Prabodhanm Weekly

Pages

Search

2011 ഗസാലിപ്പതിപ്പ്‌

അബൂ ഹാമിദില്‍ ഗസാലി ദാര്‍ശനികനായ മതചിന്തകന്‍

ഡോ. പി.കെ പോക്കര്‍

എല്ലാ മതചിന്തകരും ദാര്‍ശനികരാവണമെന്നില്ല. അതുപോലെ എല്ലാ ദാര്‍ശനികരും മതശാസ്ത്ര പണ്ഡിതരുമാവില്ല. എന്നാല്‍ ഇമാം ഗസാലി മതത്തിലൂടെ തത്വചിന്തയിലേക്കും, തത്വചിന്തയിലൂടെ മതത്തിലേക്കും സഞ്ചരിച്ച പ്രതിഭയായിരുന്നു. മതശാസ്ത്രങ്ങളിലും തത്വചിന്തയിലും ഒരുപോലെ അവഗാഹം നേടിയ ഗസാലി നിരന്തരം ചിന്തിച്ചും എഴുതിയും അന്വേഷണത്തില്‍ മുഴുകി. അവിസന്നയെ(ഇബ്നുസീന)ക്കുറിച്ച് നമ്മള്‍ ധാരാളം ചര്‍ച്ച ചെയ്യാറുണ്ട്. എന്നാല്‍ അല്‍കിന്ദി, അല്‍ഫാറാബി, ഇബ്നു റുഷ്ദ്, ഇബ്നു ഖല്‍ദൂന്‍ മുതലായവരുടെ ചിന്തകളൊന്നും ചര്‍ച്ചാവിധേയമാകാറില്ല. ഇസ്ലാം മതത്തെ തുടര്‍ന്ന് ഉയര്‍ന്നു വന്ന തത്വചിന്തകളും ചിന്തകന്മാരും അര്‍ഹിക്കും വിധത്തില്‍ അടയാളപ്പെടുത്തപ്പെട്ടിട്ടില്ലെന്നതാണ് യാഥാര്‍ഥ്യം.
ഭാഷാപരമായും സാംസ്കാരികമായും ഇംഗ്ളീഷ് നേടിയ മേല്‍ക്കൈ ഒരു യാഥാര്‍ഥ്യമാണ്. പൌരസ്ത്യ ദര്‍ശനങ്ങള്‍ മുഖ്യാധാരയിലേക്ക് കടക്കുന്നത് മിക്കപ്പോഴും ഇംഗ്ളീഷ് ഭാഷയിലൂടെയാണ്. ഗ്രീക്ക് ചിന്തകരില്‍നിന്നും വിഭിന്നമായി പൌരസ്ത്യ ഭാഷകളില്‍ നിരവധി ചിന്തകള്‍ മൌലികഭാവം പ്രകടിപ്പിച്ചെങ്കിലും അവ പരിഗണിക്കപ്പെടാതെ പോയി. പേര്‍ഷ്യന്‍ ഭാഷയിലും അറബിഭാഷയിലും പ്രസിദ്ധീകരിക്കപ്പെട്ട ദാര്‍ശനിക ഗ്രന്ഥങ്ങള്‍ ഇംഗ്ളീഷില്‍ ലഭിക്കാത്തത് ഇവ അര്‍ഹിക്കും വിധം ചര്‍ച്ച ചെയ്യാത്തതിന് കാരണമായിട്ടുണ്ട്. എങ്കിലും ഫിലിപ് കെ. ഹിറ്റി (ജവശഹശു ഗ. ഒശശേേ)യെപ്പോലുള്ളവരുടെ ഏതാനും കൃതികള്‍ ഈ ദിശയില്‍ ദശകങ്ങള്‍ക്ക് മുമ്പു തന്നെ ഇംഗ്ളീഷ് വായനക്കാര്‍ക്ക് ലഭ്യമായിരുന്നു. മുസ്ലിം സമുദായത്തിന് നേരെ ലോകവ്യാപകമായി ഉയര്‍ന്നുവന്ന അവഗണനയും അവജ്ഞയും ഒരു പക്ഷേ, ഇതിന് കാരണമായിട്ടുണ്ടാവും. അതുപോലെ മുസ്ലിം ഭരണകൂടങ്ങളുടെ സ്പെയിനിലേക്കുള്ള