Prabodhanam Weekly

Pages

Search

2017 മെയ് 12

3001

1438 ശഅ്ബാന്‍ 15

കാറ്റു കെടുത്താത്ത വിളക്കുകള്‍

ശാഹിന തറയില്‍

സ്വീകരണമുറിയുടെ

ചില്ലലമാരക്കുള്ളില്‍

സന്ദേഹിച്ചിരിപ്പുണ്ട്

പ്രൗഢിയുടെ

പ്രതിരൂപമായ്

കാറ്റുകെടുത്താത്ത

വിളക്കുകള്‍

 

കിടപ്പുമുറിയുടെ

മേശവലിപ്പിനകത്ത്

കിതക്കുന്നുണ്ട്

ഇടക്കുമാത്രം തെളിച്ച്

തിരിതാഴ്ത്തുന്നവ

 

മാളികമുകളിലെ

പഴയ പെട്ടിക്കകത്ത്

പ്രാണികളോട്

കലഹിക്കുന്നുണ്ട്

മൊല്ലാക്കയുടെ

ചൂരല്‍ക്കഷായത്തിന്

സാക്ഷിയായത്

മയില്‍പ്പീലിയെ

മാനം കാട്ടാതെ

കാത്തുവെച്ചത്

മച്ചിന്‍ മുകളില്‍

ജടപിടിച്ച്

ഞരങ്ങുന്നുണ്ട്

ഉപ്പാപ്പ മക്കം കണ്ട് വന്നപ്പോള്‍

കൂടെ കൂട്ടിയത്

ഉമ്മാമ്മയുടെ

വുദൂവിന്റെ ആര്‍ദ്രത

ഏറ്റുവാങ്ങിയത്

 

വിളിച്ചുപറയുന്നുണ്ട്

ഖബ്‌റിടമാക്കരുതേ

വീടകത്തെ

വെളിച്ചത്തെ

മറച്ചുപിടിച്ച്

ഇരുട്ടാക്കരുതേ

 

കൊളുത്തിവെക്കൂ

സ്വര്‍ഗപ്പൂങ്കാവനത്തിലേക്ക്

വഴിതെളിക്കുമീ

കാറ്റു കെടുത്താത്ത

വിളക്കുകളെ.

Comments

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (78 - 84)
എ.വൈ.ആര്‍

ഹദീസ്‌

ഖുര്‍ആനിനെ നെഞ്ചേറ്റുക
കെ.സി ജലീല്‍ പുളിക്കല്‍