Prabodhanm Weekly

Pages

Search

2012 സെപ്റ്റംബര്‍ 29

നബിനിന്ദകരെ സാമ്രാജ്യത്വം കയറൂരി വിടുകയാണ്‌

കെ.സി.എം. അബ്ദുല്ല

ഇസ്രയേലി സിനിമാ നിര്‍മാതാവും സംവിധായകനുമായ സാം ബാസിലെയുടെ 'ഇന്നസന്‍സ് ഓഫ് മുസ്‌ലിംസ്' എന്ന സിനിമ പുതിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുകയാണ്. അമേരിക്കയില്‍ ചി്രതീകരിച്ച രണ്ട് മണിക്കൂറോളം നീണ്ടു നില്‍ക്കുന്ന സിനിമ ആദ്യാവസാനം പ്രവാചകനെയും അനുയായികളെയും അതിവികൃതവും നീചവുമായി ചിത്രീകരിക്കുന്നതാണ്. ഇതിനെതിരെ ഉയര്‍ന്ന പ്രതിഷേധം അറബ് ലോകത്തുനിന്ന് ഇതര ഏഷ്യന്‍ രാജ്യങ്ങളിലേക്കും യൂറോപ്യന്‍ രാജ്യങ്ങളിലേക്കും പടര്‍ന്ന് കഴിഞ്ഞു. ഇപ്പോള്‍ അമേരിക്കയില്‍ കഴിയുന്ന ബാസിലെയുടെ സിനിമ ഈജിപ്തുകാരനായ ക്രിസ്ത്യന്‍ തീവ്രവാദി മോറിസ് സാദിഖ് അറബിയിലേക്ക് മൊഴിമാറ്റം നടത്തി യൂട്യൂബില്‍ പോസ്റ്റ് ചെയ്തതോടെയാണ് ്രപതിഷേധം കൊടുമ്പിരികൊണ്ടത്. 'ഡെസര്‍ട്ട് വാരിയര്‍' എന്ന പേരിലായിരുന്നു ഇസ്‌ലാമിന്റെ കാപട്യം വെൡപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ആദ്യം സിനിമ നിര്‍മിച്ചതത്രെ. പിന്നീട് 'ഇന്നസന്‍സ് ഓഫ് ബിന്‍ലാദന്‍' എന്നും ഒടുവില്‍ 'ഇന്നസന്‍സ് ഓഫ് മുസ്‌ലിംസ്' എന്നും പേരുമാറ്റിയാണ് ചി്രതം പുറത്തിറക്കിയത്. അറബ് മുസ്‌ലിം ലോകത്തെ പ്രകോപിപ്പിക്കുകയും സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുകയുമായിരുന്നു ചിത്രം അറബിയിലേക്ക് മൊഴിമാറ്റി സാധാരണക്കാരിലെത്തിക്കുന്നതിന്റെ ലക്ഷ്യം. ഇന്റര്‍നെറ്റിന്റെ അനന്ത സാധ്യതകള്‍ ദുരുപയോഗപ്പെടുത്തിയതിലൂടെ ചിത്രത്തിന്റെ റിലീസിംഗ് ഒരേസമയം എല്ലാ നാടുകളിലും നടന്നു. ഇത് പ്രതിഷേധം ആളിപ്പടരുന്നതിനും കൂടുതല്‍ പ്രകോപനമുണ്ടാകുന്നതിനും കാരണമായിട്ടുണ്ട്.
അറബ് വസന്തത്തെ തുടര്‍ന്ന് പശ്ചിമേഷ്യയിലുണ്ടായ ക്രിയാത്മക ചുവടുവെപ്പുകളെയും ഇതിനോട് അമേരിക്ക സ്വീകരിച്ചുപോരുന്ന പുതിയ സമീപനങ്ങളെയും അട്ടിമറിച്ച്, അറബ് ലോകത്തെ ജനകീയ ഭരണകൂടങ്ങളും പാശ്ചാത്യ രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഊഷ്മളമാക്കുന്നതിന് പകരം സംഘര്‍ഷാത്മകമാക്കുക എന്നതാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച ചേതോവികാരം. അറബ് വസന്തത്തിന്റെ ചൈതന്യം തല്ലിക്കെടുത്തി മുസ്‌ലിം ലോകത്തിന് വീണ്ടും