Prabodhanm Weekly

Pages

Search

2021 ഡിസംബര്‍ 03

3229

1443 റബീഉല്‍ ആഖിര്‍ 28

മാനവിക വിഷയങ്ങളുടെ ചരിത്രം പുനര്‍വായനക്കൊരു ആമുഖം

കെ.കെ തഹ്‌സീല സലാം

കോളനീയാനന്തര പഠനങ്ങളില്‍ ഫിലോളജി (ഭാഷാ വിജ്ഞാനം)ക്കുള്ള പ്രാധാന്യം സംബന്ധിച്ച വൈജ്ഞാനിക സംവാദങ്ങളുടെ പശ്ചാത്തലത്തിലാണ് സിറാജ് അഹ്മദിന്റെ 'ആര്‍ക്കിയോളജി ഓഫ് ബാബേല്‍:  ദ കൊളോണിയല്‍ ഫൗണ്ടേഷന്‍ ഓഫ് ഹ്യൂമാനിറ്റീസ്' എന്ന ഗ്രന്ഥം പ്രസക്തമാകുന്നത്. ന്യൂയോര്‍ക്കിലെ സിറ്റി യൂനിവേഴ്‌സിറ്റി ഇംഗ്ലീഷ് ഭാഷ -ഗവേഷക വിഭാഗം അസോസിയേറ്റ് പ്രഫസറായ സിറാജിന്റെ ഈ രചനക്ക്, കോളനീയാനന്തര പഠനങ്ങളില്‍ ഫിലോളജി (ഭാഷാ വിജ്ഞാനം)ക്കുള്ള പ്രാധാന്യം സംബന്ധിച്ച വൈജ്ഞാനിക സംവാദങ്ങളുടെ പശ്ചാത്തലത്തിലാണ് സിറാജ് അഹ്മദിന്റെ 'ആര്‍ക്കിയോളജി ഓഫ് ബാബേല്‍:  ദ കൊളോണിയല്‍ ഫൗണ്ടേഷന്‍ ഓഫ് ഹ്യൂമാനിറ്റീസ്' എന്ന ഗ്രന്ഥം പ്രസക്തമാകുന്നത്. ന്യൂയോര്‍ക്കിലെ സിറ്റി യൂനിവേഴ്‌സിറ്റി ഇംഗ്ലീഷ് ഭാഷ -ഗവേഷക വിഭാഗം അസോസിയേറ്റ് പ്രഫസറായ സിറാജിന്റെ ഈ രചനക്ക്, MLA(Modern Language Asosciation)യുടെ മികച്ച താരതമ്യ സാഹിത്യ പഠനത്തിനുള്ള പുരസ്‌കാരം 2017-ല്‍ ലഭിക്കുകയുണ്ടായി. ഫിലോളജിയെ സംബന്ധിച്ച് നിലവിലുള്ള വിശകലനങ്ങളില്‍നിന്ന് ഭിന്നമായ  രചനയാണ് 'ആര്‍ക്കിയോളജി ഓഫ് ബാബേല്‍.' താരതമ്യ സാഹിത്യം, കോളനിയാനന്തര പഠനങ്ങള്‍, നിയമ സിദ്ധാന്തങ്ങള്‍, പാശ്ചാത്യ തത്ത്വശാസ്ത്രം തുടങ്ങി വ്യത്യസ്ത പഠന വിഭാഗങ്ങളുമായി ബന്ധപ്പെട്ട സൈദ്ധാന്തികവും രീതിശാസ്ത്രപരവുമായ സംഭാവനകള്‍ നല്‍കുന്ന അന്തര്‍ വൈജ്ഞാനിക പഠനം കൂടിയാണ് ഈ ഗ്രന്ഥം.
'ന്യൂ ഫിലോളജി' എന്നത് ഭാഷാ ശാസ്ത്ര വിശകലനങ്ങള്‍ക്കപ്പുറം ആധുനിക മാനവിക വിഷയങ്ങളുടെ അടിസ്ഥാന സിദ്ധാന്തങ്ങള്‍ രൂപപ്പെടുത്തിയ ധൈഷണിക അന്തര്‍ധാര കൂടിയായിരുന്നു. എങ്ങനെയാണ് ഫിലോളജി എന്ന വൈജ്ഞാനിക ശാഖ മാനവിക വിഷയങ്ങളുടെ അടിത്തറയായി വര്‍ത്തിച്ചതെന്നുള്ള അന്വേഷണങ്ങള്‍ 19-ാം നൂറ്റാണ്ടിന്റെ അവസാനം മുതല്‍ തന്നെ വൈജ്ഞാനിക സംവാദങ്ങളില്‍ വിശകലനവിധേയമായിട്ടുണ്ട്. ജര്‍മന്‍ ഭാഷാ ശാസ്ത്രകാരനും സാഹിത്യ വിമര്‍ശകനുമായ ഫ്രെഡറിക് നീച്ചെ പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ ഫിലോളജിയുടെ വിമോചനാത്മകമായ വൈജ്ഞാനിക സ്വഭാവത്തെപ്പറ്റി വിശദീകരിക്കുകയും സ്വമേധയാ തന്നെ ഒരു ഭാഷാശാസ്ത്രകാരനായി (ഫിലോളജിസ്റ്റ്) പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് വന്ന മിഷേല്‍ ഫൂക്കൊ, എറിക് ഓര്‍ബക് തുടങ്ങിയ ഉത്തരാധുനിക പണ്ഡിതന്മാരും എഡ്വേഡ് സൈദിനെ പോലുള്ള കോളനിയാനന്തര ചിന്തകരുമെല്ലാം ഇവ്വിഷയകമായ സംവാദങ്ങളെ പുഷ്ടിപ്പെടുത്തിയവരാണ്. ഫിലോളജിയെ വിമോചനാത്മകമായ വൈജ്ഞാനിക ശാഖയായി മനസ്സിലാക്കുക വഴി അതിന്റെ രീതിശാസ്ത്രങ്ങള്‍ കോളനിയാനന്തര പഠനങ്ങളിലേക്ക് ആഗിരണം ചെയ്യേണ്ടതുണ്ട് എന്നതാണ് നിലവില്‍ അക്കാദമിക ലോകം ചര്‍ച്ചചെയ്യുന്നത്. എന്നാല്‍ ഭാഷ, സാഹിത്യം തുടങ്ങിയവയോടുള്ള കൊളോണിയല്‍ സമീപനങ്ങള്‍ക്കപ്പുറത്തേക്ക് നീങ്ങാന്‍ സാധിക്കുന്നില്ല എന്നത് കോളനിയാനന്തര പഠനങ്ങളുടെ അപചയമായാണ് അഹ്മദ് വിലയിരുത്തുന്നത്.