വ്യാപനവും മറ്റും ഇസ്ലാമിനോട് ബന്ധപ്പെടുന്ന ആശയ ലോകത്തിന്റെ തിരസ്കാരത്തിന് പാശ്ചാത്യരെ പ്രേരിപ്പിച്ചതായും സംശയിക്കണം. ആഗോള ഭരണകൂട വ്യാപനത്തില്‍ മതകീയഭാഷയില്‍ രണ്ട് ശക്തികളാണെന്ന ധാരണ എന്നും പൊതുബോധത്തെ നിയന്ത്രിച്ചു. ക്രിസ്ത്യന്‍ പടിഞ്ഞാറും ഇസ്ലാമിക ഭരണകൂടങ്ങളും തമ്മിലുള്ള സംഘര്‍ഷമാണ് ആഗോള തലത്തിലുള്ള മുഖ്യവൈരുധ്യമെന്ന കാഴ്ചപ്പാട് ഹണ്ടിംഗ്ടണില്‍ തുടങ്ങുന്നതല്ലെന്ന് ചുരുക്കം. മറിച്ച് ഓട്ടോമന്‍ സാമ്രാജ്യത്വത്തിന്റെ വികാസവുമായി ബന്ധപ്പെട്ട് വിശകലനം നടത്തേണ്ടതും ഇനിയും പഠിക്കപ്പെടേണ്ടതുമായ വസ്തുതകള്‍ ഇതില്‍ അന്തര്‍ഭവിച്ചിട്ടുണ്ട്. പാശ്ചാത്യാധിനിവേശം മറ്റ് സംസ്കാരങ്ങളെയും ചിന്തകളെയും പ്രാന്തവല്‍കരിച്ചു എന്നത് ഇന്ന് പരക്കെ അംഗീകരിക്കപ്പെട്ട വസ്തുതയാണ്. എഡ്വേര്‍ഡ് സെയിദ് മുതല്‍ ഡോ. ആരിഫ് അലി കൊളത്തെക്കാട്ട് വരെ ഈ ദിശയില്‍ നല്‍കുന്ന വിവരങ്ങളും അപഗ്രഥനങ്ങളും പ്രസക്തവുമാണ്. അതേസമയം പാശ്ചാത്യ നവോത്ഥാനം തന്നെ മിഥ്യയാണെന്നും ബ്രിട്ടീഷ് വ്യവസായ വിപ്ളവം മിഥ്യയാണെന്നുമുള്ള ഡോ. ആരിഫ് അലിയുടെ (അറിയപ്പെടാത്ത പൌരസ്ത്യ ലോകം- ചിന്താബുക്സ്) വാദം പൂര്‍ണമായും ശരിയല്ലെന്നാണ് എന്റെ അഭിപ്രായം. കാരണം ഫ്രഞ്ച്-ജര്‍മന്‍-ഇംഗ്ളീഷ് നവോത്ഥാന ദര്‍ശനങ്ങളും പൌരസ്ത്യ തത്വചിന്തയില്‍ സംഭവിച്ചതായി കരുതുന്ന തത്വചിന്താ രചനകളും വേറിട്ട അസ്തിത്വമാണ് പ്രദാനം ചെയ്യുന്നത്. മാത്രമല്ല സാമ്പത്തികമായി ബ്രിട്ടന്‍ ഉപയോഗിച്ച തന്ത്രങ്ങളോ നയമോ സാമ്രാജ്യ വികസനത്തിന് അറബ്-പേര്‍ഷ്യന്‍-പൌരസ്ത്യ സാമ്രാജ്യങ്ങള്‍ ഉപയോഗിച്ചില്ലെന്നതാണ് വസ്തുത. ഇന്ന് അമേരിക്ക എങ്ങനെയാണോ പുതിയ സാമ്പത്തിക ഉല്‍പാദന വിതരണ ശൃംഖലയെ സാമ്രാജ്യ വികസനത്തിന് ഉപയോഗിക്കുന്നതെന്നും അതേ പോലെ 17-ാം നൂറ്റാണ്ടിന് ശേഷം ബ്രിട്ടന്‍ എങ്ങനെയാണ് സാമ്പത്തികാടിമത്തം ഉല്‍പാദിപ്പിച്ചതെന്നും വിശകലനം ചെയ്യാവുന്നതാണ്.
