Prabodhanm Weekly

Pages

Search

2011 ഗസാലിപ്പതിപ്പ്‌

അബൂ ഹാമിദില്‍ ഗസാലി ഓണ്‍ വെബ്‌

സുഹൈറലി തിരുവിഴാംകുന്ന്‌

വിവരസാങ്കേതിക വിദ്യയെ കണ്ടറിയുകയോ കേട്ടറിയുകയോ ചെയ്തിട്ടില്ലാത്ത കഴിഞ്ഞകാല തലമുറയാണ് ഇന്ന് ഇന്റര്‍നെറ്റിനെ ഏറ്റവുമധികം സമ്പന്നമാക്കുന്ന ഒരു പ്രധാനവിഭാഗം. അറബി വെബ്‌സൈറ്റുകളിലും ഇസ്‌ലാമിക സോഫ്ട് വെയറുകളിലും ഇന്നത്തെയും എന്നത്തേയും സജീവസാന്നിദ്ധ്യം പൂവ്വിക പണ്ഡിതസൂരികളായിരുന്നുവെന്നതാണ് വസ്തുത. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയുടെ ആരംഭം മുതല്‍ ഇവരുടെ വൈജ്ഞാനിക സംഭാവനകളെ ഒന്നടങ്കം ഡിജിറ്റല്‍ കോഡുകളിലേക്ക് ചുരുക്കിയെടുക്കാന്‍ പ്രസ്തുത മേഖലയിലെ സാങ്കേതികവിദഗ്ധര്‍ കാണിച്ച ഉദ്യമങ്ങളും ചടുലതയും ഏറെ പ്രശംസനീയമാവുന്നത് അത് കൊണ്ടാണ്. ഗസാലിയുടെ വിജ്ഞാന സാഗരവും അതില്‍ നിന്ന് മാറ്റിനിര്‍ത്താനാവുമായിരുന്നില്ല.
ഇമാം ഗസാലിയുടെ പേരിലുള്ള ഔദ്യോഗിക വെബ്‌സൈറ്റാണ് www.ghazali.org ഇമാം ഗസാലിയുമായി ബന്ധപ്പെട്ട വിജ്ഞാനകോശമെന്ന് ഈ വെബ്‌സൈറ്റിനെ വിശേഷിപ്പിക്കാം. 11 ഭാഷകളിലായുള്ള ഈ വെബ്‌സൈറ്റില്‍ ഗസാലിയുടെ സമ്പൂര്‍ണ രചനകള്‍, ജീവചരിത്രം, ഗസാലിയെകുറിച്ചുള്ള രചനകള്‍ തുടങ്ങിയവ അടങ്ങിയിരിക്കുന്നു. ഗസാലിയെ കുറിച്ചുള്ള വിര്‍ച്ച്വല്‍ ഓണ്‍ലൈന്‍ ലൈബ്രറിയെന്ന് സ്വയം വിശേഷിപ്പിക്കുന്ന ഈ സൈറ്റില്‍ ഇമാം ഗസാലിയുടെ അറബിയിലുള്ള മുഴുവന്‍ സൃഷ്ടികളും ലഭ്യമാണ്. പ്രധാന ഗ്രന്ഥങ്ങളുടെ ഇംഗ്ലീഷ് പരിഭാഷകളുമുണ്ട്. കൂടാതെ ഇമാം ഗസാലിയെ കുറിച്ച് രചിക്കപ്പെട്ട നൂറുകണക്കിന് ലേഖനങ്ങളും ഗ്രന്ഥങ്ങളും വേറെയുമുണ്ട്. എഴുപതോളം രചനാ ഉറവിടങ്ങളെ ആസ്പദിച്ച ജീവ ചരിത്രവും സൈറ്റിലുണ്ട്. അമ്പതോളം ഗ്രന്ഥങ്ങളുടെ സൂചികയും സൈറ്റില്‍ കൊടുത്തിരിക്കുന്നു. 40 ഓളം ജീവ ചരിത്രങ്ങളുടെയും പി.ഡി.എഫ്് ഫയലുകളുടെയും ശേഖരവും സൈറ്റിലുണ്ട്. കൂടാതെ ഇമാംഗസാലിയെ കുറിച്ച് അക്കാദമിക തലത്തില്‍ പഠനം നടത്തി അവതരിപ്പിച്ച എണ്‍പതില്‍ പരം തിസീസുകളെ കുറിച്ച വിവരണവും സൈറ്റില്‍ ചേര്‍ത്തിരിക്കുന്നു.
ഇമാം ഗസാലി റിസര്‍ച്ച് ടൂളുകളും പ്രധാന വെബ്‌സൈറ്റുകളിലുള്ള ഗസാലിയെ കുറിച്ച വിവരണങ്ങളിലേക്കുള്ള കണ്ണികളും ലോകത്തെ പ്രധാന ലൈബ്രറികളിലുള്ള ഇമാം ഗസാലിയുടെ ഗ്രന്ഥങ്ങളുടെ പട്ടികയും സൈറ്റില്‍ കാണാം.
ഇമാം ഗസാലിയുടെ മരണത്തിന്റെ 900ാം വാര്‍ഷികത്തോടനുബന്ധിച്ച് ദ കൗണ്‍സില്‍ ഫോര്‍ മിഡില്‍ ഈസ്റ്റ് സ്റ്റഡീസ് സംഘടിപ്പിക്കുന്ന അല്‍-ഗസാലിയും അദ്ദേഹത്തിന്റെ സ്വാധീനവും എന്ന വിഷയത്തില്‍ (http://www.yale.edu/macmillan/cmes/alGhazali/index.html) അമേരിക്കയിലെ യാലെ യൂനിവേഴ്‌സിറ്റി സംഘടിപ്പിക്കുന്ന പരിപാടിയുടെയും ഓഹിയോ സ്‌റ്റേറ്റ് യൂനിവേഴ്‌സിറ്റി നടത്തുന്ന ഇസ്‌ലാം ആന്റ് റേഷണാലിറ്റി: ആന്‍ ഇംപാക്റ്റ് ഓഫ് ഗസാലി എന്ന തലക്കെട്ടിലുള്ള അവരുടെ സെമിനാറിനെ കുറിച്ചുള്ള വിവരങ്ങളും സൈറ്റില്‍ കാണാം.
ഔദ്യോഗിക സൈറ്റ് കൂടാതെ മറ്റനേകം പോര്‍ട്ടലുകളിലും ഹുജ്ജത്തുല്‍ ഇസ്‌ലാം ഇമാം ഗസാലിയുടെ സാന്നിദ്ധ്യം ശ്രദ്ധേയമാണ്. പ്രധാനപ്പെട്ട ചില വെബ്‌ലിങ്കുകള്‍ താഴെ ചേര്‍ക്കുന്നു. 900 വര്‍ഷങ്ങള്‍ക്കിപ്പുറവും ഇമാം ഗസാലിയെ കുറിച്ച് വിശദമായ പഠനങ്ങള്‍ക്ക് തീര്‍ച്ചയായും സഹായകമാവുന്നതാണ് ഈ കണ്ണികള്‍.