ഭാഷ, സാഹിത്യം എന്നിവ സംബന്ധിച്ച് ഫിലോളജി രൂപപ്പെടുത്തിയ മാനകങ്ങള്‍ ഒരു പൊളിച്ചെഴുത്ത് സാധ്യമല്ലാത്ത വിധം മാനവിക വിഷയങ്ങളുടെ അടിത്തറയായിട്ടുണ്ടെന്നും സിറാജ് നിരീക്ഷിക്കുന്നു. 21-ാം നൂറ്റാണ്ടിലും അക്കാദമിക മേഖലയില്‍ ഉയര്‍ന്നു വരുന്ന, ഫിലോളജിയിലേക്ക് മടങ്ങാനുള്ള ആഹ്വാനങ്ങള്‍ ഇത്തരമൊരു ഉറച്ച വേരിന്റെ പിന്‍ബലത്തില്‍ രൂപപ്പെടുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. മേല്‍ പ്രസ്താവിച്ചതും അല്ലാത്തതുമായ ഒട്ടുമിക്ക ഉത്തരാധുനിക - കോളനിയാന്തര പണ്ഡിതന്മാരും ഫിലോളജിയുടെ രീതിശാസ്ത്രങ്ങളെ പ്രയോജനപ്പെടുത്തിക്കൊണ്ടാണ് തങ്ങളുടെ ചിന്തകളും സിദ്ധാന്തങ്ങളും നിര്‍മിച്ചെടുത്തത് എന്ന ഗ്രന്ഥകര്‍ത്താവിന്റെ വിമര്‍ശനം ശ്രദ്ധേയമാണ്. ഇത്തരം വിമര്‍ശനങ്ങളും നിരീക്ഷണങ്ങളും മുന്‍നിര്‍ത്തി വ്യത്യസ്തമായ ഒരു രീതിശാസ്ത്രം അദ്ദേഹം രൂപപ്പെടുത്തിയെടുക്കുന്നു. നീച്ചെയുടെ വംശാവലി വിജ്ഞാനീയത്തില്‍നിന്ന് വികസിതമായതും ഫൂക്കോയുടെ പുരാവസ്തുവിജ്ഞാനീയത്തോട് ചേര്‍ന്നു നില്‍ക്കുന്നതുമായ ധൈഷണിക നിക്ഷേപമായി നമുക്കതിനെ വായിക്കാം. നിലവിലുള്ള വ്യവഹാരങ്ങളുടെ വംശാവലി അന്വേഷിക്കുന്നതിലൂടെ അത്തരം വ്യവഹാരങ്ങള്‍ രൂപപ്പെടുത്തിയ ഘടകങ്ങള്‍, അതില്‍ വ്യത്യസ്ത സാമൂഹിക-രാഷട്രീയ സ്ഥാപനങ്ങളുടെ സ്വാധീനം തുടങ്ങിയവ നീഷിയന്‍ ചിന്തക്ക് അടിസ്ഥാനമായിരുന്നു. ഇവിടെ ഒരു വ്യവഹാരത്തിന്റെ രേഖീയമായ ചരിത്രമേ വിശകലനവിധേയമാക്കപ്പെടുന്നുള്ളൂ. എന്നാല്‍ നിശ്ചിത വ്യവഹാരത്തിന്റെ വ്യത്യസ്ത സാഹചര്യങ്ങള്‍ പരിഗണിക്കുകയും വിവിധങ്ങളായ വീക്ഷണ കോണുകളിലൂടെ അതിനെ സമീപിക്കുകയും ചെയ്യുക വഴി പുരാവസ്തുവിജ്ഞാനീയം വംശാവലി വിജ്ഞാനീയത്തില്‍നിന്ന് വ്യത്യസ്തമായിത്തീരുന്നു.
പുരാവസ്തു വിജ്ഞാനീയപ്രകാരം ഒരു പ്രതിഭാസത്തിന്റെയോ ആശയത്തിന്റെയോ ചരിത്രം നാം പരിശോധിക്കുമ്പോള്‍ രാഷ്ട്രീയം, ഭാഷ തുടങ്ങിയവയുമായി ബന്ധപ്പെട്ട അധികാര സ്ഥാപനങ്ങളെയും അവ തമ്മിലെ അധികാരബന്ധങ്ങളെയുമെല്ലാം അനിവാര്യമായും അന്വേഷിക്കേണ്ടതായി വരുന്നു. ഇത്തരത്തില്‍ അപനിര്‍മാണപരമായ ആശയബോധമാണ് ഫൂക്കോയുടെ പുരാവസ്തു വിജ്ഞാനീയം മുന്നോട്ടു വെക്കുന്നത്. പക്ഷേ അച്ചടി ഗ്രന്ഥങ്ങള്‍ക്കും  പാഠത്തിനും ഫിലോളജി നേടിക്കൊടുത്ത അധികാരം ഫൂക്കോയുടെ ചിന്തകളെ സ്വാധീനിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നതായി അദ്ദേഹം നിരീക്ഷിക്കുന്നു. എന്നാല്‍ ഫിലോളജിയുടെ കൊളോണിയല്‍ ചരിത്രം അനാവരണം ചെയ്യുന്നതിലൂടെ ഒരു കലര്‍പ്പറ്റ പുരാവസ്തു വിജ്ഞാനീയത്തിന് തുടക്കം കുറിക്കാനും അദ്ദേഹത്തിന് സാധ്യമാവുന്നു.