കാലോചിതമായി സമീപനം മാറ്റാത്തതും സാമ്പത്തികമായി നവീകരണം സംഭവിക്കാത്തതും ഇസ്ലാമിക സാമ്രാജ്യങ്ങളുടെ തകര്‍ച്ചക്ക് കാരണമായത് പഠിക്കപ്പെട്ടിട്ടുണ്ട്. അമ്പത് കൊല്ലത്തോളം സ്വന്തം ജീവിതം ചെലവഴിച്ച്, ഇസ്ലാമിക ആഫ്രിക്കയുടെ പതനമായിരുന്നു ഇബ്നു ഖല്‍ദൂനെ ചരിത്ര ദര്‍ശനം (ഒശീൃശീഴൃമുവ്യ) മൌലികമായി ഉയര്‍ത്തിക്കൊണ്ടുവരാന്‍ പ്രേരിപ്പിച്ചതെന്ന നിരീക്ഷണങ്ങള്‍ ഉണ്ടായിട്ടുണ്ട് (കയി ഗവമഹറൌി' ജവീഹീീുവ്യ ീള ഒശീൃ്യ, ങൌവശിെ ങമവശ). സാമ്പത്തികമായി ഒരു രാജ്യം തകരുന്നതിന് പലകാരണങ്ങളുണ്ടാവാം. എന്നാല്‍ തകര്‍ന്നു കഴിഞ്ഞാലുണ്ടാവുന്ന അവസ്ഥ സ്വാഭാവികമായും സംസ്കാരത്തെയും ചിന്തയെയും മാത്രമല്ല അതിന്റെ വ്യാപനത്തെയും ബാധിക്കുമെന്നതില്‍ സംശയമില്ല. അതുകൊണ്ട് പതിനേഴാം നൂറ്റാണ്ടിന് ശേഷം തത്വചിന്തയും സാഹിത്യവും പടിഞ്ഞാറിലേക്ക് തിരിഞ്ഞത് കൊളോണിയല്‍ ആധിപത്യം വ്യാപിച്ചതുകൊണ്ട് മാത്രമല്ല. അതോടൊപ്പം പൌരസ്ത്യ ദര്‍ശനങ്ങളും സാമ്പത്തിക ഉല്‍പാദന-വിതരണ ശൃംഖലയും മുരടിച്ചു പോയതുകൊണ്ടു കൂടിയാണ്. പുഷ്പക വിമാനത്തെ സ്വപ്നം കണ്ട സര്‍ഗവൈഭവം ഇന്ത്യയില്‍ പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ വിമാനം പോയിട്ട് തീവണ്ടി പോലും നമ്മള്‍ നിര്‍മിക്കുകയോ ഓടിക്കുകയോ ചെയ്തില്ലെന്നതും ഒരു യാഥാര്‍ഥ്യമാണ്. ചരകനെക്കുറിച്ചും ഇബ്നുസീനയെ കുറിച്ചും അഭിമാനിക്കാന്‍ നമുക്കവകാശമുണ്ട്. എന്നാല്‍ ആധുനിക രീതിയില്‍ ചികിത്സയും മരുന്നും വികസിച്ചോ എന്നത് വമര്‍ശനാത്മകമായി പരിശോധിക്കപ്പെടേണ്ടതുണ്ട്. ഏതായാലും ഇന്ത്യയില്‍ എല്ലാ വിഭാഗം മനുഷ്യര്‍ക്കും ഒന്നിക്കാവുന്ന പൊതു ഇടം(ജൌയഹശര ുമരല) പോലും ഉണ്ടായിരുന്നില്ലെന്നതു പോലെ പല ഇസ്ലാമിക ഭരണകൂടങ്ങളും അറിവിന്റെയും ജനാധിപത്യത്തിന്റെയും വികാസത്തെ തടഞ്ഞു നിര്‍ത്തിയതും അവിതര്‍ക്കിതമാണ്. ഇമാം ഗസാലി തന്നെ ഇത്തരം നിയന്ത്രണങ്ങളുടെയും സ്വാതന്ത്യ്രനിഷേധത്തിന്റെയും അവസരങ്ങളെ അഭിമുഖീകരിച്ചും അതിജീവിച്ചുമാണ് സ്വന്തം ചിന്തകള്‍ക്ക് വെളിച്ചം കണ്ടെത്തിയത്.