ഔദ്യോഗിക സൈറ്റ്
http://www.ghazali.org/
പുസ്തകങ്ങള്‍
http://www.archive.org/details/AbuHamidAl-ghazaliBooks
http://www.ghazali.org/works/bk1-sec-1.htm
http://www.islambasics.com/index.php?act=download&BID=38
http://www.halalco.com/al-ghazali.html
http://attahawi.com/2011/04/09/english-books-of-imam-al-ghazali-available-for-download/
http://www.ghazalibookstore.com/
ഉദ്ധരണികള്‍
http://www.goodreads.com/author/quotes/239077.Imam_Al_Ghazali
ലേഖനങ്ങള്‍
http://en.wikipedia.org/wiki/Al-Ghazali
http://ml.wikipedia.org/wiki/അല്‍-ഗസ്സാലി
http://plato.stanford.edu/entries/al-ghazali/
http://www.fordham.edu/halsall/basis/1100ghazali-truth.asp
ഗവേഷണങ്ങള്‍
Reserch on Ghazali
Oxford Research by Frank Griffel: http://www.oxfordscholarship.com/view/10.1093/acprof:oso/9780195331622.001.0001/acprof-9780195331622
http://www.ghazali.org/site/misc.htm
http://www.yale.edu/macmillan/cmes/alGhazali/abstracts.html
HmUntbm
http://us1.harunyahya.com/Detail/T/EDCRFV/productId/43754


Comments

Other Post