താരതമ്യ വ്യാകരണം, സാഹിത്യ വിവര്‍ത്തനങ്ങള്‍, കൊളോണിയല്‍ അധികാര നിര്‍വഹണം തുടങ്ങി വ്യത്യസ്തമായ മേഖലകള്‍ ഉപയോഗപ്പെടുത്തിക്കൊണ്ട് ഫിലോളജിയുടെ കൊളോണിയല്‍ ചരിത്രം പരിശോധിക്കുന്നതിലൂടെ, അതിന്റെ ജ്ഞാനശാസ്ത്ര യുക്തിയില്‍നിന്ന് മോചിതമാകാനുള്ള വിജയകരമായ ശ്രമം കൂടിയാണ് 'ആര്‍ക്കിയോളജി ഓഫ് ബാബേല്‍.' പതിനെട്ടാം നൂറ്റാണ്ടില്‍ ഇന്ത്യയിലെ വ്യത്യസ്ത ഭാഷകള്‍, സംസ്‌കാരങ്ങള്‍ തുടങ്ങിയവ പ്രതിനിധീകരിക്കുന്ന അനേകം പുസ്തകങ്ങള്‍ വിവര്‍ത്തനം ചെയ്ത സര്‍ വില്യം ജോണ്‍സിന്റെ രചനകളിലും വിവര്‍ത്തനങ്ങളിലുമാണ് ഗ്രന്ഥകാരന്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ബംഗാളിലെ ഫോര്‍ട്ട് വില്യം സുപ്രീം കോടതിയില്‍ അഭിഭാഷകനായി നിയമിതനായ വില്യം ജോണ്‍സ് ഇംഗ്ലീഷ് ഭാഷാശാസ്ത്രകാരനും ബഹുഭാഷാ പണ്ഡിതനുമായിരുന്നു. നല്ല രൂപത്തിലുള്ള കൊളോണിയല്‍ അധികാര നിര്‍വഹണത്തിന് തങ്ങള്‍ സ്വദേശികളുടെ ഭാഷ പഠിക്കേണ്ടതുണ്ട് എന്ന തിരിച്ചറിവില്‍നിന്ന് ഇന്ത്യയിലെ വ്യത്യസ്ത ഭാഷകളുടെ വ്യാകരണം അദ്ദേഹം തയാറാക്കി. ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഉദ്യോഗസ്ഥരെ പേര്‍ഷ്യന്‍ ഭാഷ പഠിപ്പിക്കാന്‍ അദ്ദേഹം തയാറാക്കിയ പേര്‍ഷ്യന്‍ വ്യാകരണം അതില്‍ പ്രഥമമായിരുന്നു. ഇത്തരത്തില്‍ പലപ്പോഴായി വൈദേശികര്‍ തയാറാക്കിയ വ്യാകരണ ഗ്രന്ഥങ്ങള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിപ്പിക്കപ്പെടുകയും പില്‍ക്കാലത്ത് സ്വദേശികള്‍ പോലും തങ്ങളുടെ ഭാഷ പഠിക്കാന്‍ അവയെ ആശ്രയിക്കാന്‍ നിര്‍ബന്ധിതരാവുകയും ചെയ്തു. ഇന്ത്യന്‍ ഭാഷകളെ ആധുനികവല്‍ക്കരിക്കാന്‍ വ്യാകരണത്തിന് കഴിയും എന്നതായിരുന്നു വൈദേശികരുടെ അവകാശവാദം.