ഗസാലി മതചിന്തകനായ ദാര്‍ശനികനാണെന്ന് ആദ്യമേ സൂചിപ്പിച്ചു. പാശ്ചാത്യരിലും പൌരസ്ത്യരിലും ആധുനിക പൂര്‍വ ചിന്തകരില്‍ ഭൂരിഭാഗവും മതചിന്തകര്‍ കൂടിയായിരുന്നു. മതം പ്രബലമായി നില്‍ക്കുന്ന സമൂഹങ്ങളിലെല്ലാം ഒരു പൌരന്‍/പൌര ജനിച്ചു വീഴുന്നത് മതത്തിനകത്താണ്. അതുകൊണ്ട് തന്നെ അയാള്‍ മിക്കവാറും വളരുന്നതും മതചിന്തകള്‍ പഠിച്ചും ആന്തരവല്‍ക്കരിച്ചുമായിരിക്കും. അതേസമയം സ്വയം അകപ്പെട്ട ചിന്താലോകത്തെ വിശകലനം ചെയ്തുകൊണ്ടാണ് എന്നും മനുഷ്യ ചിന്ത മുന്നേറുന്നത്. ഇസ്ലാംമതം ഖുര്‍ആനെയും ഹദീസിനെയും കേന്ദ്രീകരിച്ചാണ് നിലനില്‍ക്കുന്നതെങ്കിലും ഇസ്ലാമിക ചിന്തകര്‍ പലവഴികളില്‍ ഇസ്ലാമിനെ സമീപിച്ചതായി കാണാന്‍ കഴിയും. പത്ത് ഗായകര്‍/ഗായികമാര്‍ പത്ത് രീതിയിലാണ് പാടുന്നത്. അത് പോലെ പത്ത് ദാര്‍ശനികര്‍ പത്ത് വിധത്തിലായിരിക്കും ചിന്ത ആവിഷ്കരിക്കുന്നത്. അതുകൊണ്ടാണ് വ്യത്യസ്ത ദര്‍ശനങ്ങളും വ്യത്യസ്ത ദാര്‍ശനികരും ഉണ്ടാകുന്നത്. ചിന്തയില്‍ യാതൊരു വ്യത്യാസവും ഉണ്ടാവരുതെന്നും വ്യത്യസ്ത സമീപനങ്ങളും വ്യാഖ്യാനങ്ങളും അരുതെന്നും നിര്‍ബന്ധിക്കുന്നത് എക്കാലത്തും ഭരണകൂടങ്ങള്‍ മാത്രമാണ്. എങ്കിലും എല്ലാ നിയന്ത്രണങ്ങളും പാരതന്ത്യ്രങ്ങളും മറികടന്ന് ചിന്ത പുതിയ വഴികളിലൂടെ പുതിയ വെളിച്ചമായി വ്യാപിക്കുന്നു എന്ന അത്ഭുതവും നമുക്ക് കാണാന്‍ കഴിയും.
ഒരു ദൈവവിശ്വാസിക്ക് എല്ലാ കാര്യങ്ങളും ദൈവത്തില്‍ സമര്‍പിക്കാനുള്ള സ്വാതന്ത്യ്രവും അവകാശവുമുണ്ട്. അതുകൊണ്ട് അയാള്‍ക്ക് ഭക്ഷണം കഴിക്കുന്നത് മാത്രമല്ല ലാപ്ടോപ് ഓണ്‍ ചെയ്യുന്നതും ദൈവനാമത്തിലാവാം! എങ്കിലും ലാപ്ടോപ് കണ്ടുപിടിച്ച ശാസ്ത്രജ്ഞനെയോ അതിനുപയോഗിച്ച സാങ്കേതിക വിദ്യയെയോ ഏതെങ്കിലും മതത്തിലോ കൃതിയിലോ മറ്റു കുറ്റികളിലോ കെട്ടാനുള്ള ശ്രമം നടത്തുന്നത് മൌഢ്യമായിരിക്കും. അതുപോലെ ഇമാം ഗസാലി മതചിന്തകനായിരുന്നെങ്കിലും ഗ്രീക്ക് ചിന്തകള്‍ പഠിക്കുകയും പ്രയോഗിക്കുകയും ചെയ്തത് നിഷേധിക്കുന്ന ചിലരുടെ സമീപനവും മൌഢ്യമായാണ് എനിക്ക് തോന്നുന്നത്. ഗസാലി ഒരേസമയം ദാര്‍ശനികനും മതചിന്തകനുമായത് മതത്തിനും വിശ്വാസത്തിനും പുറത്ത് തത്വചിന്തയുടെയും ഇതര വൈജ്ഞാനിക രൂപങ്ങളുടെയും അറിവ് ആര്‍ജിക്കാനുള്ള ത്വര പ്രകടിപ്പിച്ചത് കൊണ്ടാണ്. തത്വചിന്തകരിലെ പൊരുത്തക്കേട് കണ്ടെത്താനുള്ള ശ്രമം പോലെ മതചിന്തയെ പുനരവലോകനം ചെയ്യാനും ഗസാലി ശ്രമിച്ചിട്ടുണ്ട്. ഗസാലിക്ക് ശേഷം തത്വചിന്തയില്‍ പ്രാവീണ്യം തെളിയിച്ച ഇബ്നു റുഷ്ദിന്റെ ഗസാലിയോടുള്ള വിമര്‍ശനം ശ്രദ്ധേയമാണ്. എവിടെയും ഉറച്ചു നില്‍ക്കാത്ത ദാര്‍ശനികനായാണ് ഗസാലിയെ റുഷ്ദ് വിമര്‍ശിക്കുന്നത്. ഗസാലി ഉറച്ച് നില്‍ക്കാത്തതുകൊണ്ടല്ല, സത്യത്തില്‍, അന്വേഷണാത്മകബുദ്ധി നിരന്തര പ്രവര്‍ത്തിച്ചതുകൊണ്ടാണ് വ്യത്യസ്തമായ ആഖ്യാനങ്ങള്‍ അദ്ദേഹത്തില്‍നിന്നുണ്ടായത്. ഗസാലിയുടെ ആശയങ്ങള്‍ എന്താണെന്നതിലുപരി അദ്ദേഹം പ്രകടിപ്പിച്ച തത്വചിന്താപരമായ ആവിഷ്കാര രീതി എക്കാലത്തും വിശകലന വിധേയമാക്കാവുന്ന മൌലിക സ്വഭാവമാണ് കാഴ്ചവെച്ചത്.
