്തുകയും ചെയ്യാം. ആദിമ നൂറ്റാണ്ടിലെ വ്യാഖ്യാനമേ പാടുള്ളൂ എന്ന് വാശി പിടിക്കേണ്ടതുമില്ല. അത് പക്ഷേ മിനിമം കോമണ്‍സെന്‍സിനെങ്കിലും ബോധ്യപ്പെടുന്നതാവണം. 
ഹജ്ജ് കഴിഞ്ഞു വരുന്നവര്‍ പിന്‍ഭാഗത്ത് കൂടി മാത്രമേ വീടുകളില്‍ പ്രവേശിക്കാവൂ എന്ന ഒരന്ധവിശ്വാസത്തെ തിരുത്തിക്കൊണ്ട് ഗൃഹങ്ങളില്‍ പ്രവേശിക്കുന്നത് മുന്‍വാതിലിലൂടെയാവണം എന്ന  ഖുര്‍ആന്‍ സൂക്ത(2: 189)ത്തിന്റെ വിവര്‍ത്തനത്തില്‍ ഗൃഹത്തെ 'ഗ്രഹം' ആക്കി ഗോള ശാസ്ത്രത്തെയും ഗ്രഹനിലയെയുമൊക്കെ പറ്റിയാണ് ഈശ്വരന്‍ സത്യ വേദത്തിലൂടെ പറയുന്നത് എന്നൊക്കെ എഴുതിവിടുമ്പോള്‍, പണ്ടൊരു ഷേണായി 'സൊല്ലിയത്' പോലെ ശരിക്കും 'സിറിച്ച് സിറിച്ച് മറിക്കാന്‍ കൊടുത്തു പോയി'. 'ബൈത്ത്' എന്ന അറബി പദത്തിന് 'വീട് / ഗൃഹം' (Home / Domicile) എന്ന അര്‍ഥമല്ലാതെ മറ്റൊന്നുമില്ലാതിരിക്കെ Planet എന്നര്‍ഥമുള്ള 'ഗ്രഹം' എന്നച്ചടിച്ചത് പുസ്തകത്തിലെ അക്ഷരപ്പിശാചാവണേ ഈശ്വരാ എന്നുള്ളാലെ വിങ്ങീടവേയാണ് അകംപൊരുള്‍ സര്‍പ്പം ഉറയൂരി ഫണം വിടര്‍ത്തിവന്നത്. 'നിങ്ങള്‍ വീടുകളിലേക്ക് പിന്‍വശങ്ങളിലൂടെ പ്രവേശിക്കുന്നതിലല്ല പുണ്യം. പ്രത്യുത, സൂക്ഷ്മത പാലിക്കുന്നതാണ് പുണ്യം. അതിനാല്‍, നിങ്ങള്‍ വീടുകളിലേക്ക് മുന്‍വാതിലുകളിലൂടെത്തന്നെ പ്രവേശിച്ചു കൊള്ളുക' എന്നര്‍ഥമുള്ള ഖുര്‍ആന്‍ സൂക്തത്തിന്റെ 'മാനവിക അര്‍ഥം' ഇങ്ങനെ: 'ഗ്രഹങ്ങളെ നിങ്ങള്‍ പിന്നിലൂടെ പിന്തുടരുന്നതല്ല പുണ്യം. ഭക്തിയാണ് പുണ്യം. ഗ്രഹങ്ങളെ  അതിന്റെ മണ്ഡലങ്ങളിലൂടെ പിന്തുടരുക' (ഖുര്‍ആന്‍ അകം പൊരുള്‍ മാനവിക വ്യാഖ്യാനം - പേജ് 343).
