Prabodhanm Weekly

Pages

Search

2014 ഡിസംബര്‍ 26

ലഹരി- തലമുറയെ തകര്‍ക്കുന്ന വിപത്ത്

ദേശീയം

ലഹരി- തലമുറയെ തകര്‍ക്കുന്ന വിപത്ത്

രുനൂറോളം ലഹരിബാധിതരെയും അവരുടെ ബന്ധുക്കളെയും പങ്കെടുപ്പിച്ച് മഹാരാഷ്ട്രയിലെ താനെ ജില്ലയില്‍ ലഹരിബോധവത്കരണ മെഡിക്കല്‍ ക്യാമ്പ് നടന്നു. ജമാഅത്തെ ഇസ്‌ലാമി, എം.എസ്.എസ് (മെഡിക്കല്‍ സര്‍വീസ് സൊസൈറ്റി), എം.എം.എ.എഫ്.പി (മീരാറോഡ് മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഫാമിലി ഫിസിഷ്യന്‍സ്) തുടങ്ങിയ സംഘടനകളും മസിന ഹോസ്പിറ്റലിലെ ഡോക്ടര്‍മാരും ചേര്‍ന്നായിരുന്നു പരിപാടി സംഘടിപ്പിച്ചത്. മയക്കുമരുന്ന് വില്‍പനയിലെ രാഷ്ട്രീയ-ലഹരി മാഫിയാ ചങ്ങാത്തത്തെപ്പറ്റി ജാവേദ് ശൈഖ് സംസാരിച്ചു. യൗവനം എങ്ങനെയാണ് മയക്കുമരുന്നുകള്‍ക്ക് വശപ്പെടുന്നത് എന്ന് ചിത്രീകരിക്കുന്ന സ്‌കിറ്റ് അവതരണവും നടന്നു. മീരറോഡ് പോലീസ് സ്റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ കദേകര്‍ എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്തു. 'ഒരു തലമുറയെ തകര്‍ക്കുന്ന ഈ വിപത്തിനെതിരെയുള്ള പോരാട്ടത്തിന് ഞാനും നിങ്ങളോടൊപ്പം ശപഥം ചെയ്യുന്നു' - അദ്ദേഹം പറഞ്ഞു.  

വേണ്ടത് സ്വയം പര്യാപ്തത

സ്വയം പര്യാപ്തതയില്ലാത്ത കാലത്തോളം ഒരു ദൗത്യവും സുഗമമായി നടപ്പാക്കാന്‍ മുസ്‌ലിം സമൂഹത്തിന് കഴിയില്ലെന്ന് ഡോ. മുഹമ്മദ് അഹ്മദ്. ജമാഅത്തെ ഇസ്‌ലാമി ദല്‍ഹി-ഹരിയാന സോണുകള്‍ സംഘടിപ്പിച്ച 'സ്വയം പര്യാപ്ത മുസ്‌ലിം സമൂഹം, എന്തിന്, എങ്ങനെ' സിംബോസിയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'മുസ്‌ലിം ഉമ്മത്തിന്റെ ദൗത്യവും ആവശ്യങ്ങളും' എന്ന തലക്കെട്ടില്‍ നടന്ന പൊതു സമ്മേളനത്തിന്റെ ഭാഗമായിരുന്നു സിംബോസിയം. ജമാഅത്തെ ഇസ്‌ലാമി കേന്ദ്ര കൂടിയാലോചന സമിതിയംഗം എസ്.ക്യൂ.ആര്‍ ഇല്യാസ്, ജമാഅത്തെ ഇസ്‌ലാമി ദല്‍ഹി-ഹരിയാന പ്രസിഡന്റ് അബ്ദുല്‍ വഹീദ് സംസാരിച്ചു. ശാന്തപുരം അല്‍ ജാമിഅ അല്‍ ഇസ്‌ലാമിയ്യ കുല്ലിയത്തുല്‍ ഖുര്‍ആന്‍ ഡീന്‍ ആയിരുന്ന ഡോ. ഇനായത്തുല്ലാ സുബ്ഹാനി ഖുര്‍ആന്‍ ദര്‍സ് നടത്തി.  

അധോലോകത്ത് നിന്നൊരു രാജ്യസ്‌നേഹി!

ഭീകരവാദ കേസുകളില്‍ അകപ്പെട്ടവര്‍ക്ക് നിയമസഹായം നല്‍കുന്നതിനാല്‍ ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദിനെ നിരോധിക്കണമെന്ന് മഹാരാഷ്ട്രയിലെ ബി.ജെ.പി എം.എല്‍.എ ആശിഷ് ഷെലാര്‍ പറഞ്ഞത് കുറച്ചുമുമ്പാണ്. അതേത്തുടര്‍ന്ന് അധോലോക നേതാവ് രവി പൂജാരി ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് നേതൃത്വത്തിനെതിരെ വധഭീഷണി മുഴക്കിയതാണ് പുതിയ വാര്‍ത്ത.

കുറ്റാരോപിതരായ ആളുകള്‍ക്ക് നിയമസഹായം നല്‍കുന്നത് നിര്‍ത്തണമെന്നും ഇനി ഞാന്‍ നാവു കൊണ്ടല്ല തോക്കു കൊണ്ടായിരിക്കും സംസാരിക്കുക എന്നുമാണ് സംഘടനയുടെ  മുതിര്‍ന്ന നേതാവായ ഗുല്‍സര്‍ ആസ്മിക്ക് ലഭിച്ച ഫോണ്‍ ഭീഷണി.

ഇതുമായി ബന്ധപ്പെട്ട് സംഘടന പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഒട്ടേറെ സംഘടനകള്‍ ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദിന് ഐക്യദാര്‍ഢ്യവുമായി രംഗത്തെത്തി. നിരപരാധികളാണെന്ന് ബോധ്യമായ കുറ്റാരോപിതര്‍ക്ക് വേണ്ടി മാത്രമേ തങ്ങളിന്നേവരെ നിയമസഹായവുമായി വന്നിട്ടുള്ളൂവെന്ന് മൗലാനാ മുസ്തഖീം ആസ്മി പത്രസമ്മേളനത്തില്‍ പറഞ്ഞു.

രാജ്യസ്‌നേഹികളായി ചമയാന്‍ കിട്ടിയ അവസരം അധോലോക നേതാക്കളും ഉപയോഗപ്പെടുത്തിയതാകാമെന്ന് പരാതി സ്വീകരിക്കവേ പോലീസ് വൃത്തങ്ങള്‍ പറഞ്ഞു. സിനിമാ താരങ്ങളെയും നിര്‍മാതാക്കളെയും കാശിന് തട്ടിക്കൊണ്ടുപോകുന്ന ക്രിമിനല്‍ സംഘത്തലവനാണ് രവി പൂജാരി.  

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 21 /അല്‍അമ്പിയാഅ് /77,78
എ.വൈ.ആര്‍