..: In the name of Allah, Most Gracious, Most Merciful :: Welcome to Prabodhanam weekly website :..
 
1430 Jamadul Aakir 19
2009 June 13
Vol. 66 - No: 2
 
 
 
 
 
 
 
 
 
 
 
 
 

 

കമലാ സുറയ്യ
അസ്തമിക്കാത്ത പുലര്‍കാല നക്ഷത്രം

വിസ്മയകരമായ ദൈവിക ഇടപെടല്‍
മൃതശരീരം കാണാനെത്തിയ ജാതി മത ഭേദമന്യേയുള്ള വമ്പിച്ച ജനക്കൂട്ടം, മലയാളികള്‍ കമലാ സുറയ്യയോട് പുലര്‍ത്തുന്ന സ്നേഹാദരവുകള്‍ക്കുള്ള തെളിവെന്ന പോലെ കേരളീയ സമൂഹം കാത്തുസൂക്ഷിക്കുന്ന മഹത്തായ മതമൈത്രിയുടെയും സമുദായ സൌഹാര്‍ദത്തിന്റെയും നിദര്‍ശനം കൂടിയായിരുന്നു.
ശൈഖ് മുഹമ്മദ് കാരകുന്ന്


മാധവിക്കുട്ടിയെ തൊട്ട ഇസ്ലാം
പള്ളിപ്പേടിക്കും പള്ളിയെക്കുറിച്ച പള്ളിക്കാരുടെ തന്നെ പേടിപ്പിക്കലിനും മധുരമനോഹരമായ നക്ഷത്രത്തിളക്കവും താമരച്ചന്തവുമുള്ള പ്രഹരമേല്‍പ്പിച്ചാണ് സുറയ്യയുടെ ഭൌതിക ശരീരം അന്ത്യയാത്ര ചോദിച്ചത്. പള്ളിയില്‍ പള്ളിവിശ്വാസികളല്ലാത്തവര്‍ക്ക് പ്രവേശിക്കാമോ, പെണ്ണിന്റെ മൃതദേഹം അന്യര്‍ക്ക് കാണാമോ എന്നീ ഒരുപാട് തലനാരിഴ കീറലുകളെ അവര്‍ ഒറ്റ മരണം കൊണ്ട് ഖബറടക്കിക്കഴിഞ്ഞു.
ടി. മുഹമ്മദ് വേളം


വീണ്ടും മായുന്ന ഉമ്മത്തണല്‍
കാണാന്‍ കഴിയാതിരുന്ന സ്വന്തം ഉമ്മയുടെ സ്ഥാനത്തായിരുന്നു എനിക്ക് കമലാ സുറയ്യ. ഇസ്ലാം സ്വീകരിച്ച ശേഷം തനിക്ക് ലഭിച്ച ആത്മീയ പുത്രന്‍ എന്ന് ഉമ്മ എന്നെ പരിചയപ്പെടുത്തുമായിരുന്നു. പക്ഷേ, ഒമ്പതു വര്‍ഷത്തെ ആത്മബന്ധമുണ്ടായിട്ടും ഉമ്മയുടെ യഥാര്‍ഥ ഭാവം കണ്ടെത്തുന്നതില്‍ ഞാന്‍ പരാജയപ്പെടുകയായിരുന്നു.
കമലാ സുറയ്യയെ ഖുര്‍ആന്‍ പഠിപ്പിച്ചിരുന്ന
ബശീര്‍ മുഹ്യിദ്ദീന്റെ ഓര്‍മകള്‍

സ്നേഹം സകാത്തായി നല്‍കിയ എഴുത്തുകാരി
മുഹമ്മദ് കുട്ടി ചേന്ദമംഗല്ലൂര്‍


പഠനം
വെളിച്ചം
ചില്ലിനുള്ളിലെ വിളക്കില്‍നിന്ന്

കടുത്ത നിറമുള്ള വളകള്‍, ആഭരണങ്ങള്‍, പൂക്കള്‍, സമ്മാനങ്ങള്‍ തുടങ്ങിയവയോടെല്ലാം അതിരുകവിഞ്ഞ അടുപ്പം കാട്ടിയ ആ മനസ്സ് തികച്ചും സ്ത്രൈണമായ അഭിനിവേശങ്ങളില്‍ മുഴുകുമ്പോഴൊക്കെയും ത്യാഗിയെപ്പോലെ എല്ലാം കൊടുത്തുകളയാനും താല്‍പര്യം കാണിച്ചു. കൊടുത്തതെല്ലാം സ്നേഹമായി തിരിച്ചുവാങ്ങാന്‍ ധിറുതികൂട്ടി. ഈ സൌന്ദര്യാരാധനയുടെ മറ്റൊരു ആവിഷ്കാരമായാണ് ഇസ്ലാമിലേക്കുള്ള മതംമാറ്റത്തെയും കാണേണ്ടത്.
ജമീല്‍ അഹ്മദ്മുഖക്കുറിപ്പ്
നിലച്ചുപോയ സ്നേഹഗീതം
കമലാ സുറയ്യയുടെ നിര്യാണം അവരുടെ മക്കളിലും മറ്റു ബന്ധുക്കളിലും ഉണ്ടാക്കിയ ദുഃഖത്തില്‍ ഞങ്ങളും പങ്കുചേരുന്നു. ഒപ്പം, മറു ലോകത്ത് അവര്‍ക്ക് സമാധാനവും സൌഖ്യവുമരുളേണമേ എന്ന് പരമകാരുണികനായ അല്ലാഹുവിനോട് പ്രാര്‍ഥിക്കുകയും ചെയ്യുന്നു.

