Prabodhanm Weekly

Pages

Search

2021 നവംബര്‍ 26

3228

1443 റബീഉല്‍ ആഖിര്‍ 21

ജോയിന്റ് എന്‍ട്രന്‍സ് ടെസ്റ്റ് (ജെറ്റ്) ഡിസംബറില്‍

റഹീം ചേന്ദമംഗല്ലൂര്‍

ഫിലിം & ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ - പൂനെ (FTII), സത്യജിത് റേ ഫിലിം & ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് - കൊല്‍ക്കത്ത (SRFTI) എന്നിവിടങ്ങളിലെ പ്രവേശനത്തിനായി നടത്തുന്ന ജോയിന്റ് എന്‍ട്രന്‍സ് ടെസ്റ്റി(JET)ന് ഡിസംബര്‍ 2 വരെ അപേക്ഷിക്കാം. ഇലക്‌ട്രോണിക് & ഡിജിറ്റല്‍ മീഡിയ മാനേജ്‌മെന്റ്, റൈറ്റിംഗ് ഫോര്‍ ഇലക്‌ട്രോണിക് & ഡിജിറ്റല്‍ മീഡിയ, വീഡിയോ എഡിറ്റിംഗ്, ഡയറക്ഷന്‍, സൗണ്ട് റെക്കോര്‍ഡിംഗ് & ഡിസൈന്‍, ആനിമേഷന്‍ സിനിമ, സ്‌ക്രീന്‍ ആക്ടിംഗ് തുടങ്ങി പതിനഞ്ചില്‍പരം പ്രോഗ്രാമുകളിലേക്കാണ് ഖഋഠ യോഗ്യതാ പരീക്ഷയിലൂടെ പ്രവേശനം ലഭിക്കുക. ഡിസംബര്‍ 18, 19 തീയതികളിലായി നടക്കുന്ന പരീക്ഷക്ക് കേരളത്തില്‍ തിരുവനന്തപുരത്ത് മാത്രമാണ് സെന്ററുള്ളത്. ഡിഗ്രിയാണ് അടിസ്ഥാന യോഗ്യത. അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്കും അപേക്ഷ നല്‍കാം. പ്രവേശന പരീക്ഷാ ഫീസ് 2000 രൂപ. വിശദമായ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റുകള്‍ കാണുക: https://applyjet2021.in , www.ftii.ac.in , www.srfti.ac.in .

സ്വനാഥ് സ്‌കോളര്‍ഷിപ്പ്

എ.ഐ.സി.ടി.ഇ നല്‍കുന്ന സ്വനാഥ് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ടെക്നിക്കല്‍ ഡിഗ്രി, ഡിപ്ലോമ കോഴ്‌സുകളില്‍ പഠിക്കുന്ന അനാഥര്‍ക്കും, കോവിഡ് മൂലം അഛനമ്മമാര്‍ നഷ്ടപ്പെട്ട കുട്ടികള്‍ക്കും, സെന്‍ട്രല്‍ പാരാമിലിട്ടറി ഉള്‍പ്പെടെയുള്ള സായുധ സേനകളില്‍ സേവനത്തിനിടെ മരണപ്പെട്ടവരുടെ കുട്ടികള്‍ക്കും അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷകര്‍ അംഗീകൃത സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്നവരായിരിക്കണം. വാര്‍ഷിക കുടുംബ വരുമാനം എട്ട് ലക്ഷം രൂപയില്‍ കവിയരുത്. വാര്‍ഷിക സ്‌കോളര്‍ഷിപ്പായി 50000 രൂപ വരെ ലഭിക്കും. യോഗ്യതാ പരീക്ഷയുടെ മെറിറ്റ് അടിസ്ഥാനത്തിലാണ് സെലക്ഷന്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക: https://scholarships.gov.in/.  