മനുഷ്യന്റെ ചൊവ്വാ വാസം ഒരു വിളിപ്പാടകലെ നില്‍ക്കെ, 'അകം പൊരുള്‍' ചുവടു പിടിച്ച് ഇനിയും പിറക്കാനിടയുള്ള  ഖുര്‍ആന്റെ 'ദാര്‍ശനിക വ്യാഖ്യാന'ങ്ങളില്‍ ഈ ആയത്തില്‍ പറയുന്ന 'ഗ്രഹം' ചൊവ്വയാണെന്നും ചൊവ്വാ മണ്ഡലത്തില്‍ പ്രവേശിക്കുന്നത് മുന്‍ഭാഗത്തു കൂടിയാകണമെന്നാണ് സാരമെന്നും വാദിക്കില്ലെന്നാരു കണ്ടു! 'ഗൃഹ'ത്തെ 'ഗ്രഹ'മാക്കി വിശുദ്ധ ഖുര്‍ആനെ വിഭീഷണന്റെ 'പുഷ്പക വിമാന'ത്തില്‍ കയറ്റി ചൊവ്വയിലേക്കയക്കാനാണ് പുറപ്പാടെങ്കില്‍ മറുപടി പറയേണ്ടത് ഖുര്‍ആനിറക്കിയ ജഗന്നിയന്താവ് തന്നെയാണ്: ''നാമാണ് ഖുര്‍ആന്‍ അവതരിപ്പിച്ചത്. നാം തന്നെ അതിനെ കാത്തുരക്ഷിച്ചുകൊള്ളും'' (വിശുദ്ധ ഖുര്‍ആന്‍ 15:9).
ഓക്സിജന്‍ പുറത്തു വിടുന്ന പശു മുതല്‍ കണാദ മുനിയുടെ ആണവ പരീക്ഷണം വരെയുള്ള സനാതന ഭാരതീയ പൊരുളുകള്‍ സത്യശിവസുന്ദരമായി അവതരിപ്പിക്കപ്പെടുന്ന സത്യാനന്തര ഭാരതത്തില്‍ 'സര്‍വ വേദങ്ങളും മതങ്ങളും സത്യ'മാണെന്ന് വെളിപ്പെടുത്തി ദീപസ്തംഭം കണ്ട് മഹാശ്ചര്യപ്പെടുന്ന 'പോസ്റ്റ് മോഡേണ്‍ ഏയ്ജ്' മൗലാനമാര്‍ക്ക് പലവക വിശ്വാസപ്രമാണ ബ്രഹ്മാണ്ഡത്തില്‍നിന്ന് മാത്രമല്ല, മതാതീത - മതേതര സൂഫീധാരയില്‍നിന്നും, നാസ്തിക വേദികളില്‍നിന്നു പോലും നിലക്കാത്ത കൈയടി കിട്ടുന്നത് കാണുമ്പോള്‍ ഏത് ഖല്‍ബാണ് ഈമാനികമായ ഉന്മാദാമോദത്താല്‍ വിജ്രംഭിതമാകാതിരിക്കുക!? ചേകന്നൂര്‍ ബ്രാന്റ് ഖുര്‍ആന്‍ - സുന്നത്ത് സൊസൈറ്റി പുറത്തിറക്കിയ 'സര്‍വ മത സത്യവാദ' ഗോഗുര ശര്‍ക്കര മധുസംയുക്ത രസായനം എക്സ്പൈര്‍ഡ് ആവുകയും മത വ്യവസായത്തിന്റെ പുത്തന്‍ സാധ്യതകള്‍ തെളിയുകയും ചെയ്ത സാഹചര്യത്തിലാണ് വികലമായ ഖുര്‍ആന്‍ വ്യഖ്യാനങ്ങളിലൂടെ സകല വേദങ്ങളെയും സത്യമാക്കുന്ന മുഖദൂഷികാദി ലേപവുമായി ആത്മീയ വാണിഭര്‍ തെരുവിലിറങ്ങിയത്. ചേകന്നൂരീ ത്വരീഖത്തില്‍ സര്‍വ മതങ്ങളും സത്യമാണെങ്കില്‍ അകം പൊരുള്‍ വേര്‍ഷനില്‍ വേദങ്ങളാണ് സത്യം! അഥവാ, മതങ്ങളെല്ലാം കാലഹരണപ്പെട്ടു എന്നും വേദങ്ങളാണ് നിതാന്ത സത്യം  എന്നും അനുക്തസിദ്ധം. സര്‍വ വേദങ്ങളും ദൈവപ്രോക്തമായിരുന്നുവെന്നും കാലാന്തരേണ അവയെല്ലാം മനുഷ്യന്റെ കൈക്രിയ കൊണ്ട് കാലഹരണപ്പെട്ടതാണെന്നും മാറ്റത്തിരുത്തലുകള്‍ക്കോ കൈയേറ്റങ്ങള്‍ക്കോ വിധേയമാവാത്ത ഒരേയൊരു വേദപുസ്തകമാണ്  വിശുദ്ധ ഖുര്‍ആന്‍ എന്നുമുള്ള ഇസ്ലാമിക വിശ്വാസമാണിവിടെ ചോദ്യം ചെയ്യപ്പെടുന്നത്. 