വ്യാകരണത്തിലൂടെ ഭാഷ പഠിക്കുക എന്ന നൂതനമായ പഠനരീതിയോടൊപ്പം തന്നെ എഴുതിവെക്കപ്പെട്ട അറിവിനും സാഹിത്യ ഗ്രന്ഥങ്ങള്‍ക്കും മാത്രം പ്രാധാന്യം നല്‍കുന്ന 'പാഠവല്‍ക്കരണം' (Textualization) കൂടി അവര്‍ ആവിഷ്‌കരിച്ചു. ഇതിലൂടെ രേഖപ്പെടുത്തപ്പെടാതെ പോയ പാരമ്പര്യ ഭാഷാ- സാഹിത്യങ്ങള്‍ പുറംതള്ളപ്പെട്ടു. വ്യതിരിക്തമായ തദ്ദേശീയ വ്യവഹാര പാരമ്പര്യങ്ങള്‍ മായ്ക്കപ്പെടുകയും വ്യാജമായ ചരിത്ര പ്രതിനിധീകരണങ്ങള്‍ പിറവിയെടുക്കുകയും ചെയ്തു. ഇവ്വിഷയകമായ സിറാജ് അഹ്മദിന്റെ നിരീക്ഷണങ്ങള്‍ ജോണ്‍സിന്റെ പേര്‍ഷ്യന്‍ സോംഗ് ഓഫ് ഹാഫിസ്, കാളിദാസന്റെ ശാകുന്തളം, അറബ് നാടോടി സംഗീതങ്ങള്‍ തുടങ്ങിയ സാഹിത്യ വിവര്‍ത്തനങ്ങളെ കേന്ദ്രീകരിച്ചുകൊണ്ടാണ് വികസിക്കുന്നത്. കൊളോണിയല്‍ അധികാരനിര്‍വഹണാര്‍ഥം ജന്മം കൊണ്ട സര്‍ വില്യം ജോണ്‍സിലെ വൈയാകരണന്‍, താരതമ്യ പഠനത്തിന്റെ ഭാഗമായി രചിക്കപ്പെട്ട അദ്ദേഹത്തിന്റെ വിവര്‍ത്തനങ്ങളുടെ ആഗോള സ്വാധീനം, അവയിലെ വ്യജചരിത്ര പ്രതിനിധീകരണം, ഇത്തരം വിവര്‍ത്തനങ്ങളുടെ അപചയങ്ങള്‍ തുടങ്ങിയവയെല്ലാം ഗ്രന്ഥകാരന്‍ വിശകലനവിധേയമാക്കുന്നുണ്ട്. പൂര്‍വ ബ്രിട്ടീഷ് ഭരണങ്ങളുടെ ഭാഗമായി ഭരണ ഭാഷയായി മാറിയ പേര്‍ഷ്യന്‍ ഭാഷയുടെ വ്യാകരണം നിര്‍മിക്കുന്നതിലൂടെ സുഗമമായ അധികാര നിര്‍വഹണം സാധിച്ചെടുക്കലായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. ഇതോടൊപ്പം തന്നെ വൈജ്ഞാനികവും സാഹിത്യപരവുമായ എല്ലാ മേഖലകളിലും അധിനിവേശം ഊട്ടിയുറപ്പിക്കലും അവരുടെ ലക്ഷ്യമായിരുന്നു. ഹാഫിസിന്റെ പേര്‍ഷ്യന്‍  ഗസലുകള്‍ വിവര്‍ത്തനം ചെയ്യുന്നതിലൂടെ യൂറോപ്യന്‍ സാഹിത്യത്തെ ഗ്രീക്ക്- റോമന്‍ ക്ലാസിസത്തിന്റെ സ്വാധീനത്തില്‍നിന്ന് മോചിപ്പിക്കാം എന്നും ജോണ്‍സ് പ്രതീക്ഷിച്ചു. എന്നാല്‍ സൂഫി പാരമ്പര്യത്തിന്റെയും അവരുടെ ഗസലുകളുടെയും വ്യാജചരിത്ര പ്രതിനിധീകരണമായാണ് ഹാഫിസിനെ അഹ്മദ് നോക്കിക്കാണുന്നത്. സൂഫിസം എന്നത് സ്വയം വരിക്കുന്ന ദാരിദ്ര്യത്തിന്റെയും അധികാര വിരക്തിയുടെയും വഴക്കമാണെന്നിരിക്കെ ശീറാസിലെ ഭരണവര്‍ഗത്തില്‍പെടുന്ന ഹാഫിസിനെ മാത്രം സൂഫിസത്തിന്റെ പ്രതിനിധിയായി ചിത്രീകരിച്ചത് എന്തുകൊണ്ടാണ്? യഥാര്‍ഥത്തില്‍ എഴുത്തിന്റെയോ രേഖയുടെയോ ഭാഗമല്ലാത്ത സൂഫി വ്യവഹാര പാരമ്പര്യങ്ങളെ മാറ്റിനിര്‍ത്തിക്കൊണ്ടാണ് ഇത്തരം പ്രതിനിധീകരണങ്ങള്‍ ചരിത്രത്തിന്റെ ഭാഗമാകുന്നത്.
വിവര്‍ത്തനത്തിലൂടെ ആശയക്കൈമാറ്റം നടത്തുന്നതില്‍ പരിപൂര്‍ണ പരാജയമായിരുന്നു ഈ ഗ്രന്ഥമെന്നാണ് അഹ്മദിന്റെ മറ്റൊരു വിലയിരുത്തല്‍. ജോണ്‍സിന്റെ വിവര്‍ത്തനം വഴി യൂറോപ്യന്‍ സാഹിത്യലോകത്ത് പ്രസിദ്ധനായ ഹാഫിസ് ഒരു സൂഫി സന്യാസിയോ വിശുദ്ധനോ ആയിരുന്നില്ല. മറിച്ച്, നീച്ചെയുടെ വാക്ക് കടമെടുത്താല്‍ ഒരു സ്ത്രീലമ്പടനും വികാരജീവിയുമായിരുന്നു. ഹാഫിസിന്റെ ഗസലുകളിലെ ദൈവത്തോടുള്ള പ്രണയം സ്ത്രീയോടുള്ള കാമമായി തെറ്റിദ്ധരിച്ചതാണ് വിനയായത്.  സൂഫീദര്‍ശനങ്ങളില്‍ കാണാറുള്ള സാധാരണ ഉപമകളെപ്പോലും മനസ്സിലാക്കുന്നതിലുള്ള വിവര്‍ത്തകന്റെ അപചയം വിവര്‍ത്തനത്തെ സമ്പൂര്‍ണ പരാജയമാക്കുന്നു. 'ജീവിതത്തിലെ ദുര്‍ഘടമായ പാതകള്‍' പലപ്പോഴും സ്ത്രീയുടെ ചുരുണ്ട മുടിയിഴകളായും  'ദൈവിക സമീപ്യത്തില്‍നിന്നും ഉന്മാദത്തിന്റെ പാനീയം നുകരുക' എന്നത് വീഞ്ഞ് പകരുകയും നുകരുകയും ചെയ്യുക തുടങ്ങിയ പ്രയോഗങ്ങളിലൂടെയും  ഉപമകളായി അവതരിപ്പിക്കുന്നത് എല്ലാ ഭാഷകളിലുമുള്ള  സൂഫി സാഹിതീയ പ്രയോഗങ്ങളാണ്. എന്നാല്‍ സൂഫിസത്തിന്റെ വ്യവഹാര പാരമ്പര്യങ്ങള്‍ പരിഗണിക്കാതെയുള്ള വാക്യാര്‍ഥ വിവര്‍ത്തനങ്ങള്‍ പലപ്പോഴും വിരുദ്ധമായ ആശയം അനുവാചകരിലേക്കെത്തിക്കുന്നു.
അഹ്മദ് തന്റെ വൈജ്ഞാനിക ഉദ്ഖനന മേഖല കൊളോണിയല്‍ ഭാഷാശാസ്ത്രത്തില്‍നിന്നും കൊളോണിയല്‍ നിയമനിര്‍മാണത്തിലേക്ക് മാറ്റുമ്പോള്‍ ആദ്യത്തേതില്‍ താരതമ്യ വ്യാകരണത്തിന്റെ ശക്തമായ സാന്നിധ്യവും രണ്ടാമത്തേതില്‍ ഭാഷാഗോത്രങ്ങളുടെ വര്‍ഗീകരണത്തിലേക്ക് നയിച്ച വംശീയ സ്വാധീനവും കാണാം. സര്‍വ ആധ്യാത്മിക സ്വാധീനങ്ങളില്‍നിന്നും മുക്തമായ   മതനിരപേക്ഷ വൈജ്ഞാനികാധിപത്യം രൂപപ്പെടുത്തിയെടുക്കാനാണ് കൊളോണിയല്‍ ഭാഷാശാസ്ത്രം ശ്രമിച്ചത്. ഭാഷാ പഠനങ്ങളിലൂടെ വൈജ്ഞാനിക മേഖലകള്‍ക്ക് അതിര്‍വരമ്പുകള്‍ നിര്‍ണയിക്കുകയും കൊളോണിയല്‍ നിയമനിര്‍മാണത്തിലൂടെ ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഹിന്ദു-മുസ്‌ലിം പ്രജകളുടെ പാരമ്പര്യത്തെ അവര്‍ പുനര്‍നിര്‍മിക്കുകയും ചെയ്തു. കൊളോണിയല്‍ ടെക്സ്റ്റുകളിലൂടെ മാത്രം വായിച്ചെടുക്കാന്‍ കഴിയുന്ന അന്തര്‍വര്‍ത്തിയായ ഒരു പാരമ്പര്യവും അവര്‍ തദ്ദേശീയര്‍ക്ക് പതിച്ചുനല്‍കി. ഭിന്നിപ്പിച്ചു ഭരിക്കുക എന്ന നയത്തിന്റെ ഭാഗമായി മുഗള്‍ ഭരണഭാഷയായ പേര്‍ഷ്യനു പകരം മുസ്ലിംകള്‍ക്ക് പാരമ്പര്യ ഭാഷയായി അറബിയും ഹിന്ദുക്കള്‍ക്ക് പാരമ്പര്യ ഭാഷയായി സംസ്‌കൃതവും രൂപപ്പെടുത്തിയെടുക്കുകയാണ് അധികാര നിര്‍വഹണത്തിനു വേണ്ടി അവര്‍ ആദ്യം ചെയ്തത്. ഹിന്ദു - മുസ്‌ലിം നിയമങ്ങളിലൂടെയാവണം മോഡേണ്‍ സ്റ്റേറ്റിന്റെ അധികാര നിര്‍വഹണം സാധ്യമാക്കുന്നത് എന്ന വാറണ്‍ ഹേസ്റ്റിംഗ്‌സിന്റെ അഭിപ്രായം തന്നെയായിരുന്നു ജോണ്‍സിനും ഉണ്ടായിരുന്നത്. 1776-ല്‍ ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ കീഴില്‍ ഒരു കമീഷനെ നിയമിക്കുകയും അവര്‍ ഹിന്ദു-മുസ്‌ലിം നിയമങ്ങളുമായി ബന്ധപ്പെട്ട് വ്യത്യസ്ത ഗ്രന്ഥങ്ങള്‍ ക്രോഡീകരിക്കുകയും ചെയ്തു. എന്നാല്‍ ജോണ്‍സിന്റെ രചനകളാണ് സുഗമമായ അധികാര നിര്‍വഹണത്തിന്റെ ഫലപ്രദമായ പ്രായോഗികോപകരണങ്ങളായി വര്‍ത്തിച്ചത്. കാളിദാസന്റെ ശാകുന്തളം, അറബ് നാടോടിപ്പാട്ടുകള്‍ തുടങ്ങി സംസ്‌കൃത, അറബി സാഹിത്യങ്ങള്‍ വിവര്‍ത്തനം ചെയ്യുകയും തദ്ദേശീയര്‍ക്കിടയില്‍ അവ  ജനകീയമാക്കാന്‍ പ്രയത്‌നിക്കുകയും ചെയ്യുന്നതിലൂടെ ഇത്തരം അധികാരനിര്‍വഹണത്തിന് ആവശ്യമായ സാമൂഹികാവസ്ഥ രൂപപ്പെടുത്തിയെടുക്കാന്‍ ജോണ്‍സിന് സാധിച്ചു. അറബ് നാടോടി സാഹിത്യം, കാളിദാസന്റെ ശാകുന്തളം തുടങ്ങിയ വിവര്‍ത്തനങ്ങളെയും അവയുടെ  വൈരുധ്യാന്മക ഭാവങ്ങളെയും വ്യത്യസ്ത അധ്യായങ്ങളിലായി ഇഴകീറി പരിശോധിക്കുന്നുണ്ട് സിറാജ് അഹ്മദ്.