തീവ്രവാദ മുദ്ര ചാര്‍ത്തി കൊടുക്കുക എന്നതും വിവാദ സിനിമയുടെ ലക്ഷ്യമാണ്. ചിത്രത്തിന് പല ജൂത സംഘടനകളുടെയും സഹായം കിട്ടിയിട്ടുണ്ടെന്നും അമേരിക്കന്‍ തെരഞ്ഞെടുപ്പുകൂടി ലക്ഷ്യം വെച്ചുകൊണ്ടുള്ള ആസൂത്രിത നീക്കമാണിതെന്നും സംശയമുയര്‍ന്നിട്ടുണ്ട്. ഏതാണ്ട് അഞ്ച് മില്യന്‍ ഡോളര്‍ ചെലവിട്ട് തയാറാക്കിയ ചിത്രത്തിന് നിരവധി ജൂത സംഘടനകളുടെ പിന്തുണ ലഭിച്ചതായാണ് റിപ്പോര്‍ട്ട്. അമേരിക്കന്‍ തെരഞ്ഞെടുപ്പ് മുമ്പിലെത്തിയിരിക്കെ ഇതിന്റെ കൂടുതല്‍ രാഷ്്രടീയ മാനങ്ങള്‍ ഇനിയും പുറത്തുവരാനിരിക്കുന്നതേയുള്ളൂ. സിനിമക്കെതിരെ അറബ് ലോകത്തുനിന്ന് തുടങ്ങിയ പ്രതിഷേധം ഇപ്പോള്‍ ഏഷ്യന്‍ രാജ്യങ്ങളിലും യൂറോപ്പിലും ആളിപ്പടരുകയാണ്. അമേരിക്കയുമായി നേരത്തെ തന്നെ കൊമ്പുകോര്‍ത്തിരിക്കുന്ന ലിബിയന്‍ പോരാളികളില്‍ ചിലര്‍ അവസരം മുതലെടുത്ത് തിരിച്ചടിച്ചതാണ് അമേരിക്കന്‍ നയതന്ത്ര ്രപതിനിധികളുടെ കൊലയില്‍ കലാശിച്ചത്. എന്നാല്‍, പശ്ചിമേഷ്യയിലെ അറബ് വസന്തത്തിന്റെ അനന്തരഫലങ്ങളെ കുറിച്ച ദുസ്സൂചനകള്‍ നല്‍കാനും ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് ഇനി ഈ മണ്ണില്‍ ഇടമില്ലെന്ന് പ്രചരിപ്പിക്കാനുമാണ് ഇസ്‌ലം വിരുദ്ധ ്രപചാരകര്‍ ഇതിന്റെ മറപിടിച്ച് ശ്രമിക്കുന്നത്. അമേരിക്കന്‍ എംബസി ഉദ്യോഗസ്ഥര്‍ കൊലചെയ്യപ്പെട്ടതോടെ പ്രശ്‌നം ചൂടുപിടിക്കുകയും ഇസ്‌ലാം വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി നിര്‍മിക്കപ്പെട്ട വിവാദ സിനിമ ന്യായീകരിക്കപ്പെടുകയും ചെയ്യുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ കൊണ്ടുപോകാന്‍ പാശ്ചാത്യ മാധ്യമങ്ങള്‍ക്ക് കഴിഞ്ഞു. അതേസമയം ഈജിപ്ത് പ്രസിഡന്റ് മുഹമ്മദ് മുര്‍സിയുടെയും ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ നേതാക്കളുടെയും ദീര്‍ഘദൃഷ്ടിയോടെയുള്ള നയപരമായ സമീപനങ്ങള്‍ അ്രകമങ്ങള്‍ വ്യാപിക്കാതിരിക്കാന്‍ സഹായകമായിട്ടുണ്ട്. ഒരേസമയം സിനിമയോടുള്ള ശക്തമായ എതിര്‍പ്പ് പ്രകടിപ്പിക്കുകയും വിദേശ പൗരന്മാരുടെ സംരക്ഷണം ഉറപ്പാക്കുകയും ചെയ്തുകൊണ്ടാണ് ഈജിപ്തുള്‍പ്പെടെയുള്ള രാഷ്ട്രങ്ങള്‍ പ്രശ്‌നത്തെ അഭിമുഖീകരിച്ചത്.