മുമ്പേ ഗമിച്ച സര്‍വമത സത്യവാദികളില്‍നിന്ന് പുതുകാല സത്യവേദ ധാരാവികള്‍ വേറിട്ടു നില്‍ക്കുന്നത് വിഷയാവതരണത്തിലെ പുതുമ കൊണ്ടാണ്. ചേകന്നൂരിന്റെ അബൂഹുറയ്‌റയെ വിട്ട് മുആവിയയില്‍ തൊട്ട് ഇടതു മാറി, വലതു വെച്ച്,  ഉയര്‍ന്നു ചാടി, പറന്നു വെട്ടി സര്‍വവേദ സത്യവേദ വിചാരധാര മുന്നേറുമ്പോള്‍ 'പറയുന്നത് ശരിയാണല്ലോ' എന്ന മട്ടില്‍ കോരിത്തരിച്ചുപോകും ഇസ്ലാമിന്റെ പഴഞ്ചനാചാരങ്ങളില്‍ അപകര്‍ഷപ്പെട്ട്  നില്‍ക്കുന്ന നിഷ്‌ക്കുകളായ 'സത്യവിശ്വാസികള്‍' പോലും. എക്‌സ് മുസ്ലിം ജബ്രകള്‍ക്കാകട്ടെ ഇസ്ലാമിലെ യഥാര്‍ഥ 'നവോത്ഥാന പ്രസ്ഥാന'മാണ് അകംപൊരുള്‍ മീമാംസ. 1970-ല്‍ കോഴിക്കോട്ട് നടന്ന ഇസ്ലാം ആന്റ് മോഡേണ്‍ എയ്ജ് സൊസൈറ്റി എന്ന തത്കാല 'സര്‍വമത സത്യവാദ' സംഘത്തിന്റെ വിത്തിടല്‍ സമ്മേളനത്തില്‍ ചേകന്നൂര്‍ മൗലവിയുടെ 'ബാഖിയാത്തുസ്സ്വാലിഹാത്ത്' ശൈലി പോലും എന്‍.പി മുഹമ്മദിനെ പോലുള്ളവര്‍ക്ക് ചതുര്‍ഥി ആയിരുന്നെങ്കില്‍ ആര്‍ഷ സനാതന വെട്ടുകിളിക്കൂട്ടം മുതല്‍ സാക്ഷാല്‍ നാസ്തിക- യുക്തിവാദ ജബ്രകള്‍ക്കു പോലും പ്രിയപ്പെട്ടതാകുന്നു സര്‍വവേദ സത്യവാദ പൊരുളൊളികള്‍. ഇ.എ ജബ്ബാര്‍ അടക്കമുള്ളവരുടെ നോട്ടത്തില്‍, ഇസ്ലാമിലെ യാഥാസ്ഥികര്‍, പുനരുത്ഥാന വാദികള്‍, നവോത്ഥന വാദികള്‍ എന്ന ക്രോണോളജിയില്‍ അവസാനം പറഞ്ഞ മുന്തിയ ഐറ്റമാണ് അകംപൊരുള്‍ സൈദ്ധാന്തികര്‍. നാസ്തികാസ്തികഭേദമന്യേ സകല ജനത്തിനും പ്രീതിദായകമായ 'അകം പൊരുളി'ല്‍ ചുരുളഴിയുന്ന മോക്ഷപ്രമാണപ്രകാരം എല്ലാ വേദങ്ങളും സത്യവും നിത്യപ്രസക്തവുമാണ്. ഒരു വേദവും കാലഹരണപ്പെട്ടിട്ടില്ല. ഏത് വേദമനുസരിച്ചു ജീവിച്ചാലും മോക്ഷത്തിനര്‍ഹതയുണ്ട്. വിവിധ വേദങ്ങളില്‍ കാണുന്ന അനുഷ്ഠാന നിയമങ്ങളിലെ വ്യത്യാസങ്ങള്‍ വെറും ശാഖാപരമാണ്! ഞങ്ങള്‍ മാത്രമാണ് മോക്ഷത്തിനവകാശികള്‍ എന്ന 'വംശീയ'വും 'മതപര'വുമായ മേന്മാവാദങ്ങള്‍ ഖുര്‍ആനികമായി സാധൂകരിക്കാവുന്ന ഒന്നല്ല. സങ്കീര്‍ണതകളില്ലാതെ, നല്ലവരായ സകല മനുഷ്യരുടെയും മോക്ഷം പ്രഖ്യാപിക്കുന്നുണ്ട് ഖുര്‍ആന്‍ എന്നിങ്ങനെയാണ് തിരുവരുളുകള്‍! 