ഇമ്മാനുവല്‍ കാന്റ് രചിച്ച 'ക്രിട്ടിക് ഓഫ് പ്യുവര്‍ റീസണ്‍ (ഇൃശശൂൌേല ീള ജൌൃല ൃലമീി) അഥവാ ശുദ്ധ യുക്തിയുടെ വിമര്‍ശം ജര്‍മനിയില്‍ പ്രസിദ്ധീകരിച്ചത് 1781ലാണ്. കാന്റിന്റെ ക്രിട്ടിക് തത്വചിന്തയുടെ രീതിശാസ്ത്രത്തിന് നല്‍കിയ സംഭാവന എപ്പോഴും എടുത്തുപറയാറുള്ളതാണ്. എന്നാല്‍ കാന്റിനേക്കാള്‍ വളരെമുമ്പ്, പതിനൊന്നാം നൂറ്റാണ്ടില്‍ തന്നെ തത്വചിന്തയില്‍ രീതിശാസ്ത്രപരമായ മൌലിക സംഭാവന ഗസാലി നല്‍കിയതായി അദ്ദേഹത്തിന്റെ 'തത്വചിന്തകരിലെ പൊരുത്തക്കേടുകള്‍' (ഠമവമളൌമേഹളമഹമശെളമവ) വായിച്ചാല്‍ മനസ്സിലാവും.
ഗസാലി പലഘട്ടങ്ങളിലൂടെ കടന്നുപോയ ദാര്‍ശനികനാണ്. തത്വചിന്തയില്‍നിന്നും സൂഫി ഗൂഢാത്മക വാദത്തിലേക്കും പിന്നീട് മതശാസ്ത്രത്തിലേക്കും അദ്ദേഹം എത്തിച്ചേരുകയാണുണ്ടായത്. നമ്മുടെ നാട്ടില്‍ ഇന്ന് നടക്കുന്ന 'രോമകൂപത്തി'ലെത്തി നില്‍ക്കുന്ന സംവാദങ്ങളല്ല അന്ന് ഇസ്ലാമിക ദാര്‍ശനികര്‍ക്കിടയില്‍ നടന്നത്. മറിച്ച് ആത്മാവ്, ദൈവം, പരലോകം, സത്ത (ലലിൈരല), സ്ഥലം(ുമരല), കാലം(ശോല) നിയതം(ളശിശലേ) അനന്തം (ശിളശിശലേ) ഏകത്വം, ബഹുത്വം, നിര്‍ണയം, അനിയതം(ശിറലലൃാേശിമിര്യ) മുതലായ തത്വചിന്താപരവും മതശാസ്ത്രപരവുമായ മാനങ്ങളുള്ള നിരവധി സങ്കല്‍പങ്ങളും സംപ്രത്യയങ്ങളുമാണ് (രീിരലു) ചര്‍ച്ചക്ക് വിധേയമാക്കിയത്. ഇബ്നുസീനയെയും അല്‍ഫാറാബിയെയും ലക്ഷ്യമിട്ടുകൊണ്ട് നടത്തുന്ന ദാര്‍ശനിക വിമര്‍ശനത്തില്‍ മുഖ്യമായും 'അതിഭൌതിക' പരികല്‍പനയില്‍ ദാര്‍ശനികര്‍ പ്രകടിപ്പിക്കുന്ന തര്‍ക്കാഭാസമാണ് ഗസാലി വിശദീകരിക്കാന്‍ ശ്രമിക്കുന്നത്. ദാര്‍ശനികരെയും അവരുടെ തത്വചിന്തകളെയും വിമര്‍ശിക്കുന്നതിന് മുമ്പ് അവരുടെ രചനകളെ അതേ രീതിയില്‍ അവതരിപ്പിക്കുകയാണ് ഗസാലി ചെയ്തത്. ഏത് കാര്യവും വിമര്‍ശിക്കുന്നതിന് മുമ്പ് പഠിക്കേണ്ടതിന്റെ അനിവാര്യതയാണ് 'തത്വചിന്തകരുടെ ലക്ഷ്യങ്ങള്‍' (ാമൂമശെറമഹളമഹമശെളമവ) എന്ന രചനയിലൂടെ കാണിച്ചുതരുന്നത്. ഇതര ശാസ്ത്രങ്ങളില്‍ ഉപയോഗിക്കുന്ന തര്‍ക്കരൂപമോ രീതിശാസ്ത്രമോ ഉപയോഗിച്ചല്ല ഇബ്നുസീനയും അല്‍ഫാറാബിയും 'അതിഭൌതിക'വാദ നിലപാടുകള്‍ മുന്നോട്ടുവെക്കുന്നത്. അരിസ്റോട്ടില്‍ മുതല്‍ തത്വചിന്തയില്‍ സംഭവിക്കുന്ന യുക്തിഭംഗം വിശകലന വിധേയമാക്കുകയാണ് ഗസാലി. ഇമ്മാനുവല്‍ കാന്റ് ദൈവത്തിന്റെ അസ്തിത്വം തെളിയിക്കുന്ന സാമ്പ്രദായിക യുക്തി രൂപങ്ങളും ദര്‍ശനങ്ങളും പരിശോധിച്ചുകൊണ്ട് അവയിലന്തര്‍ഭവിച്ച അവ്യയ വൈരുധ്യങ്ങള്‍(ുമൃമഹീഴശാ) പില്‍ക്കാലത്ത് അനാവരണം ചെയ്യുന്നത് തത്വചിന്തയിലെ മാതൃകാ വിശകലനമായി സാധാരണ കണക്കാക്കപ്പെടുന്നു. സെന്റ് തോമസ് അക്വിനാസ് (1225-1274) തത്വചിന്തയിലും മതശാസ്ത്രത്തിലും നല്‍കിയ സംഭാവനകളും നമ്മുടെ പാഠ്യപദ്ധതികളുടെ ഭാഗമാണ്. അക്വിനാസിന് ക്രിസ്തുമത കേന്ദ്രിത ദര്‍ശനങ്ങളെ ആവിഷ്കരിക്കാന്‍ ആശയപരമായി കരുത്ത് പകര്‍ന്ന ഗസാലി അര്‍ഹിക്കുംവിധം പഠിക്കപ്പെടാറില്ലെന്നതാണ് അത്ഭുതം! ഗസാലി മതത്തിനും തത്വചിന്തക്കുമിടയില്‍ പാലം പണിയുകയല്ല ചെയ്തത്. തത്വചിന്തയുടെ ഉപാദാനങ്ങള്‍ മതശാസ്ത്രങ്ങളിലേക്ക് സന്നിവേശിപ്പിക്കുകയാണ് ചെയ്തത്(ഇഖ്ബാലും ഇത് തന്നെയാണ് പില്‍ക്കാലത്ത് ചെയ്തത്). മാര്‍ക്സിസ്റ് രീതി ശാസ്ത്രം ഇന്ന് സാമൂഹിക ശാസ്ത്രങ്ങളിലേക്ക് ഉപയുക്തമാക്കുന്നത് പോലെയാണ് അന്ന് ഗസാലി തത്വചിന്താപരമായ ഉപകരണങ്ങള്‍ മതശാസ്ത്ര വിശകലനത്തിന് ഉപയോഗിച്ചത്. അതിഭൌതിക ശാസ്ത്രത്തെ(ാലമുേവ്യശെര) കേന്ദ്രീകരിച്ച് ഗസാലി മുന്നോട്ട് വെക്കുന്ന തര്‍ക്കയുക്തികള്‍ എഡ്മണ്ട് ഹുസ്സേള്‍(ഋറാൌിറ വൌലൃൈഹ) മാര്‍ട്ടിന്‍ ഹൈദഗര്‍(ങമൃശിേ ഒലശറലഴഴലൃ) മുതലായവര്‍ പില്‍ക്കാലത്ത് മുന്നോട്ട് വെക്കുന്ന തര്‍ക്ക രൂപങ്ങളുമായി ചില സന്ദര്‍ഭങ്ങളില്‍ സാദൃശ്യം പ്രകടിപ്പിക്കുന്നുണ്ട്.
