Prabodhanam Weekly

Pages

Search

2018 ജൂലൈ 06

3058

1439 ശവ്വാല്‍ 21

ഫിനിഷിംഗ് പോയന്റ്

ഫൈസല്‍ അബൂബക്കര്‍

വേണം 'സമയ'ത്തിനൊരാവിഷ്‌കാരം

അത് ഒരു ജീവിരൂപത്തിലാവണം

 

സമയത്തിന്റെ ജീവിരൂപ ചര്‍ച്ചയില്‍

ഒച്ചുകള്‍ വേച്ചുകയറി

കുതിരകളതിവേഗത്തിലിരമ്പിച്ചാടി

 

ഇനി സമയത്തിനൊരോട്ടപ്പന്തയം

 

'വേഗം', 'മന്ദം', 'അതിവേഗം', 'അതിമന്ദം'

 

സമയത്തിന്റെ ഓട്ടമത്സരത്തില്‍

വൈവിധ്യങ്ങള്‍

അന്തരങ്ങള്‍

അനന്തതകള്‍

 

അതിവേഗതയിലാദ്യമെത്തിയോര്‍ക്കും

അതിമന്ദം പിറകിലെത്തിയോര്‍ക്കും

ഒരേയൊരു ഫിനിഷിംഗ് പോയന്റ്

മരണമെന്ന ഫിനിഷിംഗ് പോയന്റ്

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-28 / അല്‍ ഖസ്വസ്വ് - (76-77)
എ.വൈ.ആര്‍

ഹദീസ്‌

മധുരതരമാകട്ടെ പ്രതികാരങ്ങള്‍
ഹാഫിസ് ബശീര്‍ ഈരാറ്റുപേട്ട