വാക്ക് ഇന്‍ ഇന്റര്‍വ്യൂ

സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്‌സ് ഡെവലപ്പ്‌മെന്റ് & മാനേജ്മന്റ് (CWRDM), കോഴിക്കോട് വിവിധ ഒഴിവുകളിലേക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. പ്രൊജക്റ്റ് ഫെലോ, പ്രൊജക്റ്റ് അസിസ്റ്റന്റ് ഒഴിവുകളിലേക്ക് ഒരു വര്‍ഷ കാലാവധിയിലാണ് നിയമനം, മൂന്ന് വര്‍ഷം വരെ നീട്ടി നല്‍കിയേക്കും. ജൂനിയര്‍ റിസര്‍ച്ച് ഫെലോ ഒഴിവിലേക്ക് നാല് മാസ കാലാവധിയിലാണ് നിയമനം. പ്രായപരിധി 36 വയസ്സ് (01/01/2021 ന്). താല്‍പര്യമുള്ളവര്‍ ഒറിജിനല്‍ മാര്‍ക്ക് ലിസ്റ്റും യോഗ്യത, മുന്‍ പരിചയം, വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും സഹിതം വെബ്‌സൈറ്റില്‍ നല്‍കിയിട്ടുള്ള (http://www.cwrdm.org/walk-in-interview-for-the-following-vacancies) തീയതികളില്‍ രാവിലെ 10 മണിക്ക് കോഴിക്കോട് കുന്ദമംഗലത്തുള്ള CWRDM ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ എത്തേണ്ടതാണ്. വിവരങ്ങള്‍ക്ക് ഫോണ്‍: 0495-2351805, 2351813.

ഐ.ഐ.ടി മദ്രാസില്‍ സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് 
 
ഐ.ഐ.ടി മദ്രാസ് അസി. പ്രഫ. ഗ്രേഡ് I,II തസ്തികകളിലേക്ക് സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് നടത്തുന്നു. എസ്.സി/എസ്.ടി, ഒ.ബി.സി, ഇ.ഡബ്ലിയു.എസ് വിഭാഗങ്ങളില്‍പെടുന്നവര്‍ക്കാണ് അപേക്ഷിക്കാനാവുക. ഒ.ബി.സി വിഭാഗത്തില്‍ 25 ഒഴിവുകളുണ്ട്. പി.എച്ച്.ഡി, പി.ജി തലത്തില്‍ ഫസ്റ്റ് ക്ലാസ്സ്, മികച്ച അക്കാദമിക പശ്ചാത്തലം, മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം എന്നീ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷ നല്‍കാം. പ്രായപരിധി 35 വയസ്സ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2021 ഡിസംബര്‍ 2. ഒഴിവുകള്‍, തസ്തിക തുടങ്ങി വിശദ വിവരങ്ങള്‍ക്ക് https://facapp.iitm.ac.in/ എന്ന വെബ്‌സൈറ്റ് കാണുക.

എന്‍.ഐ.ഡി കോഴ്‌സുകള്‍

നാഷ്‌നല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിംഗ് (എന്‍.ഐ.ഡി) 2022-'23 അധ്യയന വര്‍ഷത്തെ ഡിഗ്രി (ബി.ഡെസ്), പി.ജി (എം.ഡെസ്) പ്രോഗ്രാമുകളിലേക്കുള്ള ഡിസൈന്‍ ആപ്റ്റിറ്റിയൂഡ് ടെസ്റ്റിന് (DAT) ഇപ്പോള്‍ അപേക്ഷ നല്‍കാം. 2022 ജനുവരിയില്‍ നടക്കുന്ന ടെസ്റ്റിന് നവംബര്‍ 30 വരെ ഓണ്‍ലൈനായി അപേക്ഷ നല്‍കാന്‍ അവസരമുണ്ട്. Bachelor of Design (B.Des.) കോഴ്‌സിന് പ്ലസ്ടു/അംഗീകൃത ത്രിവത്സര ടെക്നിക്കല്‍ ഡിപ്ലോമയാണ് യോഗ്യത. അപേക്ഷകര്‍ 2002 ജൂലൈ 1-നു ശേഷം ജനിച്ചവരായിരിക്കണം (എസ്.സി/എസ്.ടി, ഒ.ബി.സി വിഭാഗങ്ങള്‍ക്ക് ഇളവുണ്ട്). വിശദ വിവരങ്ങള്‍ക്ക് http://admissions.nid.edu എന്ന വെബ്‌സൈറ്റ് കാണുക. കേരളത്തില്‍ തിരുവനന്തപുരത്ത് പരീക്ഷാ സെന്ററുണ്ട്. ഫോണ്‍: 079-26623462, ഇമെയില്‍: admissions@nid.edu


