Prabodhanam Weekly

Pages

Search

2019 ജനുവരി 04

3083

1440 റബീഉല്‍ ആഖിര്‍ 27

ലളിതം

ശ്യാം കൃഷ്ണകുമാര്‍, തൊയക്കാവ്

ഒരൊറ്റ വാക്കിലാണ്

അമ്മ

കരഞ്ഞത്....

മിണ്ടാതായപ്പോഴാണ്

അഛന്‍

വീട് വിട്ടത്...

ചങ്ങാതി പോയത്

ഒച്ചകൂട്ടിയാണ്...

പങ്കാളി പോയത്

ശബ്ദമില്ലാതെയാണ്...

എത്ര ജന്മമായി

ചിലര്‍

നിങ്ങളെ സ്‌നേഹിക്കുന്നു

എന്ന വാക്കുണ്ടാക്കി

മൗനത്തിന്റെ തീഭരണിയില്‍

ഇട്ടു വെച്ചിരിക്കുന്നു.

പാകമാകാത്തതു കൊണ്ടല്ലേ

വിളമ്പിത്തരാത്തത്.

നിങ്ങളെന്താണ്

വിശക്കുന്നു എന്ന്

പറയാത്തത്?

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-30 / അര്‍റൂം (27-29)
എ.വൈ.ആര്‍

ഹദീസ്‌

ഇസ്‌ലാമില്‍ സന്യാസമില്ല
സുബൈര്‍ കുന്ദമംഗലം