വിവാദ സിനിമക്കെതിരെയുള്ള പ്രതിഷേധം യൂറോപ്യന്‍ രാജ്യങ്ങളിലും വ്യാപിക്കുകയാണ്. ഫ്രാന്‍സ്, ബ്രിട്ടന്‍, ബെല്‍ജിയം, ആസ്‌ട്രേലിയ തുടങ്ങി പല രാജ്യങ്ങളിലും പ്രതിഷേധം ശക്തമാണ്. ലണ്ടനിലെ പ്രമുഖ ഇസ്‌ലാമിക സംഘടനയായ ഹിസ്ബു തഹ്‌രീറിന്റെ നേതൃത്വത്തിലാണ് പ്രതിഷേധ സമരം. വിവിധ രാജ്യങ്ങളിലെ അമേരിക്കന്‍ എംബസികള്‍ക്കു മുമ്പില്‍ നടത്തിയ സമരത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം നിരവധി ആളുകള്‍ പങ്കെടുത്തു. യൂറോപില്‍ സമാധാനപരമായി നടക്കുന്ന സമരം ഇസ്‌ലാമിന്റെ പ്രചാരണത്തിനുള്ള വേദി കൂടിയായി മാറുന്നതായാണ് വാര്‍ത്തകള്‍. സംഘര്‍ഷാത്മക സാഹചര്യമില്ലാത്തിടത്തെല്ലാം സിനിമാ വിവാദം പ്രവാചകനെ പഠിക്കാനും അടുത്തറിയാനുമുള്ള പുതിയ അവസരമാണ് സൃഷ്ടിച്ചിരിക്കുന്നത്.
ലിബിയയിലെ അമേരിക്കന്‍ കോണ്‍സുലേറ്റിന് മുമ്പിലുണ്ടായ പ്രക്ഷോഭം അ്രകമാസക്തമാവുകയും സ്ഥാനപതി ക്രിസ്റ്റഫര്‍ സ്റ്റീവന്‍സ് ഉള്‍പ്പെടെ നാല് അമേരിക്കന്‍ പൗരന്മാരുടെ ജീവന്‍ നഷ്ടപ്പെടുകയും ചെയ്തതോടെയാണ് സിനിമാ വിവാദത്തിന് അന്താരാഷ്ട്ര മാനം കൈവന്നത്. പ്രതിഷേധത്തിന്റെ ദിശതെറ്റുമെന്ന് കണ്ടതോടെ ഉണര്‍ന്ന് പ്രവര്‍ത്തിച്ച മുസ്‌ലിം പണ്ഡിതസമൂഹം പ്രകോപനപരമായ പ്രതിഷേധങ്ങളില്‍നിന്ന് മുസ്‌ലിം ലോകം വിട്ടുനില്‍ക്കണമെന്നും ശത്രുക്കളുടെ ആയുധമായി മാറുന്നതിന് പകരം സമാധാനപരമായ പ്രതിഷേധമുറകള്‍ സ്വീകരിക്കണമെന്നും ആഹ്വാനം ചെയ്തു. ഈജിപ്തിലും യമനിലും അമേരിക്കന്‍ എംബസികള്‍ക്ക് നേരെ പ്രതിഷേധമുയര്‍ന്നെങ്കിലും ആളപായമില്ലാതെ പ്രതിഷേധക്കാരെ നിയന്ത്രിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് കഴിഞ്ഞത് ഇതുകൊണ്ടുകൂടിയാണ്. പ്രതിഷേധം വ്യാപകമായതോടെ പല രാജ്യങ്ങളും യൂട്യൂബില്‍നിന്ന് വിവാദ സിനിമ പിന്‍വലിക്കാന്‍ നിര്‍ബന്ധിതരായി. അേതസമയം, സിനിമ പൂര്‍ണമായും പിന്‍വലിക്കണമെന്ന ആവശ്യം ഗൂഗിള്‍ തള്ളുകയായിരുന്നു.
2005-ലും 2010-ലും ഇസ്‌ലാംവിദേ്വഷത്തിന്റെ പേരില്‍ ബോധപൂര്‍വമുണ്ടാക്കിയ ്രപകോപനങ്ങളും അവഹേളനങ്ങളും ഇല്ലാതാക്കാന്‍ അമേരിക്കക്കോ മറ്റു പാശ്ചാത്യ രാജ്യങ്ങള്‍ക്കോ ഇതുവരെയും കഴിഞ്ഞിട്ടില്ല. ഇപ്പോള്‍ പല ഭാഗങ്ങളിലും യു.എസ് പതാക നശിപ്പിക്കപ്പെടുന്നതും എംബസികളെ ഉന്നംവെക്കുന്നതും അമേരിക്കന്‍ ഭരണകൂടത്തെ പ്രകോപിപ്പിച്ചിട്ടുണ്ട്. ചില ഭാഗങ്ങളിലുണ്ടായ പ്രതിഷേധങ്ങളില്‍ ആശങ്ക അറിയിച്ച രക്ഷാസമിതിയും, പൊതുജനം അ്രകമാസക്തരാകാതിരിക്കാന്‍ മുസ്‌ലിം നേതാക്കള്‍ ്രശദ്ധിക്കണമെന്ന നിര്‍ദേശം മുന്നോട്ട് വെക്കുന്ന യൂറോപ്യന്‍ യൂനിയനും തുടര്‍ച്ചയായി ആവര്‍ത്തിക്കുന്ന അവഹേളനങ്ങള്‍ക്ക് നിയമപരമായി തടയിടാന്‍ ഇനിയും ഒരു ശ്രമവും നടത്തിയിട്ടില്ല. അതുകൊണ്ട് തന്നെ ്രപശ്‌നത്തിലെ അവരുടെ ഇടപെടല്‍ ഇരട്ടത്താപ്പായി അനുഭവപ്പെടുക സ്വാഭാവികം. 