ലാല്‍ ബഹദൂര്‍ ശാസ്ത്രി ഇന്‍സ്റ്റിറ്റ്യൂട്ടില്‍
മാനേജ്‌മെന്റ് കോഴ്‌സുകള്‍

ദല്‍ഹിയിലെ ലാല്‍ ബഹദൂര്‍ ശാസ്ത്രി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ മാനേജ്‌മെന്റ് പി.ജി ഡിപ്ലോമ മാനേജ്‌മെന്റ് കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. പി.ജി ഡിപ്ലോമ ജനറല്‍, ഫിനാന്‍സ് മാനേജ്‌മെന്റ്, റിസര്‍ച്ച് & ബിസിനസ്സ് അനലിറ്റിക്സ്, ഇ-ബിസിനസ്സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് & ഡാറ്റ സയന്‍സ് കോഴ്‌സുകളിലേക്കാണ് അപേക്ഷ വിളിച്ചത്. 50 ശതമാനം മാര്‍ക്കോടെ ഡിഗ്രി, CAT2021/XAT2022/GMAT സ്‌കോര്‍ ഉള്ളവര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം. ഇ-ബിസിനസ് പുതിയ പ്രോഗ്രാമാണ്. വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ്: https://forms.lbsim.ac.in/ , ഫോണ്‍: +91-9811320320/+918076726410.


ബനാറസ് ഹിന്ദു യൂനിവേഴ്‌സിറ്റിയില്‍ എം.ബി.എ

ബനാറസ് ഹിന്ദു സര്‍വകലാശാല ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മനേജ്‌മെന്റ് സ്റ്റഡീസ് എം.ബി.എ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. 10+2+3 പാറ്റേണില്‍ ഡിഗ്രി/അഗ്രികള്‍ച്ചര്‍, മെഡിസിന്‍, നിയമം, എജുക്കേഷന്‍, ടെക്‌നോളജി എന്നിവയില്‍ ബിരുദം/ 50 ശതമാനം മാര്‍ക്കോടെ ഏതെങ്കിലും വിഷയത്തില്‍ പി.ജി ഉള്ളവര്‍ക്ക് അപേക്ഷിക്കാം. അവസാന വര്‍ഷ പരീക്ഷ എഴുതുന്നവര്‍ക്കും അപേക്ഷ നല്‍കാം. കാറ്റ് സ്‌കോര്‍, അക്കാദമിക മികവ്, ഗ്രൂപ്പ് ഡിസ്‌കഷന്‍ എന്നിവയുടെ അടിസ്ഥനത്തിലാവും പ്രവേശനം. ഒ.ബി.സി വിഭാഗങ്ങള്‍ക്ക് 27 ശതമാനം റിസര്‍വേഷനുണ്ട്. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി 2022 ജനുവരി 4. വിശദ വിവരങ്ങള്‍ക്ക്: http://bhuonline.in/ , ഇമെയില്‍: admissions@fmsbhu.ac.in
 

Comments

ഖുര്‍ആന്‍ ബോധനം

സൂറ-39 / അസ്സുമര്‍ 56-64
ടി.കെ ഉബൈദ്‌

ഹദീസ്‌

സ്വര്‍ഗത്തിന്റെ സുഗന്ധം തടയപ്പെടുന്നവന്‍
ഡോ. കെ. മുഹമ്മദ്, പണ്ടിക്കാട്‌