Prabodhanam Weekly

Pages

Search

2018 ജൂണ്‍ 15

3056

1439 റമദാന്‍ 30

കാവല്‍ മാലാഖ

ബിന്‍ത് ബശീര്‍

കുശുമ്പാണെനിക്കു നിന്നോട്..

(നീയാണല്ലോ ഇന്ന് സ്വര്‍ഗത്തിലെ മണവാട്ടി)!

നിന്റെ പ്രണയത്തോടും..

(എനിക്കു നേരെ വെടിയുതിര്‍ക്കൂ;

എനിക്കു പേടിയില്ല

എന്ന് നിന്നെക്കൊണ്ടു പറയിച്ച

അതേ പ്രണയത്തോട്)!

ചിറകേറിപ്പറന്ന നിന്റെ കിനാക്കളോടും..

(അവയാണല്ലോ,

സ്വര്‍ഗം ലക്ഷ്യമാക്കിയ

നിന്റെ കുതിപ്പിന്റെ ഊര്‍ജം)!

 

അല്ലയോ റസാന്‍...

നീയവിടെ

അനശ്വരതക്ക്

തിരി കൊളുത്തിയിരിക്കുന്നു

ശഹാദത്തിന്റെ മത്തു പിടിപ്പിക്കുന്ന ഗന്ധം

ഹൃദയത്തെ കൊളുത്തി വലിക്കുന്നുണ്ട്

പക്ഷേ, അപ്പോഴും

കുനിഞ്ഞൊരു കല്ല് കൈയിലേന്താന്‍ മടിയാണെനിക്ക്...

കാരണം, മരണത്തെ ഭയമാണെനിക്ക്...

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-28 / അല്‍ ഖസ്വസ്വ് - (65-70)
എ.വൈ.ആര്‍