'അകം പൊരുള്‍ മോക്ഷസിദ്ധാന്ത' വിശകലനത്തിലെ 'എല്ലാ മതങ്ങളും കാലഹരണപ്പെട്ടു' എന്ന ന്യായപ്രമാണമാണ് ഇ.എ ജബ്ബാറിനു പോലും 'ക്ഷ' പിടിച്ചത്. ഫലത്തില്‍ ആറാം നൂറ്റാണ്ടിലെ പ്രാകൃത നിയമം ആധുനിക ലോകത്ത് പ്രസക്തമല്ല എന്ന ലിബറല്‍ ലോബിയുടെ പരസ്യമായ വാദത്തിനുള്ള പരോക്ഷമായ അംഗീകാരമാണ് സര്‍വവേദ സത്യവാദം മുന്നോട്ടു വെക്കുന്നത്.
എല്ലാ മതങ്ങളും സത്യമാണെന്നും മോക്ഷത്തിലേക്കുള്ള വ്യത്യസ്ത വഴികളാണ് ഭിന്ന മതധാരകളെന്നുമുള്ള ആശയം പുതിയ  യമണ്ടന്‍ കണ്ടുപിടിത്തമൊന്നുമല്ല. ചരിത്രത്തില്‍ 'സര്‍വമത സത്യവാദം' എന്ന ആശയം പല സന്ദര്‍ഭങ്ങളില്‍ ഉദയം കൊണ്ടിട്ടുണ്ട്. എല്ലാ മതങ്ങളെയും സത്യമായി സ്വീകരിക്കുന്നു എന്ന് 1893-ല്‍ അമേരിക്കയിലെ ചിക്കാഗോയില്‍ വെച്ച് സ്വാമി വിവേകാനന്ദനും, അതേ കാലത്തു തന്നെ 'മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി' എന്ന് ശ്രീനാരായണ ഗുരുവും പറഞ്ഞതാണ്. പുതിയ കാലത്ത് 'മതേതര കൃഷ്ണ ജയന്തി'യും പന്നി - പോത്ത് ഭക്ഷ്യ മഹോത്സവവുമൊക്കെ സംഘടിപ്പിച്ച് സതാനത സദാനന്ദന്മാരാകാന്‍ സംഘ് പരിവാറിനോട് മത്സരിക്കുന്ന രക്തനക്ഷത്രത്തിളക്കമുള്ള 'ജുവത' 'ഞങ്ങളിലുള്ളത് മാനവ രക്തം' എന്ന മുദ്രാവാക്യത്തിലൂടെ മുന്നോട്ടു വെക്കുന്നതും ഒരര്‍ഥത്തില്‍ സര്‍വമത സത്യവാദം തന്നെ. 'ഞങ്ങളിലില്ലാ ഹൈന്ദവ രക്തം, ഞങ്ങളിലില്ലാ ക്രൈസ്തവ രക്തം, ഞങ്ങളിലില്ലാ ഇസ്‌ലാം രക്തം, ഞങ്ങളിലുള്ളത് മാനവരക്തം' എന്ന് പണ്ട് 1968-ല്‍ പാലക്കാട്ട് നടന്ന മിശ്രവിവാഹ സംഘം സംസ്ഥാന സമ്മേളനത്തില്‍ ഉദ്ഘോഷിക്കപ്പെട്ടതുമാണ്.