തഹാഫുത്തിന്റെ നാലാംഭാഗത്ത്(ജൃീയഹലാ കഢ) ഇംഗ്ളീഷ് പരിഭാഷ (ടഅആകഒ ഗഅങഅഘകങ,1963) സ്രഷ്ടാവിന്റെ ഉണ്മയെ തെളിയിക്കാനുള്ള ദാര്‍ശനികരുടെ യുക്തിയാണ് വിശകലന വിധേയമാക്കുന്നത്. സത്താവാദപരവും (ഛിീഹീഴശരമഹ) ഹേതുവാദപരവും(ഠലഹരീഹീഴശരമഹ) മറ്റുമായ തര്‍ക്കങ്ങള്‍ കാന്റ് പരിശോധിക്കുന്നതും തഹാഫുത്തില്‍ ഗസാലി അപഗ്രഥിക്കുന്നതും താരതമ്യം ചെയ്യേണ്ടതാണ്. ഗസാലിക്ക് തത്വചിന്തയിലും മതചിന്തയിലുമുള്ള അറിവിന്റെ ആഴവും പരപ്പും യുക്തിരൂപങ്ങള്‍ അവതരിപ്പിക്കാനുള്ള സ്ഥൈര്യവും 'തഹാഫുത്ത്' അനാവരണം ചെയ്യുന്നു. ആത്മാവിന്റെ അസ്തിത്വത്തെ സംബന്ധിച്ചും ശരീരവും ആത്മാവുമായുള്ള ബന്ധത്തെ സംബന്ധിച്ചും മരണാനന്തര ചംക്രമണത്തെ പറ്റിയും ഗസാലി നടത്തുന്ന നിരീക്ഷണങ്ങളും തര്‍ക്കങ്ങളും യോജിക്കുന്നവര്‍ക്കും വിയോജിക്കുന്നവര്‍ക്കും ഒരുപോലെ ഉപയോഗ പ്രദവും ചിന്തോദ്ദീപകങ്ങളുമായി അനുഭവപ്പെടും.
മതശാസ്ത്രങ്ങളുടെ വീണ്ടെടുപ്പ് എന്ന കൃതിയിലേക്ക് ഗസാലി നീങ്ങുന്നത് സൂഫീഘട്ടം കൂടി തരണം ചെയ്തശേഷമാണ്. സാധാരണ സൂഫികള്‍ ഇത്തരത്തില്‍ തിരിച്ചു വരാറില്ല. അല്‍ഹല്ലാജിനെ ഒരു പക്ഷേ, ഭരണകൂടം വധിച്ചിരുന്നില്ലെങ്കില്‍ അദ്ദേഹവും ഇതുപോലെ ഇസ്ലാമിന്റെ മതശാസ്ത്രപരമായ വീണ്ടെടുപ്പിന് തയാറാകുമായിരുന്നോ എന്ന പ്രസക്തമായ ചോദ്യം ഗസാലിയെ മുന്‍നിര്‍ത്തി ആരും ഉന്നയിച്ചുപോകും. സൂഫി ഗൂഢാത്മകതയില്‍ മുങ്ങിത്തപ്പി വര്‍ഷങ്ങളോളം ചുറ്റിക്കറങ്ങി തിരിച്ചുവന്ന് മതകീയ ജീവിതത്തില്‍ സാധ്യമാകേണ്ട വ്യാഖ്യാനങ്ങളിലേക്ക് ഗസാലി എത്തിയത് അദ്ദേഹത്തെ സന്മനസ്സുള്ള ഭരണകൂടം വിട്ടുവീഴ്ചയോടെ സമീപിച്ച് ജീവിക്കാനനുവദിച്ചതിനാലാണ്. വധശിക്ഷയുമായി ബന്ധപ്പെട്ട മൌലിക ചോദ്യവും ഇവിടെ ഉയര്‍ന്നുവരേണ്ടതാണ്. ഏതായാലും ഗസാലി പില്‍കാലത്ത് കുറ്റസമ്മതം നടത്തുന്നതും(റൂസ്സോയുടെ പ്രസിദ്ധമായ 'കുറ്റസമ്മതം' ഓര്‍ക്കാവുന്നതാണ്) മതശാസ്ത്രത്തിന്റെ വീണ്ടെടുപ്പിനുള്ള വ്യാഖ്യാനങ്ങള്‍ രചിച്ചതും സ്വയം ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ്. എല്ലാ ആശയങ്ങളെയും വിശ്വാസങ്ങളെയും