കോളനിവാഴ്ചക്കു മുമ്പ് ടെക്സ്റ്റുകള്‍ പൊതു ജീവിതത്തില്‍ വ്യത്യസ്തമായ കര്‍ത്തവ്യങ്ങള്‍ നിര്‍വഹിച്ചിരുന്നു. ബോധനപരം, സ്മരണാത്മകം, വിവരാണാത്മകം, ധ്യാനാത്മകം തുടങ്ങി പല രൂപത്തില്‍ നമുക്കവയെ വായിക്കാം. പ്രത്യേകിച്ച് ഇസ്‌ലാമിക ശരീഅത്തുമായി ബന്ധപ്പെട്ട ഗ്രന്ഥങ്ങള്‍. ശരീഅത്തിനെ സംബന്ധിച്ചേടത്തോളം, പ്രത്യേകമായ ഒരു തനത് പാരമ്പര്യം അതിനുണ്ടായിരുന്നു.  വൈയക്തികവും സാമൂഹികവുമായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന്ന്  നിയമനിര്‍ധാരണത്തില്‍ അഗ്രഗണ്യരായ മുഫ്തികളും അവര്‍ക്ക് സഹായികളും ഉണ്ടായിരുന്നു. കേവലം ലിഖിത ഗ്രന്ഥങ്ങള്‍ക്കപ്പുറത്ത് നൂതനമായ പ്രശ്‌നങ്ങളെ സാംസ്‌കാരികവും സാമൂഹികവുമായ വഴക്കങ്ങള്‍  പരിശോധിച്ച്, പ്രായോഗികമായി പരിഹരിക്കാന്‍ ശരീഅത്ത് നല്‍കുന്ന ഗവേഷണ സ്വാതന്ത്ര്യം അവര്‍ ഉപയോഗപ്പെടുത്തിയിരുന്നു. എന്നാല്‍ 1792-ല്‍ ഇന്ത്യന്‍ മുസ്‌ലിംകള്‍ക്കു വേണ്ടി ജോണ്‍സ് 'മുഹമ്മദന്‍ ലോ ഓഫ്  സക്‌സഷന്‍' എന്ന പേരില്‍ ഗ്രന്ഥം രചിച്ചു. 12-ാം നൂറ്റാണ്ടിലെ ഹനഫി പണ്ഡിതനായ സിറാജുദ്ദീന്‍ സജാവന്ദിയുടെ അസ്സിറാജിയ്യ എന്ന അനന്തരാവകാശ നിയമ ഗ്രന്ഥത്തിന്റെ വിവര്‍ത്തനമായിരുന്നു ഇത്. കൊളോണിയല്‍ അധികാര നിര്‍വഹണത്തില്‍ മുസ്‌ലിം ലീഗല്‍ കോഡുകളുടെ അടിസ്ഥാനമായിരുന്നു ഈ ഗ്രന്ഥം. മുഫ്തികള്‍ക്കു പകരം കൊളോണിയല്‍ ലീഗല്‍ കോഡുകള്‍ ഉപയോഗിച്ച് മതവിധി നടപ്പിലാക്കാന്‍ മൗലവിമാര്‍  നിയമിക്കപ്പെട്ടു. ശരീഅത്തിന്റെ വ്യവഹാരഭാഷയായി നിലനിന്നിരുന്ന പേര്‍ഷ്യനു പകരം അറബി ഭാഷക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിയതിന്റെ ഫലമായി പണ്ഡിതന്മാര്‍ തങ്ങളുടെ പാരമ്പര്യ കര്‍മശാസ്ത്ര വഴക്കങ്ങളില്‍നിന്നും അന്യവല്‍ക്കരിക്കപ്പെട്ടു. കൂടാതെ ലീഗല്‍ കോഡുകളുടെ ഭാഷ ഇംഗ്ലീഷ് ആയതു കൊണ്ടുതന്നെ ശരീഅത്തുമായി യാതൊരു ബന്ധവുമില്ലാത്തവര്‍ക്കുപോലും  മതവിധി പറയാവുന്ന മൂലപ്രമാണങ്ങളായി ഇത്തരം ഗ്രന്ഥങ്ങള്‍ മാറി.
മതപരതയില്‍ ഊന്നിക്കൊണ്ട് സമുദായ രൂപീകരണത്തില്‍ മോഡേണ്‍ സ്റ്റേറ്റ് ഇടപെടുന്നതിന്റെ തുടക്കം കൂടിയായിരുന്നു അത്. കോളനിയാനന്തര ഇന്ത്യയുടെ ഭരണഘടനയില്‍ പോലും ഈയൊരു സ്വാധീനം പ്രകടമാണ്. ശാബാനു കേസ്, മുത്ത്വലാഖ് ബില്‍ തുടങ്ങി പല വിഷയങ്ങളെയും ഈയൊരു പശ്ചാത്തലം മുന്‍നിര്‍ത്തിക്കൊണ്ട് കൂടിവേണം വീക്ഷിക്കാന്‍. ഈ രൂപത്തില്‍  ഇസ്ലാമിക പണ്ഡിതന്മാര്‍ നടത്തിവന്നിരുന്ന പാരമ്പര്യ കര്‍മശാസ്ത്ര നിയമസംവിധാനങ്ങളെ അട്ടിമറിച്ചുകൊണ്ട് അവയെ പൂര്‍ണമായി ബ്രിട്ടീഷ് അധീനതയില്‍ കൊണ്ടുവരാന്‍ ഈസ്റ്റ് ഇന്ത്യാ കമ്പനിക്കായി. വാമൊഴി പാരമ്പര്യത്തില്‍നിന്നകന്ന് പാഠകേന്ദ്രീകൃതമായൊരു വായന മുസ്‌ലിംകളെ യാഥാസ്ഥിതികതയിലേക്ക് തള്ളിവിട്ടു  എന്നും അദ്ദേഹം നിരീക്ഷിക്കുന്നുണ്ട്. ദയൂബന്ദി പണ്ഡിതന്മാരില്‍ ഫിലോളജിയുടെ സിദ്ധാന്തങ്ങള്‍ ചെലുത്തിയ സ്വാധീനം മുന്‍നിര്‍ത്തി ആഗോളതലത്തില്‍തന്നെ മുസ്‌ലിം യാഥാസ്ഥിതികരെ രൂപപ്പെടുത്തിയത് ഇത്തരം പാഠാധിഷ്ഠിത വായനകളായിരുന്നു എന്ന വിലയിരുത്തലും അദ്ദേഹം നടത്തുന്നുണ്ട്.