യൂറോപ്പ് കേന്ദ്രീകരിച്ച് ക്രൈസ്തവ സയണിസം രൂപപ്പെടുത്തിയെടുത്ത ഒത്തുതീര്‍പ്പ് ഇസ്ലാമിന്റെ മലയാള മാതൃക മാത്രമാണീ സര്‍വവേദ സത്യവാദ സുവിശേഷം. ചില ഗള്‍ഫ് നാടുകള്‍ ഇതിന്റെ പരീക്ഷണവേദിയാണ്. അബ്രഹാമിക് പാത എന്നാണീ ധാരക്ക് ഉള്‍ക്കടല്‍ നാടുകളിലെ പേര്. ഈ അബ്രഹാമിക് ക്ഷീരപഥത്തില്‍ കലര്‍പ്പില്ലാത്ത ഏകദൈവ വിശ്വാസത്തിലധിഷ്ഠിതമായ ഇസ്ലാമും 'തെരഞ്ഞെടുക്കപ്പെട്ട' ജനതയുടെ മതമായ ജൂതായിസവും ത്രിയേകത്വം ഉദ്ഘോഷിക്കുന്ന ക്രൈസ്തവതയും ഒരേ തരംഗദൈര്‍ഘ്യത്തില്‍ കറങ്ങിക്കൊണ്ടിരിക്കും.  ചുരുക്കത്തില്‍, ശ്രീരാമകൃഷ്ണ വചനാമൃതത്തില്‍ പറയുന്നതു പോലെ 'അത് ശരി. പക്ഷേ ഇപ്പോള്‍ അതും ചെയ്ക, ഇതും ചെയ്ക' എന്ന മട്ടില്‍ സകലമാന വിശ്വാസങ്ങളെയും തഴുകിത്തലോടി ഒരു ഒത്തുതീര്‍പ്പു ഇസ്ലാമിനെ സ്ഥാപിക്കാന്‍ ആഗോളതലത്തില്‍ തന്നെ നടക്കുന്ന തീവ്രയജ്ഞ പദ്ധതിയുടെ മലയാളപതിപ്പ് എന്നതിനപ്പുറം ഒന്നുമല്ല അകം പൊരുള്‍ അരുളപ്പാടുകള്‍. ഇസ്ലാമിക ഗാത്രത്തെ ഉള്ളാലെ കാര്‍ന്നുതിന്ന് ഇല്ലാതാക്കാന്‍ ആഗോളതലത്തില്‍ തുടങ്ങിയ മഹായജ്ഞങ്ങള്‍ക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ടെങ്കിലും ഇസ്ലാം ആന്റ് മോഡേണ്‍ ഏജ് സൊസൈറ്റി എന്ന പേരില്‍ 1970-കളിലാണ് കേരളത്തില്‍ അത് മൂര്‍ത്ത രൂപം പ്രാപിച്ചത്. യാഥാസ്ഥിതിക ഇസ്ലാമിന്റെ ജീര്‍ണതയില്‍ മനം നൊന്ത് ശരിക്കും ഒരു പരിഷ്‌കരണം ആഗ്രഹിച്ച ശുദ്ധഗതിക്കാരായ ചിലരെങ്കിലും സംഘടനയുടെ സ്ഥാപകരില്‍ പെട്ടുപോയിരുന്നെങ്കിലും യഥാര്‍ഥ സംഘാടകരുടെ അജണ്ട ഇസ്ലാമിന്റെ തറ മാന്തല്‍ തന്നെയായിരുന്നു. പ്രബുദ്ധ മുസ്ലിം കേരളത്തിന്റെ ജാഗരണത്തിനു മുമ്പില്‍  മോഡേണ്‍ എയ്ജ് പക്ഷേ പിടിച്ചുനില്‍ക്കാന്‍ കഴിയാതെ അകാല ചരമമടഞ്ഞു. മോഡേണ്‍ എയ്ജിന്റെ അകാല നിര്യാണത്തിനു ശേഷം സംഘടനയുടെ മുഖ്യ കാര്‍മികനായിരുന്ന ചേകന്നൂര്‍ മൗലവിയുടെ 'ഖുര്‍ആന്‍ - സുന്നത്ത് സൊസൈറ്റി' മാത്രമാണ് ഒരു സംഘടന എന്ന നിലയില്‍ 'പരിഷ്‌കരണ' പ്രവര്‍ത്തനങ്ങള്‍ അനുസ്യൂതം തുടര്‍ന്നത്. മറ്റുള്ള അണ്ണാറക്കണ്ണന്മാര്‍ ചില്ലകള്‍ തോറും ചാടിച്ചാടി തങ്ങളാലാകുംവിധം ഇസ്‌ലാമിനെ 'പരിഷ്‌കരിച്ചു' കൊണ്ടേയിരുന്നു. ഹമീദ് ദല്‍വായി, എം.സി ചഗ്ല തുടങ്ങിയവരായിരുന്നു ഈ 'പരിഷ്‌കൃത' ഇസ്ലാമിന്റെ ഉത്തരേന്ത്യന്‍ മുഖങ്ങള്‍.
ബഹുസ്വരതക്കും മതേതരത്വത്തിനും വേണ്ടിയാണ് ഇജ്ജാതി സര്‍വമത - സര്‍വവേദ സത്യവാദ സങ്കല്‍പത്തിന് വിത്തും വളവും നല്‍കുന്നതെങ്കില്‍ അത് വഴി ഇല്ലാതാകുന്നത് ബഹുസ്വരതയും മതേതരത്വവും തന്നെയാണ്. തനിക്ക് ശരിയെന്നു ബോധ്യമുള്ള വിശ്വാസത്തില്‍ അടിയുറച്ചു നിന്നുകൊണ്ടുതന്നെ അപരരെ അംഗീകരിക്കാനുള്ള വിശാലതയിലേക്ക് വികസിക്കാന്‍ കഴിയുക എന്നതാണ് ആര്‍ജവമുള്ള നിലപാട്. ശരിയെ മാത്രം ശരി എന്ന് പറയുന്നതാണ് ശരി, അതെത്ര തിക്തമായാലും! ''ഉറപ്പായും അല്ലാഹുവിങ്കല്‍ മതമെന്നാല്‍ ഇസ്ലാം തന്നെയാകുന്നു. വേദപുസ്തകം ലഭിച്ചവര്‍ ഇതില്‍ ഭിന്നവഴികളിലായത് അവര്‍ക്ക് സത്യജ്ഞാനം വന്നെത്തിയ ശേഷം മാത്രമാണ്. അവര്‍ക്കിടയിലെ കിടമത്സരം കാരണമാണത്. ആരെങ്കിലും അല്ലാഹുവിന്റെ തെളിവുകളെ തള്ളിക്കളയുന്നുവെങ്കില്‍ അറിയുക: അല്ലാഹു അതിവേഗം വിചാരണ ചെയ്യുന്നവനാകുന്നു'' (ഖുര്‍ആന്‍ 3:19).
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-40 / ഗാഫിര്‍- 1-3
ടി.കെ ഉബൈദ്‌

ഹദീസ്‌

ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്‌
വഖ്ഫിന്റെ മഹത്വം