2005-ല്‍ ഡാനിഷ് പ്രതമായ ജില്ലന്റ് പോസ്റ്റണ്‍ ്രപവാചകനെ ഭീകരവാദിയായി ചി്രതീകരിച്ചുകൊണ്ട് കാര്‍ട്ടൂണുകള്‍ ്രപസിദ്ധീകരിച്ചതും 2010-ല്‍ ഫ്‌ളോറിഡയിലെ പാസ്റ്റര്‍ െടറി ജോണ്‍സ് വിശുദ്ധ ഖുര്‍ആന്‍ അഗ്നിക്കിരയാക്കാന്‍ ആഹ്വാനം ചെയ്തതും സൃഷ്ടിച്ച മുറിവുകള്‍ ഉണങ്ങുന്നതിനിടെയാണ് വീണ്ടും ്രപകോപനങ്ങള്‍. ഇസ്‌ലാം വംശ വെറിയും ഇസ്‌ലാമിനെക്കുറിച്ച ഭീതിയും സൃഷ്ടിക്കാന്‍ വ്യക്തിപരമായും സംഘടിതമായും നടക്കുന്ന ഇത്തരം നീക്കങ്ങളെ ഇല്ലാതാക്കുന്നതിന് പകരം ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരുപറഞ്ഞ് ന്യായീകരിക്കുകയോ ചുരുങ്ങിയ പക്ഷം എതിര്‍ക്കാതിരിക്കുകയോ ആണ് അമേരിക്കയും ഇതര പാശ്ചാത്യ സഖ്യകക്ഷികളും ചെയ്തുപോരുന്നത്. പരോക്ഷമായി നല്‍കുന്ന ഈ പിന്തുണ തന്നെയാണ് ഇത്തരം ആപല്‍ക്കരവും വികലവുമായ സൃഷ്ടികള്‍ തുടര്‍ച്ചയായി വന്നുകൊണ്ടിരിക്കാന്‍ കാരണവും. മുസ്‌ലിംലോകത്തെ അന്യായമായി ്രപേകാപിപ്പിക്കുകയും അതിന്റെ പേരിലുണ്ടാകുന്ന മുഴുവന്‍ ്രപത്യാഘാതങ്ങളും മുസ്‌ലിംകളുടെ തലയില്‍ കെട്ടിവെക്കുകയും ചെയ്യുന്ന പതിവ് സമീപനമാണ് ഇത്തവണയും അമേരിക്കയും മാധ്യമങ്ങളും സ്വീകരിച്ചത്. സമാധാനവും സഹവര്‍ത്തിത്വവും ഉദ്‌ഘോഷിക്കുന്ന ഇസ്‌ലാമിെന കുറിച്ച് ഭീതി സൃഷ്ടിക്കാന്‍ ഇതില്‍പരം നല്ല ആയുധം ഇല്ലെന്ന് ദുഷ്ടലാക്കുമായി ഇറങ്ങിത്തിരിച്ചവര്‍ക്കും നല്ല ബോധ്യമുണ്ട്. പ്രവാചക നിന്ദക്കെതിരായ ലോക മുസ്‌ലിംകളുടെ വികാരം നടക്കാനിരിക്കുന്ന യു.എന്‍ പൊതുസമ്മേളനത്തില്‍ അറിയിക്കുമെന്ന് തുര്‍ക്കി ്രപധാനമന്ത്രി റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ വ്യക്തമാക്കി. മതങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്ന നടപടികള്‍ക്കെതിരെ അന്താരാഷ്ട്ര തലത്തില്‍ നിയമം കൊണ്ടുവരുന്നതിനെക്കുറിച്ച് യു.എന്‍ അസംബ്ലിയില്‍ നിര്‍ദേശം സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

kcmabdullah@gmail.com

Comments

ഖുര്‍ആന്‍ ബോധനം

അല്‍ ഇസ്റാഅ്
എ.വൈ.ആര്‍