വളരെ കുറഞ്ഞ വരേണ്യ വിഭാഗത്തിന്റെ വൈജ്ഞാനിക വ്യവഹാര ഭാഷയായ സംസ്‌കൃതത്തെ നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ഇതര ഇന്ത്യന്‍ ഭാഷകളേക്കാന്‍ വിലമതിക്കുന്നതാക്കിയതില്‍ ജോണ്‍സിന്റെയും കൂട്ടാളികളുടെയും പങ്ക് എന്തെന്നും അദ്ദേഹം അന്വേഷിക്കുന്നു. സംസ്‌കൃതത്തെ പൂര്‍ണത പ്രാപിച്ച അതിപുരാതന ഭാഷയെന്ന് അടയാളപ്പെടുത്തുന്നതിലൂടെ ഇന്ത്യയിലെ വാമൊഴി പാരമ്പര്യം മാത്രമുള്ള ഇതര പൂര്‍വ ഭാഷകളെല്ലാം അരികുവത്കരിക്കപ്പെട്ടു. ദ്രവീഡിയന്‍ ഭാഷകളില്‍ പില്‍ക്കാലത്ത് പ്രത്യക്ഷപ്പെട്ട സംസ്‌കൃതവല്‍ക്കരണവും സംസ്‌കൃത ജന്യവാദവുമെല്ലാം  ഇതിന്റെ ഭാഗമായിട്ടുകൂടി വേണം മനസ്സിലാക്കാന്‍. അതോടൊപ്പം തന്നെ ജോണ്‍സിന്റെ ഭാഷാ കുടുംബമെന്ന മിഥ്യാ സങ്കല്‍പം തദ്ദേശീയര്‍ക്കുമേല്‍ ധൈഷണികമായ മേല്‍ക്കോയ്മ സ്ഥാപിക്കാനുള്ള  തന്ത്രം കൂടിയായിരുന്നു. ഇന്തോ-യൂറോപ്യന്‍ ഭാഷാ കുടുംബത്തിന്റെ പൊതു പൂര്‍വിക ഭാഷയായി സംസ്‌കൃതം അടയാളപെടുത്തുന്നതിലൂടെ ആര്യ വംശസിദ്ധാന്തം മുതല്‍ ഹിന്ദു ദേശീയത വരെ ഉരുവം കൊണ്ടു.  ജര്‍മന്‍ നാസിസം, ഹിന്ദു ദേശീയത തുടങ്ങിയ പ്രത്യയശാസ്ത്രങ്ങള്‍ ഫിലോളജിയുടെ ഒരേ വേരില്‍നിന്നും മുളച്ചുപൊന്തിയവയാണെന്നും സിറാജ് അഹ്മദ് നിരീക്ഷിക്കുന്നു. ഹിന്ദു ദേശീയതയുടെ സ്ഥാപകനായ വിനായക് ദാമോദര്‍ സവര്‍ക്കര്‍ വില്യം ജോണ്‍സ്, മാക്‌സ് മ്യൂളര്‍ തുടങ്ങിയ ഇംഗ്ലീഷ് പണ്ഡിതന്മാരാല്‍ സ്വാധീനിക്കപ്പെട്ടിരുന്നു എന്ന് അദ്ദേഹം തന്നെ 'സവര്‍ക്കറുടെ രചനാ സമാഹാരം' എന്ന തന്റെ ഗ്രന്ഥത്തില്‍ അംഗീകരിക്കുന്നുണ്ട്.  മനുവിന്റെ ധര്‍മശാസ്ത്രം  അടിസ്ഥാനമാക്കിക്കൊണ്ട് ഹിന്ദുക്കള്‍ക്ക് പ്രത്യേകമായി   'ഹിന്ദു ലീഗല്‍ കോഡ്' നിര്‍മിക്കേണ്ടതുണ്ട് എന്ന ഹേസ്റ്റിംഗ്‌സിന്റെ അഭിപ്രായം പിന്തുടര്‍ന്നുകൊണ്ട് ജോണ്‍സ്, 1794-ല്‍ 'ദ ഓര്‍ഡിനന്‍സ് ഓഫ് മനു' എന്ന വിവര്‍ത്തന ഗ്രന്ഥം രചിച്ചു. അങ്ങനെ വര്‍ണാശ്രമ ധര്‍മം പോലുള്ള ജാതീയതയെ പ്രോത്സാഹിപ്പിക്കുന്ന  ബ്രാഹ്മണാധികാര സിദ്ധാന്തങ്ങള്‍ ഉള്‍ക്കൊണ്ട മനുസ്മൃതി ഹിന്ദു ലീഗല്‍ കോഡിന്റെ ആധാരശിലയായി.