അന്വേഷണം
മുനീര്‍ കമീഷന്‍ റിപ്പോര്‍ട്ട്
മൌദൂദിക്ക് പറയാനുള്ളത്

"മുനീര്‍ റിപ്പോര്‍ട്ടില്‍ എന്നോട് ചേര്‍ത്തു പറഞ്ഞ കാര്യങ്ങളില്‍ കൂടിയ അളവില്‍ വക്രീകരണം നടത്തിയിട്ടുണ്ട്. ഇന്ത്യയില്‍ മനുവിന്റെ ധര്‍മശാസ്ത്രം നടപ്പിലാവുകയും മുസ്ലിംകളോട് മ്ളേഛരോടും ശൂദ്രരോടുമെന്ന പോലെ പെരുമാറുകയും ചെയ്താലും ഞാന്‍ സംതൃപ്തനാണെന്ന് പറഞ്ഞിട്ടില്ല. അത് മുനീര്‍ സാഹിബ് അദ്ദേഹത്തിന്റെ കാര്യം എന്റെ മേല്‍ വെച്ചുകെട്ടിയതാണ്.'' - മൌലാനാ മൌദൂദി
ബദീഉസ്സമാന്‍


അഭിമുഖം
നമ്മുടെ ദൌത്യം പ്രബോധനം
ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമിയുടെ മുന്‍ അധ്യക്ഷന്‍ മൌലാനാ സിറാജുല്‍ ഹസന്‍ തന്റെ പ്രബോധന-സംഘടനാ അനുഭവങ്ങള്‍ പങ്കുവെക്കുന്നു.
വിവ. സഈദ് മുത്തന്നൂര്‍


സമ്പദ് രംഗം
പൂട്ടിപ്പോയ തുറന്ന വിപണി
കമ്പോളത്തില്‍ സര്‍ക്കാര്‍ ഇടപെടലുകള്‍ പാടില്ലെന്ന് ലോകത്തെ പഠിപ്പിച്ചവര്‍ അതിന് വിരുദ്ധമായ നടപടികളാണ് ഇപ്പോള്‍ സ്വീകരിച്ചുവരുന്നത്. അമേരിക്ക 70000 കോടി ഡോളറാണ് സര്‍ക്കാര്‍ ഖജനാവില്‍ നിന്നും സ്വകാര്യകമ്പനികളെ രക്ഷിക്കാന്‍ വേണ്ടി ചെലവഴിച്ചത്. ബ്രിട്ടനില്‍ 30000 കോടി പൌണ്ടും സര്‍ക്കാര്‍ ഖജനാവില്‍ നിന്നും നീക്കിവെച്ചിട്ടുണ്ട്. നിയന്ത്രണങ്ങള്‍ ആവശ്യമില്ലാത്തവിധം പരിശുദ്ധമായ തുറന്നവിപണി ഇപ്പോള്‍ പൂട്ടികൊണ്ടിരിക്കുകയാണെന്നര്‍ഥം.
ഫൈസല്‍ കൊച്ചി


ലേഖനം
അറിവും അവഗാഹവും
ചിന്തിച്ചും ഗ്രഹിച്ചും കാര്യങ്ങള്‍ നിര്‍വഹിക്കുക, ബുദ്ധിയെ മാനദണ്ഡമാക്കുക എന്നതാണ് പ്രപഞ്ച സ്രഷ്ടാവ് അംഗീകരിച്ച രീതി. അതിന്റെ ഫലമായാണ് ഖുര്‍ആന്റെ അനുയായികള്‍ പ്രപഞ്ച ദൃഷ്ടാന്തങ്ങള്‍ കണ്ടെത്തിയതും ശാസ്ത്ര ഗവേഷണങ്ങളില്‍ ഏറെ മുന്നേറിയതും.
ഡോ. അനീസ് അഹ്മദ്


പുസ്തകം
കെ.എ റഹ്മാന്‍: ചാലിയാറിന്റെ ഇതിഹാസ നായകന്‍
പ്രസാധകര്‍: പരിസ്ഥിതി സംരക്ഷണ സമിതി
ഹാദി

മുദ്രകള്‍
- കുവൈത്ത് തെരഞ്ഞെടുപ്പില്‍ നിന്ന് ഇസ്ലാമിസ്റുകള്‍ പഠിക്കേണ്ടത്
- ഖറദാവിക്ക് യു.എ.ഇയില്‍ വിലക്ക്

റിപ്പോര്‍ട്ട്

അധഃസ്ഥിതരുടെ പ്രശ്നങ്ങള്‍ക്ക് സര്‍ക്കാര്‍
പ്രഥമ പരിഗണന നല്‍കണം

ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യാ പ്രതിനിധിസഭാ സമ്മേളനം അംഗീകരിച്ച പ്രമേയങ്ങളുടെ സംഗ്രഹം

മാറ്റൊലി
പാകിസ്താന്‍ കഴിഞ്ഞാല്‍ പിന്നെ?
പാക് ചാരസംഘടനയായ ഐ.എസ്.ഐക്ക് അഫ്ഗാനിലെ താലിബാനുമായും കശ്മീരിലെ ഭീകരസംഘടനകളുമായും ബന്ധമുണ്ടെന്നാണ് അമേരിക്കയുടെ പുതിയ കണ്ടെത്തല്‍. ലോകം മുഴുവന്‍ പാട്ടായ ഈ വിവരം എന്തേ ഇപ്പോള്‍ ഒരു മഹാദൌത്യം പോലെ അമേരിക്കന്‍ യുദ്ധത്തമ്പുരാക്കന്മാരുടെ വായില്‍നിന്നും വീഴാന്‍ കാരണം?
ഇഹ്സാന്‍

 
 
   
[ About Us | Archives | Photo Gallery | Useful Links | Subscription | Adv. Tariff | Contact Us ]