വിമര്‍ശനാത്മകമായാണ് എപ്പോഴും സമീപിക്കാറുള്ളതെന്ന് ഗസാലി വ്യക്തമാക്കിയിട്ടുണ്ട്. വിമര്‍ശനാത്മകമായി സമീപിക്കുമ്പോള്‍ പല സന്ദര്‍ഭങ്ങളിലും വിയോജിക്കേണ്ടിവരും. വിയോജിപ്പുകളെ ഒരു തരത്തിലും അംഗീകരിക്കുകയോ അനുവദിക്കുകയോ ചെയ്യാത്ത വ്യക്തികള്‍ അധികാരികളാവുമ്പോഴാണ് ഫാഷിസ്റ് ഭരണകൂടങ്ങള്‍ ഉണ്ടാവുന്നതെന്ന് നാസി ഭീകരതക്ക്  ഇരയായ അഡര്‍ണോ സിദ്ധാന്തിക്കുന്നുണ്ട്. (അൌവീൃേശമേശേമി ജലൃീിമഹശ്യ) മനുഷ്യരാശിയുടെ പുരോഗതിയേക്കാള്‍ സര്‍വനാശത്തിനാണ് ഇത്തരം 'അധികാരോന്മുഖ വ്യക്തിത്വ'ങ്ങളുടെ ഭരണകൂടം കാരണമാവുകയെന്ന് വേണം കരുതാന്‍. മതങ്ങളുടെ പേരിലായാലും പ്രത്യയശാസ്ത്രങ്ങളുടെ പേരിലായാലും ഭരണകൂടങ്ങള്‍ 'അധികാരോന്മുഖ' വ്യക്തിത്വങ്ങളുടെ കരങ്ങളിലകപ്പെടാതിരിക്കാന്‍ വിമര്‍ശനങ്ങള്‍ അനിവാര്യമാണ്. ഗസാലി മുന്നോട്ട് വെച്ച ചിന്തകള്‍ മതചിന്തയെ ബലപ്പെടുത്തുന്നവയാണെങ്കിലും താത്വികമായ ചില നിഗമനങ്ങളും രീതികളും അവലംബങ്ങളും എല്ലാ മതചിന്തകരും അംഗീകരിക്കണമെന്നില്ല. കാരണം അവ സാമ്പ്രദായിക വിശ്വാസ പ്രമാണങ്ങളെയും അവലംബങ്ങളെയും പലപ്പോഴും ഉല്ലംഘിക്കുന്നുണ്ട്. ഒരു വിശ്വാസത്തെയും ചിന്തയെയും ദാര്‍ശനികനെയും സൂഫിയെയും അപഗ്രഥിക്കാതെ ഗസാലി സ്വീകരിക്കാറില്ല. ഇരുപത് വയസ്സുമുതല്‍ ദൈവം തന്നില്‍ അങ്കുരിപ്പിച്ച അന്വേഷണത്തിന്റെയും അപഗ്രഥനത്തിന്റെയും ത്വരയാണ് എല്ലാ ആഖ്യാനങ്ങള്‍ക്കും കാരണമായതെന്ന് ഗസാലി പറയുന്നുണ്ട്. അപഗ്രഥനങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും ഒരിക്കലും വിടനല്‍കാത്ത ഇമാം ഗസാലിയുടെ ദര്‍ശനങ്ങള്‍ വിശകലന വിധേയമാക്കുമ്പോള്‍ അദ്ദേഹത്തിന് മുന്നിലും പിന്നിലും സഞ്ചരിച്ച മറ്റ് ദാര്‍ശനികരെയും പഠിക്കേണ്ടതുണ്ട്. ലാഭയുക്തികൊണ്ട് മാത്രം ജീവിതം മുന്നേറുന്ന നമ്മുടേതു പോലുള്ള കാലത്ത് എത്രമാത്രം ഇതുപോലുള്ള പഠനങ്ങള്‍ നടക്കുമെന്നത് കാലം തെളിയിക്കേണ്ടതാണ്.
 
(കാലിക്കറ്റ് യൂനിവേഴ്സിറ്റിയില്‍ ഫിലോസഫി ഡിപാര്‍ട്മെന്റില്‍ അധ്യാപകനാണ് ലേഖകന്‍)

pokker.pk@gmail.com

Comments

Other Post