ഈ രൂപത്തില്‍ ഇന്ത്യയുടെ സാമൂഹിക, രാഷ്ട്രീയ, മത-സാംസ്‌കാരിക മേഖലകളെ സ്വാധീനിക്കാന്‍ ഇത്തരം ഭാഷാശാസ്ത്രകാരന്മാര്‍ക്ക് കഴിഞ്ഞു. കോളനി ഭരണകാലത്ത് രൂപപ്പെടുത്തിയ കൊളോണിയല്‍ യുക്തിയാണ് ഇരുപത്തൊന്നാം നൂറ്റാണ്ടിലും സ്വതന്ത്ര ഇന്ത്യയുടെ ഭരണനിര്‍വഹണ ചാലകശക്തി. സ്വാതന്ത്ര്യത്തിന്റെ കോളനിയാനന്തര യുഗത്തിലും ജ്ഞാനശാസ്ത്രപരമായ പാരതന്ത്ര്യമാണ് നമ്മുടെ പരാജയമെന്ന തീക്ഷ്ണ ബോധത്തിലേക്കാണ് സിറാജ് അഹ്മദിന്റെ ഈ രചന നമ്മെ കൊണ്ടെത്തിക്കുന്നത്. ഇംഗ്ലീഷില്‍ വിരചിതമായ ഈ ഗ്രന്ഥം വൈജ്ഞാനിക ഭാഷ ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള മികച്ച രചനയാണ്. വായനക്കാരില്‍ ധൈഷണികമായ ഉള്‍പ്രേരണ ചെലുത്തി അവരെ പുതിയ വൈജ്ഞാനിക അന്വേഷണങ്ങളിലേക്ക് നയിക്കുന്നു. സ്റ്റാന്‍ഫോര്‍ഡ് യൂനിവേഴ്‌സിറ്റി പ്രസിദ്ധീകരിച്ച ഈ ഗ്രന്ഥത്തിന്റെ ഓണ്‍ലൈന്‍ പതിപ്പ് വ്യത്യസ്ത ഇ-ലൈബ്രറികളില്‍ ലഭ്യമാണ്. യുടെ മികച്ച താരതമ്യ സാഹിത്യ പഠനത്തിനുള്ള പുരസ്‌കാരം 2017-ല്‍ ലഭിക്കുകയുണ്ടായി. ഫിലോളജിയെ സംബന്ധിച്ച് നിലവിലുള്ള വിശകലനങ്ങളില്‍നിന്ന് ഭിന്നമായ  രചനയാണ് 'ആര്‍ക്കിയോളജി ഓഫ് ബാബേല്‍.' താരതമ്യ സാഹിത്യം, കോളനിയാനന്തര പഠനങ്ങള്‍, നിയമ സിദ്ധാന്തങ്ങള്‍, പാശ്ചാത്യ തത്ത്വശാസ്ത്രം തുടങ്ങി വ്യത്യസ്ത പഠന വിഭാഗങ്ങളുമായി ബന്ധപ്പെട്ട സൈദ്ധാന്തികവും രീതിശാസ്ത്രപരവുമായ സംഭാവനകള്‍ നല്‍കുന്ന അന്തര്‍ വൈജ്ഞാനിക പഠനം കൂടിയാണ് ഈ ഗ്രന്ഥം.

ഈ രൂപത്തില്‍ ഇന്ത്യയുടെ സാമൂഹിക, രാഷ്ട്രീയ, മത-സാംസ്‌കാരിക മേഖലകളെ സ്വാധീനിക്കാന്‍ ഇത്തരം ഭാഷാശാസ്ത്രകാരന്മാര്‍ക്ക് കഴിഞ്ഞു. കോളനി ഭരണകാലത്ത് രൂപപ്പെടുത്തിയ കൊളോണിയല്‍ യുക്തിയാണ് ഇരുപത്തൊന്നാം നൂറ്റാണ്ടിലും സ്വതന്ത്ര ഇന്ത്യയുടെ ഭരണനിര്‍വഹണ ചാലകശക്തി. സ്വാതന്ത്ര്യത്തിന്റെ കോളനിയാനന്തര യുഗത്തിലും ജ്ഞാനശാസ്ത്രപരമായ പാരതന്ത്ര്യമാണ് നമ്മുടെ പരാജയമെന്ന തീക്ഷ്ണ ബോധത്തിലേക്കാണ് സിറാജ് അഹ്മദിന്റെ ഈ രചന നമ്മെ കൊണ്ടെത്തിക്കുന്നത്. ഇംഗ്ലീഷില്‍ വിരചിതമായ ഈ ഗ്രന്ഥം വൈജ്ഞാനിക ഭാഷ ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള മികച്ച രചനയാണ്. വായനക്കാരില്‍ ധൈഷണികമായ ഉള്‍പ്രേരണ ചെലുത്തി അവരെ പുതിയ വൈജ്ഞാനിക അന്വേഷണങ്ങളിലേക്ക് നയിക്കുന്നു. സ്റ്റാന്‍ഫോര്‍ഡ് യൂനിവേഴ്‌സിറ്റി പ്രസിദ്ധീകരിച്ച ഈ ഗ്രന്ഥത്തിന്റെ ഓണ്‍ലൈന്‍ പതിപ്പ് വ്യത്യസ്ത ഇ-ലൈബ്രറികളില്‍ ലഭ്യമാണ്.
 
Comments

ഖുര്‍ആന്‍ ബോധനം

സൂറ-39 / അസ്സുമര്‍ -65-70
ടി.കെ ഉബൈദ്‌

ഹദീസ്‌

തീവ്രത എല്ലാം നഷ്ടപ്പെടുത്തും
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്‌